കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം 50:50, ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്; റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: പ്രിയങ്കാ ഗാന്ധിയെ ഇത്തവണ പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കണമോ എന്നതാണ് കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച. വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തില്‍ വച്ച് പ്രിയങ്കാ ഗാന്ധി വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് പ്രിയങ്ക പറഞ്ഞത്. നവഭാരത് ടൈംസിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി പ്രിയങ്ക മല്‍സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്നും അന്തിമ തീരുമാനം എടുത്തുവെന്നുമാണ്.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം വിശദമായ ചര്‍ച്ചകളുടെ സൂചനകള്‍ പുറത്തുവിട്ടത്. 50:50 ആണ് നേതാക്കളുടെ അഭിപ്രായമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. പ്രിയങ്ക മല്‍സരിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാകും വാരണാസി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.....

 ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം

ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം

നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മല്‍സരിച്ചാല്‍ രാജ്യത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാകും വാരണാസി. പ്രിയങ്ക ആദ്യമായിട്ടാണ് മല്‍സരത്തിന് ഇറങ്ങാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ വളരെ ആലോചിച്ചാണ് അന്തിമ തീരുമാനം എടുക്കൂവെന്നാണ് നേതൃത്വം പറയുന്നത്.

സാധ്യത പകുതി മാത്രം

സാധ്യത പകുതി മാത്രം

പ്രിയങ്ക മല്‍സരിക്കാനുള്ള സാധ്യത പകുതി മാത്രമാണെന്ന് നേതാക്കള്‍ പറഞ്ഞു. 50:50 എന്ന തോതിലാണ് നേതാക്കളുടെ നിലപാട്. പ്രിയങ്കയെ മല്‍സരിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്ന നേതാക്കളുണ്ട്. മല്‍സരിച്ചാല്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

യുപി ഘടകത്തിന്റെ നിലപാട്

യുപി ഘടകത്തിന്റെ നിലപാട്

യുപി കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രിയങ്ക മല്‍സരിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ മല്‍സരത്തില്‍ പ്രിയങ്ക പരാജയപ്പെട്ടാല്‍ അവരുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

എല്ലാവരും പിന്തുണയ്ക്കും, പക്ഷേ...

എല്ലാവരും പിന്തുണയ്ക്കും, പക്ഷേ...

പ്രിയങ്ക വാരണാസിയില്‍ മല്‍സരിച്ചാല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ നല്‍കുമെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത്. ചില മല്‍സരാര്‍ഥികള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ എസ്പി കഴിഞ്ഞദിവസം തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.

 കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍

കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍

കോണ്‍ഗ്രസ് മുന്‍ എംപിയുടെ മരുമകള്‍ ശാലിനി യാദവിനെയാണ് സമാജ്‌വാദി പാര്‍ട്ടി വാരണാസിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയങ്ക വന്നാല്‍ ഇവരെ പിന്‍വലിക്കുമോ എന്ന കാര്യം വ്യക്തമല്ല. അഖിലേഷും മായാവതിയും അതിന് തയ്യാറാകുമോ എന്ന കാര്യം അവ്യക്തമാണ്.

രണ്ടുതവണ പ്രിയങ്ക പറഞ്ഞു

രണ്ടുതവണ പ്രിയങ്ക പറഞ്ഞു

നേരത്തെ ഇക്കാര്യത്തില്‍ മൗനം പാലിച്ചിരുന്ന പ്രിയങ്കാ ഗാന്ധി അടുത്തിടെയായി രണ്ടുതവണ മല്‍സരിക്കാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് അവര്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഇക്കാര്യം അറിയിച്ചു.

