കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ ഗുരുതര ആരോപണം; 'ജയം ഉറപ്പിക്കാന്‍ 50 കോടി നല്‍കി, പാര്‍ട്ടിയെ വിലക്കെടുത്തു'

Google Oneindia Malayalam News

Recommended Video

cmsvideo
ജയം ഉറപ്പിക്കാന്‍ 50 കോടി നല്‍കി, പാര്‍ട്ടിയെ വിലക്കെടുത്തു | Oneindia Malayalam

ദില്ലി: ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നു. അടുത്തിടെ നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേരാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കിയിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. ഏറെകാലം ബിജെപി കോട്ടയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി കളിച്ച കളിയാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നിഷാദ് പാര്‍ട്ടിയുടെ മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് നിഷാദ് പാര്‍ട്ടി പിടിച്ചെടുക്കുകയായിരുന്നു. എസ്പിയുടെ പിന്തുണയോടെയാണ് നിഷാദ് പാര്‍ട്ടി മികച്ച വിജയം നേടിയത്. ഒരാഴ്ച മുമ്പ് നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേരുകയായിരുന്നു. പാര്‍ട്ടി നേതാവ് സഞജയ് നിഷാദിന് 50 കോടി ബിജെപി നല്‍കിയെന്നാണ് ആരോപണം.....

ആദ്യ പിന്തുണ പ്രതിപക്ഷത്തിന്

ആദ്യ പിന്തുണ പ്രതിപക്ഷത്തിന്

എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഉള്‍പ്പെടുന്ന യുപിയിലെ പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നല്‍കിയിരുന്നു നിഷാദ് പാര്‍ട്ടി. എന്നാല്‍ കഴിഞ്ഞാഴ്ച അവര്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു. ഗൊരഖ്പൂരില്‍ സഖ്യം നല്‍കിയ പിന്തുണ അവഗണിച്ചാണ് അവര്‍ കളംമാറിയത്.

തിരിച്ചടിച്ച് എസ്പി

തിരിച്ചടിച്ച് എസ്പി

എന്നാല്‍ നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്പി ഗോരഖ്പൂരില്‍ സ്വന്തം പാര്‍ട്ടിയെ പ്രഖ്യാപിച്ചു. റാം ബുവല്‍ നിഷാദ് ആണ് എസ്പി സ്ഥാനാര്‍ഥി. നിഷാദ് സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് ഗൊരഖ്പൂര്‍.

50 കോടി രൂപ വാങ്ങി

50 കോടി രൂപ വാങ്ങി

റാം ബുവല്‍ നിഷാദ് ആണ് നിഷാദ് പാര്‍ട്ടിക്കെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് ബിജെപിയില്‍ നിന്ന് 50 കോടി രൂപ വാങ്ങിയാണ് കളംമാറിയതെന്ന് അദ്ദേഹം ആരോപിച്ചു.

 മുഖ്യമന്ത്രിയുമായി കരാര്‍

മുഖ്യമന്ത്രിയുമായി കരാര്‍

അതൊരു കരാറായിരുന്നു. ബിജെപിയില്‍ നിന്ന് 50 കോടി രൂപയാണ് കരാറിന്റെ ഭാഗമായി നിഷാദ് പാര്‍ട്ടി അധ്യക്ഷന് ലഭിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായിട്ടാണ് നിഷാദ് പാര്‍ട്ടി കരാറുണ്ടാക്കിയതെന്നും റാം ബുവലിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 ഉപതിരഞ്ഞെടുപ്പില്‍ അടിതെറ്റി

ഉപതിരഞ്ഞെടുപ്പില്‍ അടിതെറ്റി

ബിജെപിയുടെ ഉരുക്കുകോട്ടയായിരുന്നു ഒരുകാലത്ത് ഗൊരഖ്പൂര്‍. യോഗി ആദിത്യനാഥ് ലോക്‌സഭയിലേക്ക് ഒട്ടേറെ തവണ ജയിച്ച മണ്ഡലം. അദ്ദേഹം മുഖ്യമന്ത്രിയായതോടെ ഇവിടെ 2018ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ബിജെപി തോറ്റു.

ഇതുവരെ കരുതിയത്

ഇതുവരെ കരുതിയത്

അന്ന് ജയിച്ചത് നിഷാദ് പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ നിഷാദ് ആണ്. ഇദ്ദേഹം തന്നെ ഇത്തവണയും സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതിയിരുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ നിഷാദ് പാര്‍ട്ടി ജയിച്ചത്.

ധാരണകള്‍ തെറ്റിച്ചു

ധാരണകള്‍ തെറ്റിച്ചു

ഉപതിരഞ്ഞെടുപ്പിലുണ്ടായിരുന്ന പിന്തുണ പ്രതിപക്ഷ സഖ്യം വരുന്ന തിരഞ്ഞെടുപ്പിലും നല്‍കുമെന്ന് ധാരണയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് യോഗിയുമായി ചര്‍ച്ച നടത്തി.

ജയം ഉറപ്പിച്ച് ബിജെപി

ജയം ഉറപ്പിച്ച് ബിജെപി

ഇതോടെയാണ് ബിജെപിയും നിഷാദ് പാര്‍ട്ടിയും തമ്മില്‍ രഹസ്യകരാറുണ്ടാക്കിയെന്ന ആരോപണം ഉയര്‍ന്നത്. ശനിയാഴ്ച തന്നെ എസ്പി സ്വന്തം സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ പ്രഖ്യാപിച്ചു. എങ്കിലും ബിജെപി ജയം ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍.

മോദിക്ക് പ്രിയങ്കാ പേടി? സുരക്ഷിത മണ്ഡലം തേടി ഗുജറാത്തിലേക്ക്; സൂറത്തില്‍ മല്‍സരിച്ചേക്കുംമോദിക്ക് പ്രിയങ്കാ പേടി? സുരക്ഷിത മണ്ഡലം തേടി ഗുജറാത്തിലേക്ക്; സൂറത്തില്‍ മല്‍സരിച്ചേക്കും

English summary
Nishad Party chief, Sanjay Nishad took Rs 50 crore from BJP to become a part of party, he had deal with Yogi: Ram Bhuwal Nishad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X