Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ മോദി ഗുജറാത്തിലേക്ക്... രണ്ടാമൂഴത്തിന് വാരണാസിക്ക് നന്ദി പറയും!!

ദില്ലി: കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി വമ്പന്‍ ജയം നേടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാടായ ഗുജറാത്തിലേക്ക് പോകുന്നു. വിജയത്തില്‍ അമ്മയായ ഹീരാബെന്നിന് നന്ദി പറയാനാണ് മോദി ഗുജറാത്തിലെത്തുന്നത്. ഇതിന് പിന്നാലെ അദ്ദേഹം വാരണാസിയിലേക്ക് പോകും. തനിക്ക് രണ്ടാമൂഴം തന്ന വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദി പറയാനാണ് മോദി വാരണാസിയിലെത്തുന്നത്.

1

അതേസമയം അമ്മയെ കാണുമെന്നും അതിന് ശേഷം വാരണാസിയിലേക്ക് എത്തുമെന്നും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. വാരണാസിയില്‍ 4.8 ലക്ഷം വോട്ടുകള്‍ക്കാണ് മോദി വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഞാന്‍ നാളെ വൈകീട്ട് ഗുജറാത്തിലെത്തും. തന്റെ അമ്മയുടെ അനുഗ്രഹം വാങ്ങാനായിട്ടാണ് എത്തുന്നത്. അടുത്ത ദിവസം ഞാന്‍ കാശിയിലെത്തും. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയാനാണ് എത്തുന്നതെന്നും മോദി ട്വീറ്റ് ചെയ്തു.

നേരത്തെ ബിജെപി വമ്പന്‍ ജയം നേടിയ മെയ് 23നും വാരണാസിയിലെ വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞിരുന്നു. താന്‍ ഇവിടെ പ്രചാരണത്തിന് എത്തിയിട്ടില്ലെങ്കിലും വിജയിപ്പിക്കാമെന്ന് അവര്‍ എനിക്ക് വാക്കുതന്നിരുന്നുെന്നാണ് മോദി പറഞ്ഞത്. അവര്‍ ആ വാക്ക് പാലിച്ചു. വാരണാസിയിലെ ഓരോ വോട്ടര്‍മാരോടും താന്‍ കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. അവര്‍ക്കായി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
    രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കില്ല

    മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ 350ലധികം സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും മോദി തന്റെ അമ്മയെ കാണാന്‍ മോദി എത്തിയിരുന്നു. തന്റെ അമ്മയുടെ ജീവിതത്തില്‍ ഏറ്റവും വലിയ നേട്ടമായി അവര്‍ക്ക് തോന്നിയത് പ്രധാനമന്ത്രി പദമല്ലെന്നും, ഗുജറാത്തിലെ മുഖ്യമന്ത്രിയായതാണെന്നും മോദി നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+