കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയിച്ചത് ജനങ്ങളാണ്.... നിങ്ങളുടെ മുന്നില്‍ ശിരസ് കുനിക്കുന്നുവെന്ന് മോദി, രണ്ടാമൂഴത്തിന് നന്ദി!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ചരിത്ര വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവുമധികം പേര്‍ വോട്ട് ചെയ്തത് ഈ തിരഞ്ഞെടുപ്പിലാണ്. ചൂടിനെ വകവെക്കാതെ വോട്ട് ചെയ്യാനെത്തിയ ഇന്ത്യയിലെ വോട്ടര്‍മാര്‍ തന്നെ ഐകണ്‌ഠ്യേന തിരഞ്ഞെടുത്തെന്നും മോദി പറഞ്ഞു. ഇത് പുതിയ ഇന്ത്യക്കായുള്ള ജനവിധിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

1

രാജ്യത്തെ തിരഞ്ഞെടുപ്പ് ഏറ്റവും മികച്ച രീതിയില്‍ നടന്നതിന് വോട്ടര്‍മാരെയും, തിരഞ്ഞെടുപ്പ് കമ്മീഷനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മോദി അഭിനന്ദിച്ചു. രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ബിജെപിയുടെ കടമ. ജനാധിപത്യത്തിന്റെ വീര്യം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്വപ്‌നം സത്യമാക്കാനാണ് എല്ലാര്‍വരും പ്രയത്‌നിച്ചത്. ഇന്ത്യയുടെ ശാക്തീകരണത്തിന് കൂടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും മോദി പറഞ്ഞു.

ഈ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. ഇത് മോദിയുടെ വിജയമല്ല. മികച്ച ജീവിത സാഹചര്യം വേണമെന്നുള്ളവരുടെ വിജയമാണ്. രാജ്യത്തെമ്പാടുമുള്ള വികസനത്തിന്റെ വിജയമാണ് ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ ജനങ്ങള്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കിയെന്നും മോദി പറഞ്ഞു. മതേതര സഖ്യത്തിനായി ആവശ്യപ്പെട്ട കപട മതേതരവാദികള്‍ തിരഞ്ഞെടുപ്പില്‍ തുറന്നുകാട്ടപ്പെട്ടെന്നും, അവര്‍ തകര്‍ന്നടിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ വിഭാവനം ചെയ്ത ഇന്ത്യയെ നിര്‍മിക്കലാണ് നടപ്പിലാക്കുന്നത്. ദാരിദ്ര്യത്തെ ഇല്ലാതാക്കുക എന്നതാണ് പാര്‍ട്ടിയുടെ ആശയമെന്നും മോദി വ്യക്തമാക്കി. ഭരണഘടനയാണ് രാജ്യത്തെ പ്രധാന കാര്യം. ബിജെപിക്കും അതങ്ങനെ തന്നെയാണ്. എതിരാളികളെ ഒപ്പം കൂട്ടാനും തയ്യാറാണ്. എന്‍ഡിഎ കക്ഷികള്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുകയാണ.് രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്‍മയ്ക്കുമായി ഞാന്‍ എന്നെ സമര്‍പ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി.... രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ മുതിര്‍ന്ന നേതാക്കള്‍!!കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി.... രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ മുതിര്‍ന്ന നേതാക്കള്‍!!

English summary
lok sabha elections 2019 mod thank to voters will work for development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X