കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഹറുദ്ദീനും അസദുദ്ദീനും.... ഹൈദരാബാദ് വ്യത്യസ്ത പോരാട്ടത്തിന് വേദിയായേക്കും

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തുന്നത് ശക്തമായ നീക്കങ്ങള്‍. ഹൈദരാബാദില്‍ ഒരുപക്ഷേ, മുന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ മല്‍സരിച്ചേക്കും. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയാണ് ഇവിടെ കോണ്‍ഗ്രസിന്റെ എതിരാളി.

29

ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. 17 പേരുടെ സാധ്യതാ പട്ടിക പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ സാധ്യത അസ്ഹറുദ്ദീനാണ്. ഹൈദരാബാദുകാരനാണ് അസ്ഹറുദ്ദീന്‍.

നേരത്തെ ഉത്തര്‍ പ്രദേശിലെ മുറാദാബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അദ്ദേഹത്തെ കോണ്‍ഗ്രസ് ഹൈദരാബാദില്‍ തന്നെ മല്‍സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നാട്ടില്‍ അസ്ഹറുദ്ദീന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് അസദ്ദുദ്ദീന്‍ ഉവൈസി.

തെലങ്കാന കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളാണ് അസ്ഹറുദ്ദീന്‍. ഇദ്ദേഹം സെക്കന്തരാബാദില്‍ മല്‍സരിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബന്ദാരു ദത്താത്രേയയുടെ മണ്ഡലമാണ് സെക്കന്തരാബാദ്.

ഉവൈസിയുടെ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഹൈദരാബാദ്. അസ്ഹറുദ്ദീന്‍ ഇവിടെ മല്‍സരിക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമല്ല. ഉവൈസിക്ക് തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസിന്റെ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തില്‍ ഉവൈസിയുടെ വിജയം ഇപ്പോള്‍ തന്നെ ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ലക്ഷ്യം നേടാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

English summary
Asaduddin Vs Azharuddin? Ex-Cricketer May Fight 2019 Polls From Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X