കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ഭീകരവാദത്തിന് തെളിവുണ്ടോ? കോണ്‍ഗ്രസിന് ഹിന്ദുക്കളെ പേടി; വിവാദ പരാമര്‍ശവുമായി മോദി

Google Oneindia Malayalam News

Recommended Video

cmsvideo
ഹിന്ദു ഭീകരവാദത്തിന് തെളിവുണ്ടോ? | Oneindia Malayalam

മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ വിവാദ പരാമര്‍ശവുമായി നരേന്ദ്ര മോദിയുടെ പ്രസംഗം. മഹാരാഷ്ട്രയില്‍ വാര്‍ധയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ മോദി മതപരമായ പരാമര്‍ശം നടത്തിയത്. ഹിന്ദുക്കളെ കോണ്‍ഗ്രസിന് പേടിയാണെന്ന് മോദി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യമാണ് മല്‍സരിക്കുന്നത്. എതിര്‍സ്ഥാനത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും. ശരത് പവാറിന്റെ കൈയ്യില്‍ നിന്ന് എന്‍സിപി വിട്ടുപോയിട്ടുണ്ടെന്നും മോദി പറഞ്ഞു. ഹിന്ദു ഭീകരവാദത്തിന് തെളിവുണ്ടോ എന്നും മോദി ചോദിച്ചു. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ശക്തമായ കടന്നാക്രമണമാണ് മോദി നടത്തിയത്.....

ഹിന്ദുക്കളെ ഭീകരവാദികളാക്കി

ഹിന്ദുക്കളെ ഭീകരവാദികളാക്കി

സമാധാനം ഇഷ്ടപ്പെടുന്ന ഹിന്ദുക്കളെ ഭീകരവാദികളാക്കിയവരാണ് കോണ്‍ഗ്രസുകാരെന്ന് മോദി പറഞ്ഞു. ഹിന്ദു മതം വിശ്വസിക്കുന്നവരെ അപമാനിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഹിന്ദു ഭീകരവാദം എന്നത് കോണ്‍ഗ്രസാണ് ഉപയോഗിച്ചതെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം

ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമാണ്. രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിലും മല്‍സരിക്കുന്നതിനെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു നരേന്ദ്ര മോദി.

ഒരു തെളിവെങ്കിലും നല്‍കൂ

ഒരു തെളിവെങ്കിലും നല്‍കൂ

ഹിന്ദു ഭീകരവാദം എന്ന പദം ഉച്ഛരിച്ചത് കോണ്‍ഗ്രസാണ്. സമാധാനത്തോടെ ജീവിക്കുന്ന ഹിന്ദുക്കളെ ഭീകരവാദികളാക്കിയത് കോണ്‍ഗ്രസാണ്. ഹിന്ദു ഭീകരവാദത്തിന് ഒരു തെളിവെങ്കിലും നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്നും നരേന്ദ്ര മോദി ചോദിച്ചു.

കോണ്‍ഗ്രസിന് ശിക്ഷ കൊടുക്കാന്‍

കോണ്‍ഗ്രസിന് ശിക്ഷ കൊടുക്കാന്‍

കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശിക്ഷ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയാണെന്നും മോദി പറഞ്ഞു.

സൈനികരെ അപമാനിച്ചു

സൈനികരെ അപമാനിച്ചു

പുല്‍വാമ ആക്രമണത്തിന്റെയും ബാലാക്കോട്ട് തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും എന്‍സിപിയും സൈനികരെ അപമാനിക്കാനാണ് ശ്രമിച്ചത്. പാകിസ്താന്‍ ഉപയോഗിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസുകാര്‍ ഉപയോഗിച്ചതെന്നും മോദി പറഞ്ഞു.

പവാറിന് പിടി നഷ്ടമായി

പവാറിന് പിടി നഷ്ടമായി

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. എന്‍സിപിയില്‍ നിന്ന് പവാര്‍ ഒറ്റപ്പെടുകയാണ്. പവാര്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. പാര്‍ട്ടിയില്‍ പവാറിന് പിടി നഷ്ടപ്പെട്ടുവെന്നും മോദി പറഞ്ഞു.

മോദിക്ക് പ്രിയങ്കാ പേടി? സുരക്ഷിത മണ്ഡലം തേടി ഗുജറാത്തിലേക്ക്; സൂറത്തില്‍ മല്‍സരിച്ചേക്കുംമോദിക്ക് പ്രിയങ്കാ പേടി? സുരക്ഷിത മണ്ഡലം തേടി ഗുജറാത്തിലേക്ക്; സൂറത്തില്‍ മല്‍സരിച്ചേക്കും

English summary
PM Modi Accuses Congress of Branding 'Peace-loving Hindus' as Terrorists, Scaring Them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X