Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഇനി നാല് നാള്‍ മാത്രം; പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം കുറിക്കാന്‍ ഇനി നാല് ദിനങ്ങള്‍ മാത്രം.വോട്ടെടുപ്പ് അടുത്തതോടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണ അത്യന്തം ആവേശകരമായി മുന്നേറുകയാണ്. പ്രമുഖ പാര്‍ട്ടികളുടേയെല്ലാം എല്ലാം തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ഇന്ന് തുക്കം കുറിക്കും.

ബിജെപി പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചരണത്തിന് എത്തും. ബംഗാള്‍, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി മോദി പ്രചരണത്തിന് എത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ തത്സമയ അപ്ഡേഷനുകള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..

Apr 07, 2019, 2:47 pm IST

ബിജെപിയുടെ നീക്കം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവ ചര്‍ച്ചാ വിഷയമാക്കി നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്നിധാനത്ത് എത്തിക്കാന്‍ ബിജെപിയുടെ നീക്കം.
Apr 07, 2019, 1:41 pm IST

ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ മേം ഭീ ചൗക്കിദാറിനെ നേരിടാനാമ് അബ് ഹോഗാ ന്യായ് എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. ഏറെ നാളത്തെ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പാര്‍ട്ടി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തിയുള്ള മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രചരണ രംഗത്തേക്ക് കടക്കുന്നത്
Apr 07, 2019, 1:22 pm IST

‘അബ് ഹോഗാ ന്യായ്’

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം തീരുമാനമായി. ഏറെ ആഘോഷിക്കപ്പെട്ട കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ മുന്‍ നിര്‍ത്തിയായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണവും എന്നതിന്റെ വ്യക്തമായ സൂചനയാണ് ‘അബ് ഹോഗാ ന്യായ്’ എന്ന മുദ്രാവാക്യത്തിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്.
Apr 07, 2019, 11:34 am IST

സത്യവാങ്മൂലം

ലോക്സഭാ തെരഞ്ഞെടുപ്പിൽ 50ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് സുപ്രീം കോടതിയിൽ പ്രതിപക്ഷ പാർട്ടികൾ സത്യവാങ്മൂലം നൽകി. ആംആദ്മി പാർട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
Apr 07, 2019, 7:46 am IST

പങ്കെടുക്കും

സഹാരന്‍പൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായ ദിയൂബന്ദിലെ റാലിയില്‍ മായാവതിയും അഖിലേഷ് യാദവും പങ്കെടുക്കും. ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ്ങും റാലിയില്‍ പങ്കെടുക്കും.
Apr 07, 2019, 7:45 am IST

റാലികള്‍

ഉത്തര്‍പ്രദേശില്‍ എസ്.പി-ബിഎസ്പി സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും ഇന്നു തുടക്കമാവും.

congress

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+