കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ സഖ്യം സാധ്യമായാല്‍ 2019ല്‍ ബിജെപി തകര്‍ന്നടിയും; ഏറ്റവും പുതിയ സര്‍വ്വേ ഫലം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും വികസന പ്രചരണങ്ങളും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തില്‍ എത്തിക്കുമെന്നാണ് ബിജെപി സ്വപ്‌നം കാണുന്നത്. മറുപക്ഷത്ത് മോദിയെ നിരന്തരം അക്രമിച്ചു പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കുകയാണ്.

സംഖ്യം സാധ്യമായാല്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം കാര്യമായ നേട്ടം ഉണ്ടാക്കുമെന്ന് ഇന്ത്യടിവി-സിഎന്‍എക്‌സ സര്‍വ്വേഫലം കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതേസമയം സര്‍വ്വേ ഫലം ബിജെപിയെ ഏറെ ആശങ്കയിലാഴ്ത്തുന്നതുമാണ്. വിശദമായ സര്‍വ്വേ ഫലം ഇങ്ങനെ..

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ഇനിയുമുണ്ടെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചരണമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്.

സര്‍വ്വേ ഫലം

സര്‍വ്വേ ഫലം

നിയമസഭാ തിരഞ്ഞെടെപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ പ്രചരണത്തിന്റെ ചൂട് അത്രത്തോളം കടന്നെത്തിയിട്ടില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള സഖ്യ നീക്കങ്ങള്‍ സജീവമാണ്. ഇതിനിടക്കാണ് രാഷ്ട്രീ പാര്‍ട്ടികള്‍ക്ക് ആശങ്ക പകര്‍ന്നുകൊണ്ട് ഇന്ത്യാടിവി-സിഎന്‍എക്‌സ് സര്‍വ്വേ ഫലം പുറത്തുവരുന്നത്.

നേടാന്‍ സാധ്യതയുള്ള സീറ്റുകള്‍

നേടാന്‍ സാധ്യതയുള്ള സീറ്റുകള്‍

ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഓഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നേടാന്‍ സാധ്യതയുള്ള സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്.

ബിജെപി ഏറെ വിയര്‍ക്കും

ബിജെപി ഏറെ വിയര്‍ക്കും

രാജ്യത്ത് തന്നെ ഏറ്റവുംകുടതല്‍ ലോക്‌സഭാ സീറ്റുകള്‍ ഉള്ള ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് എസ്പി, ബിഎസ്പി പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിച്ചാല്‍ ബിജെപി ഏറെ വിയര്‍ക്കുമെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.

80 സീറ്റുകളില്‍

80 സീറ്റുകളില്‍

സഖ്യം രൂപീകരിച്ചാണ് മത്സരിക്കുന്നതെങ്കില്‍ 80 സീറ്റുകളില്‍ 49 സീറ്റ് വരെ പ്രതിപക്ഷത്തിന് വിജയിക്കാന്‍ സാധിച്ചേക്കും. നിലവിലെ അവസ്ഥയില്‍ നിന്ന് ബിജെപി പിന്നോട്ടു പോവുകയും ചെയ്യും. എന്നാലും വലിയ തിരിച്ചടി നേരിടില്ല.

കോണ്‍ഗ്രസ്സ് 10

കോണ്‍ഗ്രസ്സ് 10

കോണ്‍ഗ്രസ്സ് 10, എസ്പി 21, ബിഎസ്പി 18 എന്നിങ്ങനെ സീറ്റുകള്‍ കരസ്ഥമാക്കുമ്പോള്‍ ബിജെപിക്ക് 30 സീറ്റ് മാത്രമായിരിക്കും ലഭിക്കുക. മൂന്ന് സീറ്റുകള്‍ മറ്റുള്ളവര്‍ കരസ്ഥമാക്കും. നിലവില്‍ 80 ല്‍ 73 സ്വന്തമായുള്ള ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാവും.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

കേന്ദ്രഭരണം നിലനിര്‍ത്തണമെങ്കില്‍ ഉത്തര്‍പ്രദേശ് ഒപ്പം നില്‍ക്കണം എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. വിശാല പ്രതിപക്ഷ ഐക്യം സാധ്യമാവാതിരിക്കുകയും എസ്പി-ബിഎസ്പി, കോണ്‍ഗ്രസ്, എന്‍ഡിഎ എന്നിങ്ങനെ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക എന്നാണ് സര്‍വ്വേ പറയുന്നത്.

