Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്താസമ്മേളനം നല്ല കാര്യം, എന്തുകൊണ്ട് മോദി സംവാദത്തിന് വരുന്നില്ലെന്ന് രാഹുല്‍!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദനവും പരിഹാസവുമായി രാഹുല്‍ ഗാന്ധി. മോദിയുടെ വാര്‍ത്താസമ്മേളനം കേട്ടുകേള്‍വിയില്ലാത്തതാണെന്നും, നല്ല കാര്യമാണെന്നും രാഹുല്‍ പറഞ്ഞു. അമിത് ഷായും അദ്ദേഹത്തിനൊപ്പം വാര്‍ത്താസമ്മേളനത്തിനുണ്ടെന്ന് കേട്ടു. എന്തായാലും അത് വളരെ നല്ല കാര്യമാണെന്നും, ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞു.

1

അതേസമയം താന്‍ മോദിയെ പലവിഷയങ്ങളിലും സംവാദത്തിന് ക്ഷണിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സംവാദത്തിന് തയ്യാറാവാത്തതെന്നും രാഹുല്‍ ചോദിച്ചു. റാഫേല്‍ വിഷയത്തില്‍ മോദിയെ നിരന്തരം ഞാന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനോട് പ്രതികരിച്ചില്ല. മോദിജി ഭയന്നിരിക്കുകയാണ്. ആരോട് വേണമെങ്കിലും ചോദിക്കൂ, കാവല്‍ക്കാരന്‍ കള്ളനാണെന്ന് അവര്‍ പറയുമെന്നും രാഹുല്‍ വ്യക്തമാക്കി.

എന്റെ ഒരേയൊരു ചോദ്യം പ്രധാനമന്ത്രി എന്തുകൊണ്ട് ഞാനുമായി സംവാദത്തിന് അദ്ദേഹം തയ്യാറാവുന്നില്ല. പ്രധാനമന്ത്രി ആദ്യമായിട്ടാണ് വാര്‍ത്താസമ്മേളനം വിളിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള ഈ നീക്കം വലിയ തമാശയാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം മോദിയുടെ പ്രത്യയശാസ്ത്രം അക്രമത്തിന്റേതാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം അക്രമത്തെ കൂട്ടുപിടിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. മോദിക്കും ബിജെപിക്കും പണത്തിന്റെ ആധിക്യവും മാര്‍ക്കറ്റിംഗുമാണ് ഉള്ളത്. കോണ്‍ഗ്രസിനേക്കാളും ഒരുപാട് കൂടുതലാണ് അത്. എന്നാല്‍ കോണ്‍ഗ്രസാണ് സത്യം. സത്യം തന്നെ വിജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നോട് കടുപ്പമേറിയ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും, എന്നാല്‍ മോദിയോട് മാമ്പഴത്തിന്റെയും തുണിയുടെയും കാര്യങ്ങളാണ് ചോദിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+