രാഹുല്‍ ഗാന്ധി 2 സീറ്റില്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍; ബിജെപി കാവല്‍ നില്‍ക്കുന്നത് അഴിമതിക്കെന്നും ആരോപണം
Recommended Video

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി 2 സീറ്റില്‍ മത്സരിക്കുന്നതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ച മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍ രംഗത്ത്. മുന്‍കാലങ്ങളില്‍ ഒരേ വ്യക്തി രണ്ടു സീറ്റില്‍ മത്സരിച്ചെന്ന് കരുതി ഇപ്പോഴും ആ രീതി തുടരുന്നത് ശരിയല്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. രണ്ടു സീറ്റില്‍ മത്സരിക്കുന്നതിനെ ഒരു വോട്ടറെന്ന നിലയില്‍ താന്‍ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
''അത്തരത്തില്‍ മത്സരിച്ചിട്ടുള്ള പല മുന്‍ഗാമികളെയും നമ്മള്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അതിനര്‍ഥം അവര്‍ ചെയ്ത എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്നതല്ല. മുന്‍ഗാമികള്‍ ചെയ്ത പ്രവര്‍ത്തികള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം അവര്‍ ചെയ്ത കാര്യങ്ങളെ സമൂഹം ബഹുമാനത്തോടെ വിമര്‍ശനാത്മകമായി സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ കൃത്യമായി അതാണ് ചെയ്യുന്നത്. ഒരു വോട്ടര്‍ എന്ന നിലയില്‍ 2 സീറ്റുകളില്‍ മത്സരിക്കുന്ന രാഷ്ട്രീയക്കാരനെ ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇല്ല എന്നാണ് ഉത്തരം'' കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശനത്തെ അവഗണിച്ചാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടിലും ഉത്തര്‍പ്രദേശിലെ അമേത്തിയിലും മത്സരിക്കാനുള്ള തീരുമാനമെടുത്തത്. ഏപ്രില്‍ 4ന്് അദ്ദേഹം വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏപ്രില്‍ പത്തിന് അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ബിജെപിയുടെ മേം ഭീ ചൗക്കീദാര്‍ ക്യാംപെയിനെതിരെയും ഹാസന്‍ വിമര്‍ശനമുന്നയിച്ചു. അഴിമതിയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി എം.എന്‍.എം കാണുന്നത്. ബിജെപി അവരുടെ ചൗക്കീദാര്‍ ക്യാംപെയിന്‍ വഴി എന്താണോ നിര്‍ദ്ദേശിക്കുന്നത് അതിന് മറിച്ചാണ് അവരുടെ പ്രവര്‍ത്തനം.
തീര്‍ച്ചയായും അവര്‍ ചിലത് സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ അതൊരിക്കലും പാവപ്പെട്ടവന്റെ താത്പര്യങ്ങളെയാണെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ അഴിമതിക്ക് തന്നെയാണ് സംരക്ഷണം നല്‍കുന്നത്. അവര്‍ അഴിമതിയുടെ കാവല്‍ക്കാരാണ്. അവര്‍ കാവല്‍ നിന്ന വാതിലിലൂടെ എത്ര പേരാണ് കടന്നു കളഞ്ഞതെന്ന് നോക്കുയെന്നും അദ്ദേഹം പരിഹസിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ മത്സരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി 58 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്ന് 40 പേര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലും 18 പേര്‍ തമിഴ്‌നാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലുമാണ് മത്സരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications