കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് വമ്പന്‍ വിജയം നേടി തോമസ് ചാഴിക്കാടന്‍.... കേരള കോണ്‍ഗ്രസിന് ആശ്വാസം!!

Google Oneindia Malayalam News

കോട്ടയം: കെഎം മാണിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടി കേരള കോണ്‍ഗ്രസും യുഡിഎഫും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ 106259 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണഅ വിജയിച്ചത്. അതേസമയം 2014ല്‍ ജോസ് കെ മാണി നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കാന്‍ ചാഴിക്കാടന് സാധിച്ചിട്ടില്ല.

അതേസമയം കെഎം മാണിയുടെ വിയോഗം സഹതാപ തരംഗമായി മാറിയെന്ന് വോട്ടുകളുടെ കണക്ക് വ്യക്തമാക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ മറികടന്നാണ് ഈ വി്ജയം എന്നതും കേരള കോണ്‍ഗ്രസിന് ഇരട്ടി മധുരം നല്‍കുന്നതാണ്. സംസ്ഥാനത്തെ യുഡിഎഫ് തരംഗവും ചാഴിക്കാടന്റെ ഭൂരിപക്ഷം കൂടാന്‍ സഹായിച്ചിട്ടുണ്ട്.

അനായാസം ചാഴിക്കാടന്‍

അനായാസം ചാഴിക്കാടന്‍

അനായാസമാണ് ചാഴിക്കാടന്‍ കോട്ടയത്ത് വിജയിച്ചത്. ആദ്യ ഘട്ടം മുതല്‍ നിലനിര്‍ത്തിപ്പോന്ന ലീഡ് ക്രമാനുഗതമായി വര്‍ധിപ്പിച്ച ചാഴിക്കാടന്‍ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയായിരുന്നു. ഇത്രയൊക്കെ അനുകൂല ഘടകമുണ്ടായിട്ടും 2014ല്‍ ജോസ് കെ മാണി നേടിയ 1,20599 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാന്‍ ചാഴിക്കാടന് സാധിച്ചില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ചാഴിക്കാടന്റെ മുന്നേറ്റം. വൈക്കം മാത്രമാണ് ഇടതുപക്ഷത്തെ പിന്തുണച്ചത്.

പകരക്കാരില്ലാത്ത മണ്ഡലം

പകരക്കാരില്ലാത്ത മണ്ഡലം

കോട്ടയത്ത് യുഡിഎഫിന് പകരക്കാരില്ലാത്ത മണ്ഡലമാണ്. കേരള കോണ്‍ഗ്രസ് അടക്കി വാഴുന്ന മണ്ഡലം കൂടിയാണിത്. ഇത്തവണ കെഎം മാണിയുടെ വിയോഗം വമ്പന്‍ ഭൂരിപക്ഷത്തിന് കളമൊരുക്കുമെന്ന് സര്‍വേകള്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. പക്ഷേ കേരള കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ ഏത് തരത്തില്‍ ബാധിക്കുമെന്ന ആശങ്ക യുഡിഎഫ് ക്യാമ്പില്‍ ഉണ്ടായിരുന്നു. ഭൂരിപക്ഷം കുറഞ്ഞാല്‍ തന്നെ അത് മുന്നണിക്കും കേരള കോണ്‍ഗ്രസിനും ഒരുപോലെ തിരിച്ചടിയാണ്. എല്‍ഡിഎഫ് പികെ വാസവനെയും എന്‍ഡിഎ പിസി തോമസിനെയുമാണ് കളത്തില്‍ ഇറക്കിയത്.

തമ്മിലടിച്ച് മുന്നണി

തമ്മിലടിച്ച് മുന്നണി

തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമാണ് പാര്‍ട്ടിയില്‍ പോര് തുടങ്ങിയത്. കേരള കോണ്‍ഗ്രസ് മാണിയ്ക്കത്തെ പ്രശ്‌നങ്ങള്‍, കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍, പോരാത്തതിന് പഴയ കേരള കോണ്‍ഗ്രസുകാരനായ പി.സി. തോമസ് മൂവാറ്റുപുഴ ആവര്‍ത്തിയ്ക്കുമെന്ന അവകാശവാദത്തോടെ മത്സര രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് എന്നു തുടങ്ങി പല തരത്തില്‍ ഐക്യ മുന്നണി രാഷ്ട്രീയം സങ്കീര്‍ണമായിരിക്കുകയായിരുന്നു. അപ്പോഴാണ് കെ.എം. മാണിയുടെ നിര്യാണം സംഭവിച്ചത്. ഇത് യുഡിഎഫിന് അനുകൂലമായി കാര്യങ്ങള്‍ മാറ്റിറിച്ചു.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

മണ്ഡലത്തിന്റെ ചരിത്രം നോക്കിയാല്‍ വലതുപക്ഷത്തോട് കൂടുതല്‍ കൂറ് കാണിക്കുന്നതാണ് കോട്ടയം. കോട്ടയം മണ്ഡലം രൂപീകൃതമായതിനുശേഷം 16 തെരഞ്ഞെടുപ്പുകള്‍ നടന്നു. അതില്‍ 11 തവണയും യുഡിഎഫ് തന്നെ വിജയിച്ചു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വലതുപക്ഷത്ത് നിന്നും ജയിച്ച് കയറിയപ്പോള്‍ ഇടതുപക്ഷം ജയിച്ച അഞ്ചു തവണയും സിപിഎം സ്ഥാനാര്‍ഥികളായിരുന്നു പ്രതിനിധീകരിച്ചത്. സുരേഷ് കുറുപ്പും രമേശ് ചെന്നിത്തലയും മൂന്നു തവണ വീതം കോട്ടയത്ത് നിന്നും വിജയിച്ചിരുന്നു. മണ്ഡലം പുനക്രമീകരിച്ച 2009 ലും 2014ലും കെ.എം. മാണിയുടെ പുത്രന്‍ ജോസ് കെ. മാണി വിജയിച്ചു. 2014ല്‍ മുന്‍മന്ത്രിയും ജനതാദള്‍ നേതാവുമായ മാത്യു ടി. തോമസിനെ 1,20,599 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോസ് കെ. മാണി മണ്ഡലം നിലനിര്‍ത്തിയത്. ഇത്തവണ യുഡിഎഫിന് മുന്നിലുള്ള പ്രതിസന്ധിയായി മാറിയത് പിജെ ജോസഫാണ്. സീറ്റ് ലഭിക്കാത്തതിലുള്ള അമര്‍ഷം ജോസഫിനുള്ളില്‍ ശക്തമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ വോട്ടബാങ്ക് ജോസഫ് പിളര്‍ത്തിയാല്‍ മണ്ഡലത്തില്‍ അട്ടിമറി നടക്കുമെന്ന പ്രതീക്ഷയും ഇടതുമുന്നണിക്ക് പ്രചാരണ ഘട്ടത്തില്‍ ഉണ്ടായിരുന്നു.

പ്രചാരണ വിഷയം

പ്രചാരണ വിഷയം

വികസന വിഷയങ്ങളും കെഎം മാണിയുടെ വിയോഗവും ശബരിമല സ്ത്രീപ്രവേശനവുമാണ് മണ്ഡലത്തില്‍ പ്രചാരണ വിഷയമായത്. ഭരണനേട്ടമാണ് പ്രധാനമായും സിപിഎം മുന്നോട്ട് വെച്ചത്. പിറവം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, പാല, പുതുപ്പള്ളി എന്നി നീയമസഭ മണ്ഡലങ്ങളാണ് കോട്ടയത്ത് ഉള്ളത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം എന്നിവിടങ്ങളില്‍ യുഡിഎഫും ഏറ്റുമാനൂരിലും വൈക്കത്തും എല്‍ഡിഎഫും വിജയിച്ചു. വോട്ടിംഗ് നില നോക്കിയാലും യുഡിഎഫായിരുന്നു. തോമസ് ചാഴിക്കാടന്‍ മണ്ഡലത്തില്‍ ഏറെ സ്വാധീനം ഉള്ള നേതാവാണ്. ജോസ് കെ. മാണി മണ്ഡലത്തിനായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലും യുഡിഎഫിന് പ്രതീക്ഷ ഉണ്ടായിരുന്നു.

സിപിഎം പ്രതീക്ഷിച്ചത്

സിപിഎം പ്രതീക്ഷിച്ചത്

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും കെഎം മാണിയുടെ അഭാവവും ഗുണകരമാകുമെന്നാണ് സിപിഎം പ്രതീക്ഷിച്ചിരുന്നത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ കോട്ടയം ജില്ലയില്‍ നിലനിന്നിരുന്ന പല പ്രശ്‌നങ്ങളും നേട്ടമാകുമെന്നും സിപിഎം കണക്ക് കൂട്ടിയിരുന്നു. ഇത്തരം സങ്കീര്‍ണ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനായിട്ടാണ് മുന്‍ എംഎല്‍എയും ജില്ല സെക്രട്ടറിയുമായ വി.എന്‍. വാസവനെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. സഹതാപ തരംഗം തങ്ങള്‍ക്കെതിരാവാതിരിക്കാന്‍ രാഷ്ട്രീയ മത്സരമാണിതെന്ന നിലപാടുമായിട്ടാണ് സിപിഎം രംഗത്തെത്തിയത്. ജോസ് കെ. മാണി ലോക് സഭാംഗമായി തുടരുന്നതിനിടെ മണ്ഡലം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പോയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വലിയ പ്രചാരണ കോലാഹലങ്ങളാണ് ഇടതു മുന്നണി നടത്തിയത്. മുമ്പ് കോട്ടയത്ത് അട്ടിമറി വിജയം നേടിയ പിസി തോമസില്‍ വന്‍ പ്രതീക്ഷയാണ് എന്‍ഡിഎയ്ക്കുണ്ടായിരുന്നത്. വിവിധ സഭകളോടുള്ള പി.സി. തോമസിന്റെ അടുപ്പവും എന്‍എസ്എസ് നിലപാടും ശബരിമലയിലെ വിശ്വാസികളുടെ പ്രശ്‌നങ്ങളും ഒക്കെ അനുകൂല ഘടകങ്ങളായി എന്‍ഡിഎ കണ്ടിരുന്നത്.

English summary
lok sabha elections 2019 kerala congress candidate thomas chazhikadan win by huge margin in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X