കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേറിട്ട പ്രവചനം! ഇത്തവണ 296 സീറ്റുകൾ കോൺഗ്രസിന്! ഉത്തർ പ്രദേശിൽ ബിജെപി തവിടുപൊടി!

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ കണക്കുകൂട്ടലുകളെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിനുണ്ടായിരുന്ന മുന്‍തൂക്കം കുറഞ്ഞെന്നും പന്ത് വീണ്ടും ബിജെപിയുടെ കോര്‍ട്ടില്‍ തന്നെ എത്തി എന്നുമാണ് പല സര്‍വ്വേകളും കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ മിന്നലാക്രമണം കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിക്ക് സാധിക്കുമോ എന്ന കാര്യം സംശയമാണ്. പുല്‍വാമ ഭീകരാക്രമണത്തിനും ബലാക്കോട്ട് മിന്നലാക്രമണത്തിനും ശേഷമുളള പ്രവണതകള്‍ സൂചിപ്പിക്കുന്നത് ഈ തെരഞ്ഞെടുുപ്പ് കോണ്‍ഗ്രസ് തൂത്തുവാരും എന്നാണ്. തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ പാര്‍ഥ ദാസിന്റെ വേറിട്ട പ്രവചനം ഇങ്ങനെയാണ്.

പുൽവാമയ്ക്ക് ശേഷം

പുൽവാമയ്ക്ക് ശേഷം

പുല്‍വാമ ഭീകരാക്രമണത്തിനും ഇന്ത്യ പാകിസ്താനില്‍ ചെന്ന് നടത്തിയ രണ്ടാം മിന്നലാക്രമണത്തിനും ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. സൈന്യം നടത്തിയ തിരിച്ചടി ബിജെപി സര്‍ക്കാരിന്റെത് എന്ന തരത്തില്‍ പ്രചാരണ റാലികളില്‍ ബിജെപി നേതാക്കള്‍ വോട്ടിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്.

വേറിട്ട പ്രചചനം ഇങ്ങനെ

വേറിട്ട പ്രചചനം ഇങ്ങനെ

മോദിയുടെ ജനപ്രീതി വീണ്ടും ഉയര്‍ന്നതായും രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി താഴ്ന്നതായുമായി ഇതിനകം പുറത്ത് വന്ന പല അഭിപ്രായ സര്‍വ്വേകളും പറയുന്നത്. എന്നാല്‍ ചാണക്യയിലെ തെരഞ്ഞെടുപ്പ് വിശകല വിദഗ്ധനായ പാര്‍ഥ ദാസ് പ്രവചിക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ നേട്ടമുണ്ടാക്കുമെന്നാണ്.

കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

ആകെയുളള 543 സീറ്റുകളില്‍ 296 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നാണ് പാര്‍ഥ ദാസിന്റെ പ്രവചനം. അതേസമയം എന്‍ഡിഎയ്ക്ക് 247 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളൂ. ഉത്തര്‍ പ്രദേശിലെ ഫലമാണ് ഇരുമുന്നണികള്‍ക്കും നിര്‍ണായകവാവുക.

യുപിയിൽ തകർന്നടിയും

യുപിയിൽ തകർന്നടിയും

2014ലെ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ആകെയുളള 80 സീറ്റുകളില്‍ 71ഉം നേടി ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി തകര്‍ന്നടിയും. ആകെ 25 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് ലഭിക്കുക എന്നാണ് പാര്‍ഥയുടെ പ്രവചനം.

കോൺഗ്രസിനും നേട്ടമില്ല

കോൺഗ്രസിനും നേട്ടമില്ല

എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം 49 സീറ്റുകള്‍ നേടും. തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് ആവട്ടെ 6 സീറ്റുകളിലാണ് വിജയിക്കുക. തെരഞ്ഞെടുപ്പിന് ശേഷം സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും.

തമിഴ്നാനാട്ടിലും തവിടുപൊടി

തമിഴ്നാനാട്ടിലും തവിടുപൊടി

തമിഴ്‌നാട്ടില്‍ വലിയ പ്രതീക്ഷകളോടെ അണ്ണാ ഡിഎംകെയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയ ബിജെപിക്ക് അവിടെയും തിരിച്ചടിയാണ് ലഭിക്കുക. ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം ആകെയുളള 40 സീറ്റുകളില്‍ 36 എണ്ണവും പിടിച്ചെടുക്കും. നിലവില്‍ 37 എംപിമാരുളള അണ്ണാഡിഎംകെ തവിട് പൊടിയാകും.

ബീഹാറിൽ നേട്ടം ബിജെപിക്ക്

ബീഹാറിൽ നേട്ടം ബിജെപിക്ക്

ബീഹാറില്‍ എന്‍ഡിഎ നേട്ടമുണ്ടാക്കും. ആകെയുളള 40 സീറ്റുകളില്‍ 25 എണ്ണവും ബിജെപി-ജെഡിയു, എല്‍ജെപി സഖ്യം സ്വന്തമാക്കുമെന്നും പാര്‍ഥ ദാസ് പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കുക 40ല്‍ 15 സീറ്റുകള്‍ മാത്രമായിരിക്കും.

ബംഗാളിൽ നിരാശ

ബംഗാളിൽ നിരാശ

പശ്ചിമബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരും. മമത ബാനര്‍ജിയുടെ പാര്‍ട്ടി ആകെയുളള 42 സീറ്റുകളില്‍ 36 എണ്ണവും സ്വന്തമാക്കും. ബിജെപിക്ക് 4 സീറ്റുകളും കോണ്‍ഗ്രസിന് 2 സീറ്റുകളും മാത്രമേ പശ്ചിമ ബംഗാളില്‍ ലഭിക്കുകയുളളൂ.

പഞ്ചാബ് തൂത്തുവാരും

പഞ്ചാബ് തൂത്തുവാരും

ഝാര്‍ഖണ്ഡില്‍ ആകെയുളള 14 സീറ്റുകളില്‍ 9 എണ്ണവും നേടി കോണ്‍ഗ്രസ് മുന്നിലെത്തും. ബിജെപിക്ക് ലഭിക്കുക 5 സീറ്റുകളാണ്. പഞ്ചാബില്‍ ഒറ്റ സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ല. പതിമൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വിജയം കാണും.

കശ്മീർ കോൺഗ്രസിനൊപ്പം

കശ്മീർ കോൺഗ്രസിനൊപ്പം

ഹരിയാന ബിജെപിക്കൊപ്പം നില്‍ക്കും. പത്ത് സീറ്റുകളില്‍ 7 എണ്ണത്തില്‍ ബിജെപി വിജയിക്കുമ്പോള്‍ മൂന്നില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയം കാണുക. എന്നാല്‍ ജമ്മു കശ്മീര്‍ കോണ്‍ഗ്രസിനൊപ്പമാണ്. 6 സീറ്റുകളില്‍ 4 എണ്ണം കോണ്‍ഗ്രസും 2 എണ്ണം ബിജെപിയും നേടും.

മധ്യപ്രദേശിലും രാജസ്ഥാനിലും മുന്നേറ്റം

മധ്യപ്രദേശിലും രാജസ്ഥാനിലും മുന്നേറ്റം

സംസ്ഥാന ഭരണം നഷ്ടപ്പെട്ട രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുന്നിലെത്തുക. 25 സീറ്റുകളില്‍ 14 എണ്ണത്തില്‍ ബിജെപിയും 11 എണ്ണത്തില്‍ കോണ്‍ഗ്രസും വിജയം കാണും. മധ്യപ്രദേശിലും സമാന അവസ്ഥ തന്നെ. 29 സീറ്റുകളില്‍ 18 ബിജെപിക്കും 11 കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് പ്രവചനം.

ഗോവയിൽ തുല്യർ

ഗോവയിൽ തുല്യർ

ഗോവയിലെ രണ്ട് സീറ്റുകളില്‍ ഓരോന്ന് വീതം കോണ്‍ഗ്രസും ബിജെപിയും പങ്കിട്ടെടുക്കും. ഹിമാചല്‍ പ്രദേശിലെ 4 സീറ്റുകളില്‍ 3 ബിജെപിക്കും 1 കോണ്‍ഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിലെ 5 സീറ്റുകളില്‍ 4 എണ്ണത്തില്‍ ബിജെപി വിജയിക്കുമ്പോള്‍ ഒരു സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിക്കുകയുളളൂ.

കേരളത്തിൽ യുഡിഎഫ്

കേരളത്തിൽ യുഡിഎഫ്

കേരളത്തിലെ 20 സീറ്റുകളില്‍ 15 എണ്ണത്തില്‍ യുഡിഎഫും 5 എണ്ണത്തില്‍ എല്‍ഡിഎഫും വിജയിക്കും. ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കില്ല എന്നാണ് പ്രവചനം. തെലങ്കാനയില്‍ ടിആര്‍എസ് 17ല്‍ 16 സീറ്റുകളും തൂത്ത് വാരും. ബാക്കി ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും.

ആന്ധ്രയിൽ സംപൂജ്യർ

ആന്ധ്രയിൽ സംപൂജ്യർ

ആന്ധ്രപ്രദേശില്‍ ബിജെപി സഖ്യത്തിന് ഒന്നും ലഭിക്കില്ല. കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന് 6 സീറ്റുകള്‍ ലഭിക്കുമ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആകെയുളള 25ല്‍ 19 സീറ്റുകളും തൂത്തുവാരും. ഒഡിഷയില്‍ ബിജെഡി 21ല്‍ 15 സീറ്റുകളും നേടും. കോണ്‍ഗ്രസിന് 2ഉും ബിജെപിക്ക് 4ും സീറ്റുകള്‍ ലഭിക്കും.

ദില്ലി പിടിച്ചെടുക്കും

ദില്ലി പിടിച്ചെടുക്കും

ദില്ലി ഇത്തവണ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കും. ആകെയുളള 7ല്‍ 6ഉം കോണ്‍ഗ്രസ് നേടുമ്പോള്‍ ബിജെപി ഒരു സീറ്റിലൊതുങ്ങും. കര്‍ണാടകയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. 28ല്‍ 14 സീറ്റുകളില്‍ കോണ്‍ഗ്രസും 14ല്‍ ബിജെപിയും വിജയം കാണും എന്നാണ് പാര്‍ഥ ദാസിന്റെ പ്രവചനം.

ട്വീറ്റ് വായിക്കാം

പാർഥ ദാസിന്റെ ട്വീറ്റ് വായിക്കാം

പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി? എറണാകുളത്ത് ഹൈബി, സിപിഎമ്മിനെ കവച്ച് വെയ്ക്കാൻ കോൺഗ്രസ്പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി? എറണാകുളത്ത് ഹൈബി, സിപിഎമ്മിനെ കവച്ച് വെയ്ക്കാൻ കോൺഗ്രസ്

English summary
Lok Sabha Elections 2019: Post-Pulwama, Analyst Predicts UPA Will Win 296 Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X