കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കമല്‍; സമാനമനസ്കരുമായി സഖ്യമാവാം, പ്രതീക്ഷയോടെ കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കമല്‍ഹാസൻ | Oneindia Malayalam

ചെന്നൈ: രാഷ്ട്രീയവും സിനിമയും ഇഴചേര്‍ന്ന് കിടക്കുന്ന തമിഴാനാട്ടില്‍ വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു ഉലകനായകന്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഫാന്‍സ് അസോസിയേഷനുകളിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചുവന്നിരുന്ന കമല്‍ഹാസന്‍ ഫെബ്രുവരിയിലാണ് മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.

<strong>പട നയിച്ച് കോണ്‍ഗ്രസ്; ദക്ഷിണ-ഉത്തര മേഖലകളില്‍ ശക്തിപ്പെടുന്ന പ്രതിപക്ഷം, ആശങ്കയോടെ ബിജെപി</strong>പട നയിച്ച് കോണ്‍ഗ്രസ്; ദക്ഷിണ-ഉത്തര മേഖലകളില്‍ ശക്തിപ്പെടുന്ന പ്രതിപക്ഷം, ആശങ്കയോടെ ബിജെപി

തുടക്കത്തില്‍ ഇടത് പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന പ്രതീതി ജനിപ്പിച്ചെങ്കിലും കൃത്യമായ ഒരു രാഷ്ട്രീയ നയപരിപാടി അവതരിപ്പിക്കാന്‍ കമല്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അദ്ദേഹം കോണ്‍ഗ്രസ്സുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് 2019 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രസ്താവനയുമായി കമല്‍ രംഗത്ത് എത്തുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

താന്‍ മത്സരിക്കും

താന്‍ മത്സരിക്കും

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്നാണ് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍ അറിയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കള്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കമ്മറ്റി രൂപവത്കരിക്കും

കമ്മറ്റി രൂപവത്കരിക്കും

തമിഴ്‌നാട്ടിലെ വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന സൂചനയും കമല്‍ നല്‍കുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും വിശശദമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം തീരുമാനം ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പാര്‍ട്ടി നടത്തുക

പാര്‍ട്ടി നടത്തുക

തമിഴ്‌നാടിന്റെ വികസനത്തിലൂന്നിയ പ്രചരണമാകും പാര്‍ട്ടി നടത്തുക. സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിനു തയ്യാറാണെന്നും അദ്ദേഹം പറയുന്നതായി എന്‍ഡിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യത്തെക്കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ നടത്താനും അദ്ദേഹം തയ്യാറായില്ല.

സഖ്യം ചേരില്ല

സഖ്യം ചേരില്ല

സഖ്യത്തിനു നേതൃത്വം നല്‍കുകയാണോ അതോ സഖ്യത്തിന്റെ ഭാഗമാവുകയാണോ എന്ന കാര്യം പറയാറായിട്ടില്ല. തമിഴ്‌നാടിന്റെ ഡിഎന്‍എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഈ ഒരു പ്രസ്താവനയിലാണ് തമിഴ്‌നാട്ടില്‍ രൂപംകൊണ്ട് വരുന്ന കോണ്‍ഗ്രസ്-ഡിഎംകെ മുന്നണി പ്രതീക്ഷ വെക്കുന്നത്.

കോണ്‍ഗ്രസിനോടുളള സമീപനം

കോണ്‍ഗ്രസിനോടുളള സമീപനം

കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനോടുളള കമല്‍ഹാസന്റെ സമീപനം അന്നേ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസും മക്കള്‍ നീതി മയ്യവും തമ്മില്‍ സഖ്യമുണ്ടാക്കിയാല്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് അത് ഗുണം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നായിരുന്നു കമലഹാസന്‍ അന്ന് പറഞ്ഞത്.

ബിജെപിയെ

ബിജെപിയെ

തമിഴ്‌നാടിന്റെ ഡിഎന്‍എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന് അദ്ദേഹം ഉദ്ദേശിച്ചത് ബിജെപിയെ ആണെന്നാണ് കോണ്‍ഗ്രസും ഡിഎംകെയും വിലയിരുത്തുന്നത്. വലിയ വോട്ട് ബാങ്ക് അല്ലെങ്കിലും ചിലമണ്ഡലങ്ങളിലെങ്കിലും മക്കള്‍ നീതി മയ്യത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണയകമായേക്കും.

ഡിഎംകെ മുന്നണി

ഡിഎംകെ മുന്നണി

കോണ്‍ഗ്രസ്-ഡിഎംകെ മുന്നണിയുടെ ഭാഗമാവുകയാണെങ്കില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഒന്നോ ഏറിയാല്‍ രണ്ട് സീറ്റുകളോ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു. ഒരു മുന്നണിയിടേയും ഭാഗമാവാതെ തനിച്ച് നിന്ന് തമിഴ്‌നാട്ടില്‍ നിന്ന് വിജിയിച്ചു കയറുക എന്നുള്ളത് ഏറെ ശ്രമകരമാണ്.

മൂന്നാം മുന്നണി

മൂന്നാം മുന്നണി

ബിജെപി-എഐഎഡിഎംകെ സഖ്യം നിലവില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇവരോടൊപ്പം ചേരാനും കമല്‍ തയ്യാറായേക്കില്ല. പിന്നീടുള്ള മറ്റൊരു മാര്‍ഗ്ഗം ഇരുമുന്നണികളുടേയും ഭാഗമാവാതിരിക്കുന്ന പാര്‍ട്ടികളെ കൂട്ടി തമിഴ്‌നാട്ടിലൊരു മൂന്നാം മുന്നണി രൂപീകരിക്കുക എന്നുള്ളതാണ്. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇത് ഏറെ ശ്രമകരമായേക്കും.

മക്കള്‍ നീതി മയ്യം

മക്കള്‍ നീതി മയ്യം

ജയലളിത മരണപ്പെടുകയും കരുണാനിധി അസുഖ ബാധിതനായിരിക്കുകയും ചെയ്യുന്ന സമയത്തായിരുന്നു കമല്‍ഹാസന്‍ മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചത്. തന്റെ ആരാധകസംഘടനകളുടെ പിന്‍ബലത്തില്‍ തമിഴ്‌നാട്ടില്‍ ശക്തമായ രാഷ്ട്രീയ കക്ഷിയാകാമെന്ന പ്രതീക്ഷയായിരുന്നു കമലിനുളളത്. എന്നാല്‍ തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.

English summary
Will definitely contest 2019 Lok Sabha election: Kamal Haasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X