അസ്ഹറുദ്ദീനും അസദുദ്ദീനും.... ഹൈദരാബാദ് വ്യത്യസ്ത പോരാട്ടത്തിന് വേദിയായേക്കും
ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തുന്നത് ശക്തമായ നീക്കങ്ങള്‍. ഹൈദരാബാദില്‍ ഒരുപക്ഷേ, മുന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന് മല്‍സരിച്ചേക്കും. മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസിയാണ് ഇവിടെ കോണ്‍ഗ്രസിന്റെ എതിരാളി.

ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. 17 പേരുടെ സാധ്യതാ പട്ടിക പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ സാധ്യത അസ്ഹറുദ്ദീനാണ്. ഹൈദരാബാദുകാരനാണ് അസ്ഹറുദ്ദീന്.
നേരത്തെ ഉത്തര്‍ പ്രദേശിലെ മുറാദാബാദില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അദ്ദേഹത്തെ കോണ്‍ഗ്രസ് ഹൈദരാബാദില്‍ തന്നെ മല്‍സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നാട്ടില്‍ അസ്ഹറുദ്ദീന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് അസദ്ദുദ്ദീന്‍ ഉവൈസി.
തെലങ്കാന കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളാണ് അസ്ഹറുദ്ദീന്. ഇദ്ദേഹം സെക്കന്തരാബാദില്‍ മല്‍സരിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബന്ദാരു ദത്താത്രേയയുടെ മണ്ഡലമാണ് സെക്കന്തരാബാദ്.
ഉവൈസിയുടെ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഹൈദരാബാദ്. അസ്ഹറുദ്ദീന് ഇവിടെ മല്‍സരിക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമല്ല. ഉവൈസിക്ക് തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസിന്റെ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തില്‍ ഉവൈസിയുടെ വിജയം ഇപ്പോള്‍ തന്നെ ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ലക്ഷ്യം നേടാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications