കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പ്രിയങ്കാ പേടി? സുരക്ഷിത മണ്ഡലം തേടി ഗുജറാത്തിലേക്ക്; സൂറത്തില്‍ മല്‍സരിച്ചേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് പ്രിയങ്ക ഗാന്ധിയെ പേടിയോ...? | Oneindia Malayalam

ദില്ലി: രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിലും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നരേന്ദ്ര മോദിയും രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടുമെന്ന് സൂചന. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ മോദി മല്‍സരിക്കുമെന്നാണ് പുതിയ വിവരം. 2014ല്‍ യുപിയിലെ വാരണാസി, ഗുജറാത്തിലെ വഡോദര എന്നീ മണ്ഡലങ്ങളില്‍ മോദി മല്‍സരിച്ചിരുന്നു. രണ്ടിലും ജയിച്ചതോടെ വഡോദര ഒഴിഞ്ഞു.

എന്നാല്‍ ഇത്തവണ വഡോദരയില്‍ മോദി മല്‍സരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം സൂറത്തില്‍ മല്‍സരിക്കുമെന്ന വിവരം വന്നിരിക്കുന്നത്. അതേസമയം, ഈ അവസരം ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. വാരണാസിയില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം തമാശ രൂപേണ സൂചിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മോദി ഗുജറാത്തിലും മല്‍സരിക്കുമെന്ന വിവരം വന്നിരിക്കുന്നത്.....

വാരണാസി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

വാരണാസി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

നരേന്ദ്ര മോദിയുടെ വാരണാസി സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഗുജറാത്തില്‍ നിന്നും മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നു. നേരത്തെ മോദി മല്‍സരിച്ച വഡോദരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു.

 സൂറത്തില്‍ മല്‍സരിച്ചേക്കും

സൂറത്തില്‍ മല്‍സരിച്ചേക്കും

ഈ സാഹചര്യത്തിലാണ് സൂറത്ത് മണ്ഡലത്തില്‍ മോദി മല്‍സരിച്ചേക്കുമെന്ന് ഗുജറാത്തിലെ ബിജെപി നേതാക്കള്‍ സൂചിപ്പിച്ചത്. പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് നേതാക്കള്‍ പറയുന്നു. ഗുജറാത്തില്‍ ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിക്ക് പ്രതിസന്ധി

ബിജെപിക്ക് പ്രതിസന്ധി

2014ല്‍ ഗുജറാത്തിലെ 26 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. എന്നാല്‍ ഇപ്പോള്‍ ബിജെപി അല്‍പ്പം പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തി. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റില്‍ ജയിച്ചിരുന്നു.

 16ല്‍ നിന്ന് 77ലേക്ക്

16ല്‍ നിന്ന് 77ലേക്ക്

2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 16 സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ 2017ല്‍ കോണ്‍ഗ്രസിന് 77 സീറ്റ് കിട്ടി. ബിജെപിയാകട്ടെ 99 സീറ്റായി കുറഞ്ഞു. ഇതില്‍ ബിജെപി ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് മോദിയെ ഗുജറാത്തിലേക്ക് ക്ഷണിക്കുന്നത്.

വഡോദരയില്‍ മല്‍സരിക്കുന്നത്

വഡോദരയില്‍ മല്‍സരിക്കുന്നത്

സൂറത്ത് മണ്ഡലത്തില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വഡോദരയില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മോദി രാജിവെച്ച ശേഷം മല്‍സരിച്ച രഞ്ജന്‍ ബെന്‍ ധനന്‍ജയ് ഭട്ട് ആണ് ഇത്തവണയും ബിജെപിക്ക് വേണ്ടി വഡോദരിയല്‍ മല്‍സരിക്കുന്നത്.

 അധികം വൈകില്ല

അധികം വൈകില്ല

ഗുജറാത്തില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം ഏപ്രില്‍ നാല് വ്യാഴാഴ്ചയാണ്. അതുകൊണ്ടുതന്നെ സൂറത്തില്‍ ആര് മല്‍സരിക്കുമെന്ന് ഉടന്‍ അറിയാം.

പ്രിയങ്കയുടെ മറുചോദ്യം

പ്രിയങ്കയുടെ മറുചോദ്യം

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവാണ് പ്രിയങ്കാ ഗാന്ധി. കഴിഞ്ഞദിവസം റായ്ബറേലിയില്‍ പ്രചാരണത്തിന് വന്നപ്പോള്‍ പ്രിയങ്ക മല്‍സരിക്കുമോ എന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു. വാരണാസിയില്‍ മല്‍സരിക്കണമോ എന്നാണ് പ്രിയങ്ക ചിരിച്ചുകൊണ്ട് തിരിച്ചുചോദിച്ചത്.

കോണ്‍ഗ്രസ് പറഞ്ഞാല്‍

കോണ്‍ഗ്രസ് പറഞ്ഞാല്‍

ഇതോടെ പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കുമെന്ന പ്രചാരണം നടന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളും. എന്നാല്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ എവിടെയും മല്‍സരിക്കുമെന്നാണ് പ്രിയങ്ക വിശദീകരിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. പ്രിയങ്ക മല്‍സരിക്കുമെന്ന് കരുതിയാണോ മോദി രണ്ടാം മണ്ഡലം തേടുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.

 ബിജെപിക്ക് ആശങ്കയില്ല

ബിജെപിക്ക് ആശങ്കയില്ല

എന്നാല്‍, സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് ബിജെപി നേതൃത്വം മോദിയെ ക്ഷണിക്കുന്നത്. മാത്രമല്ല, വാരണാസിയില്‍ ബിജെപിക്ക് ആശങ്ക കുറവാണ്. കാരണം കഴിഞ്ഞ തവണ മോദി നേടിയ ഭൂരിപക്ഷം രണ്ട് ലക്ഷത്തിലധികമാണ്.

പുരി പോയി, സൂറത്ത് വന്നു

പുരി പോയി, സൂറത്ത് വന്നു

മോദി ഒഡീഷയിലെ പുരിയില്‍ മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബിജെപി വക്താവ് സാംബിത് പത്രയെ ഇവിടെ സ്ഥാനാര്‍ഥിയാക്കി. ഇതോടെ ഒഡീഷയിലേക്ക് മോദിയില്ല എന്ന് വ്യക്തമായി. തുടര്‍ന്നാണ് സൂറത്തില്‍ മല്‍സരിക്കുമെന്ന വിവരം വന്നിരിക്കുന്നത്.

പത്തനംതിട്ടയിലും ഉയര്‍ന്നുകേട്ടു

പത്തനംതിട്ടയിലും ഉയര്‍ന്നുകേട്ടു

കേരളത്തില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മോദി മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെയാണ് പിന്നീട് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. പലവിധ റിപ്പോര്‍ട്ടുകള്‍ വന്നതിന് ഒടുവിലാണ് സൂറത്തില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്ത.

അമേഠിയില്‍ രാഹുല്‍ ജയിക്കുമോ തോല്‍ക്കുമോ? ഈ കണക്കുകള്‍ പറയും എല്ലാം... വ്യത്യസ്ത ചിത്രംഅമേഠിയില്‍ രാഹുല്‍ ജയിക്കുമോ തോല്‍ക്കുമോ? ഈ കണക്കുകള്‍ പറയും എല്ലാം... വ്യത്യസ്ത ചിത്രം

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍

English summary
PM Modi likely to contest from Surat, besides Varanasi: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X