കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ മോദി തന്നെ; 42 % പിന്തുണ, രാഹുല്‍ ഗാന്ധി ഏറെ പിന്നില്‍

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ മോദി തന്നെ | #2019ElectionSurvey | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാന നേതൃത്വങ്ങളേക്കാള്‍ ഉപരി ദേശീയ നേതൃത്വം തന്നെയാണ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് മോദിയും കോണ്‍ഗ്രസ്സിന്റെ പ്രചരണത്തിന് രാഹുല്‍ ഗാന്ധിയും നേരിട്ട് നേതൃത്വം നല്‍കുന്നു.

<strong>വിപ്ലവ തീപ്പന്തം ഷംസീറിന്റെ ഭാര്യയുടെ നിയമനം ബൂര്‍ഷ്വാ കോടതി റദ്ദാക്കി; രൂക്ഷ പരിഹാസവുമായി ജയശങ്കര്‍</strong>വിപ്ലവ തീപ്പന്തം ഷംസീറിന്റെ ഭാര്യയുടെ നിയമനം ബൂര്‍ഷ്വാ കോടതി റദ്ദാക്കി; രൂക്ഷ പരിഹാസവുമായി ജയശങ്കര്‍

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രി പദം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് മോദിക്കെങ്കില്‍ അതിന് ഏത് വിധത്തിലും തടയിടുക എന്നത് മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വലിയ ആരോപണങ്ങളാണ് മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിവരുന്നത്. എന്നാല്‍ ഇത്രയൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മോദിയുടെ ജനപ്രീതിയില്‍ യാതൊരും കോട്ടവും തട്ടിയിട്ടില്ലെന്നാണ് ഇന്ത്യാ ടീവി-സിഎന്‍എക്‌സ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

മോദിയുടെ വ്യക്തിപ്രഭാവം

മോദിയുടെ വ്യക്തിപ്രഭാവം

മോദിയുടെ വ്യക്തിപ്രഭാവവും ഗുജറാത്ത് വികസനമോഡലും വലിയ രീതിയില്‍ പ്രചരിപ്പിച്ചായിരുന്നു 2014 ല്‍ ബിജെപി അധികാരത്തില്‍ എത്തിയത്. യുപിഎ സര്‍ക്കാറിനെതിരെ ഉയര്‍ന്ന വ്യാപക അഴിമതി ആരോപണങ്ങള്‍ കൂടിയായപ്പോള്‍ സഭയില്‍ ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷത്തിനുള്ള അംഗസംഖ്യ ലഭിക്കുന്ന സ്ഥിതിയുണ്ടായി.

ചരിത്രവിജയം

ചരിത്രവിജയം

ബിജെപി ചരിത്രവിജയവുമായി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ്സിനായിരുന്നു ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. 44 സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസ്സിന് ലഭിച്ചത്. 2014 ല്‍ നിന്ന് 2019 ലേക്ക് എത്തുമ്പോല്‍ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് വലിയ ശ്രമങ്ങങ്ങളാണ് നടത്തുന്നത്.

മോദിയെ തളര്‍ത്തണം

മോദിയെ തളര്‍ത്തണം

ബിജെപിയെ പാരാജയപ്പെടുത്തണമെങ്കില്‍ ആദ്യം മോദിയെ തളര്‍ത്തണമെന്ന് കോണ്‍ഗ്രസ്സിന് വ്യക്തമായി അറിയാം. അതിനാല്‍ തന്നെ മോദിയിലേക്കാണ് കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങളുടെ മുനയെല്ലാം ചെന്നെത്തുന്നത്.

രാഹുല്‍ ആരോപിക്കുന്നു

രാഹുല്‍ ആരോപിക്കുന്നു

നോട്ട് നിരോധനം, റാഫേല്‍ ഇടപാട് തുടങ്ങിയ വിഷയങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്. റാഫേല്‍ ഇടപാടില്‍ മോദിക്ക് നേരിട്ട് പങ്കുണ്ടെന്നും രാഹുല്‍ ആരോപിക്കുന്നു.

സര്‍വ്വേ ഫലങ്ങള്‍

സര്‍വ്വേ ഫലങ്ങള്‍

എന്നാല്‍ കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും എത്രയൊക്കെ അക്രമിച്ചിട്ടും മോദിയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബഹുഭൂരിപക്ഷം ജനങ്ങളും മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും എന്നാണ് ഇന്ത്യാടിവി-സിഎന്‍സ് സര്‍വ്വേ വ്യക്തമാക്കുന്നത്.

42 ശതമാനം

42 ശതമാനം

സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം ജനങ്ങളും മോദിയെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാന്‍ താല്‍പര്യപ്പെടുന്നു. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും മോദിക്ക് പകരം മറ്റൊരു നേതാവിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. മോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നും ഇവര്‍ കരുതുന്നു.

എത്രത്തോളം പ്രാപ്ത്ന്‍

എത്രത്തോളം പ്രാപ്ത്ന്‍

മോദിക്ക് എതിരാളിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന അവരുടെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാമന്ത്രിയാവണമെന്ന് അഭിപ്രായപ്പെടുന്നത് 19 % ആളുകള്‍ മാത്രമാണ്. മോദിയെ നേരിടാന്‍ രാഹുല്‍ ഗാന്ധി എത്രത്തോളം പ്രാപ്തനായിരിക്കും എന്ന് പ്രതിപക്ഷ പാര്‍ട്ടികളെ ചിന്തിപ്പിക്കുന്നതായിരിക്കും ഈ സര്‍വ്വേ ഫലം.

മായാവതി

മായാവതി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് 19% കരുതുമ്പോള്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി പ്രധാമന്ത്രിയാവുമെന്ന് കരുതുന്നവര്‍ 11% ആണ്. പ്രതിപക്ഷ സഖ്യം സാധ്യമാവുമെങ്കില്‍ പ്രധാനമന്ത്രി പദത്തിനായി മായാവതിയും അവകാശം വാദം ഉന്നയിക്കുമെന്ന് ചുരുക്കും.

മായാവതിയും കെജ്രിവാളും

മായാവതിയും കെജ്രിവാളും

മയാവതിയുടെ അത്രതന്നെ പിന്തുണ നേടിയ മറ്റു രണ്ടുപേരാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മായാവതിയും ആംആദ്മി നേതാവ് അരവിന്ദ്ര കെജ്രിവാളും. സര്‍വ്വേയില്‍ പങ്കെടുത്ത 11% ആളുകള്‍ ഇവരിലും വിശ്വാസമര്‍പ്പിക്കുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് 6% ആളുകളെടെ പിന്തുണ മാത്രമാണ് കിട്ടിയത്.

ലോക്‌സഭാ സീറ്റുകളുടെ എണ്ണവും

ലോക്‌സഭാ സീറ്റുകളുടെ എണ്ണവും

ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, പശ്ചിമബംഗാള്‍, ഓഡീഷ, പഞ്ചാപ്, ഹരിയാ എന്നീ ആറ് സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ 17100 സ്ത്രീപൂരുഷന്‍മാരാണ് പങ്കെടുത്തത്. അതത് സംസഥാനങ്ങളില്‍ പാര്‍ട്ടികള്‍ നേടാന്‍ ഇടയുള്ള ലോക്‌സഭാ സീറ്റുകളുടെ എണ്ണവും സര്‍വ്വേ പരിശോധിച്ചിരുന്നു.

English summary
lok sabha elections 2019 indiatv-cnx opinion poll mood of the nation survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X