ഉത്തര്‍പ്രദേശിലെ മേധാവിത്വം

ഉത്തര്‍പ്രദേശിലെ മേധാവിത്വം

എസ്പി-ബിഎസ്പി സഖ്യം 33 സീറ്റുകള്‍ കരസ്ഥമാക്കുമ്പോള്‍ എന്‍ഡിഎ ഉത്തര്‍പ്രദേശിലെ മേധാവിത്വം തുടരുകയും 45 സീറ്റുകള്‍ കരസ്ഥമാക്കുകയും ചെയ്യും. തനിച്ചു മത്സരിക്കുന്ന കോണ്‍ഗ്രസ് രണ്ട് സീറ്റിലേക്ക് ഒതുങ്ങും.

ബിജെപി തനിച്ച്

ബിജെപി തനിച്ച്

പ്രധാനപാര്‍ട്ടികളൊക്കെ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കും. 39 സീറ്റുകള്‍ ബിജെപി തനിച്ച് നേടുമ്പോള്‍ എസ്പി, ബിഎസ്പി കക്ഷികള്‍ 9 സീറ്റിലേക്കും കോണ്‍ഗ്രസ് 5 ലേക്കും ഒതുങ്ങും. മറ്റുള്ളവര്‍ രണ്ട് സീറ്റും നേടും.

പശ്ചിമബംഗാളിലേക്ക്

പശ്ചിമബംഗാളിലേക്ക്

ഉത്തര്‍പ്രദേശില്‍ നിന്ന് പശ്ചിമബംഗാളിലേക്ക് എത്തുമ്പോള്‍ തിരിച്ചടി നേരിടേണ്ടി വരുമെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മേധാവിത്വം തുടരുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. 42 ല്‍ 27 സീറ്റുകള്‍ തൃണമൂലിന് നേടാകഴിയുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

തൃണമൂല്‍ 27 ല്‍

തൃണമൂല്‍ 27 ല്‍

2014 ലെ 34 സീറ്റില്‍ നിന്നാണ് തൃണമൂല്‍ 27 ല്‍ എത്തുക. സംസ്ഥാനത്ത് ബിജെപി ഇത്തവണ കാര്യമായ നേട്ടം ഉണ്ടാക്കുമെന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണത്തെ 2 സീറ്റില്‍ നിന്ന് ബിജെപി ഇത്തവണ 8 സീറ്റിലേക്ക് ഉയരും. അതേസമയം കോണ്‍ഗ്രസ് 4 ല്‍ നിന്ന് 2 ലേക്ക് ചുരുങ്ങും.

ഇടത്പാര്‍ട്ടികള്‍

ഇടത്പാര്‍ട്ടികള്‍

അതേസമയം സംസ്ഥാനത്ത് നിര്‍ണ്ണായകമായിരുന്ന ഇടത്പാര്‍ട്ടികള്‍ ഇത്തവണ നില മെച്ചപ്പെടുത്തുമെന്നും സര്‍വ്വേ അവകാശപ്പെടുന്നു. വോട്ട് ഷെയറിങ്ങില്‍ കുറവുണ്ടാകുമെങ്കിലും കഴിഞ്ഞ തവണത്തെ രണ്ട് സീറ്റില്‍ നിന്ന് ഇടതു പാര്‍ട്ടികള്‍ ഇത്തവണ 5 സീറ്റുകള്‍ നേടിയേക്കും.

ഒഡീഷയില്‍

ഒഡീഷയില്‍

ഒഡീഷയില്‍ ബിജെഡിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ബിജെപിക്ക് കഴിയില്ലെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. വോട്ട് ഷെയറിങ് 22 ല്‍ നിന്ന് 29 ആയി വര്‍ധിപ്പിക്കാനാകുമെങ്കിലും ബിജെപിക്ക് 5 സീറ്റുകള്‍ മാത്രമേ ലഭിക്കു. സംസ്ഥാനത്തെ 21 സീറ്റില്‍ 16 സീറ്റും ബിജെഡി സ്വന്തമാക്കുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

English summary
lok sabha election 2019; indiatv cnx opinion poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X