മാസങ്ങള്‍ മാത്രം

മാസങ്ങള്‍ മാത്രം

കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി നിയമിതയായി. അവരുടെ വരവ് കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

എന്തുകൊണ്ട് വാരണാസിയില്‍

എന്തുകൊണ്ട് വാരണാസിയില്‍

വാരണാസി മണ്ഡലം ഉള്‍പ്പെടുന്നതാണ് പ്രിയങ്കയ്ക്ക് ചുമതലയുള്ള കിഴക്കന്‍ ഉത്തര്‍ പ്രദേശ്. സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ മല്‍സരിക്കുമോ എന്ന് പ്രവര്‍ത്തകര്‍ ചോദിച്ച വേളയില്‍ എന്തുകൊണ്ട് വാരണാസിയില്‍ മല്‍സരിച്ചൂടാ എന്നാണ് പ്രിയങ്ക തിരിച്ചുചോദിച്ചത്.

വാരണാസി ലക്ഷ്യമിട്ടാണ്...

വാരണാസി ലക്ഷ്യമിട്ടാണ്...

വാരണാസി ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ ഓരോ പ്രചാരണ പ്രസംഗങ്ങളും എന്നത് ശ്രദ്ധേയമാണ്. വാരണാസിയിലെ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മോദി സന്ദര്‍ശിച്ചിട്ടുണ്ടോ എന്നാണ് പ്രിയങ്ക പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം.

പാവപ്പെട്ടവരോട് ഒരു നയം

പാവപ്പെട്ടവരോട് ഒരു നയം

പാവപ്പെട്ടവരോട് മോദിക്ക് മറ്റൊരു നിലപാടാണെന്നും വ്യവസായികളെയാണ് അദ്ദേഹത്തിന് താല്‍പ്പര്യമെന്നും പ്രിയങ്ക പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ വാരണാസിയില്‍ മാത്രമല്ല യുപിയില്‍ മൊത്തം ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാരണസായില്‍ പ്രിയങ്ക മല്‍സരിക്കുമോ എന്ന ചോദ്യം ഉയരുന്നത്.

പ്രതീക്ഷയുടെ ആറ് ലക്ഷം വോട്ട്

പ്രതീക്ഷയുടെ ആറ് ലക്ഷം വോട്ട്

വാരണാസി മണ്ഡലത്തില്‍ മുസ്ലിം, യാദവ, ദളിത് വോട്ടുകള്‍ ആറ് ലക്ഷത്തിലധികം വരും. ഈ വോട്ടുകള്‍ പ്രിയങ്കയ്ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം പറയുന്നത്. എന്നാല്‍ എസ്പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് തിരിച്ചടിയാണ്.

എസ്പിയുമായി പ്രിയങ്കയ്ക്ക് അടുത്ത ബന്ധം

എസ്പിയുമായി പ്രിയങ്കയ്ക്ക് അടുത്ത ബന്ധം

പ്രിയങ്ക എസ്പി നേതാക്കളായ അഖിലേഷ് യാദവുമായും ഭാര്യ ഡിംപിള്‍ യാദവുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഈ ബന്ധം വഴി എസ്പി മാറിചിന്തിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. പ്രിയങ്ക വന്നാല്‍ മോദിയെ മണ്ഡലത്തില്‍ തന്നെ പിടിച്ചുകെട്ടാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.

2014ല്‍ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്

2014ല്‍ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്

2014ല്‍ വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് അജയ് റായിയെ ആയിരുന്നു. എഎപി നേതാവ് കെജ്രിവാളിനും പിന്നില്‍ മൂന്നാംസ്ഥാനത്താണ് കോണ്‍ഗ്രസ് അന്ന് എത്തിയത്. മോദി 5.8 ലക്ഷം വോട്ട് പിടിച്ചപ്പോള്‍ കെജ്രിവാള്‍ രണ്ടു ലക്ഷം വോട്ട് പിടിച്ചു.

ഇനി ദിവസങ്ങള്‍ മാത്രം

ഇനി ദിവസങ്ങള്‍ മാത്രം

വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കോണ്‍ഗ്രസിന് അധികം സമയമില്ല. കാരണം പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഈ മാസം 29 ആണ്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് വാരണാസിയില്‍ പോളിങ്.

യെദ്യൂരപ്പയുടെ പ്രവചനം ഫലിച്ചു; കര്‍ണാടകയില്‍ വന്‍ വിവാദം; രാജിപ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എയെദ്യൂരപ്പയുടെ പ്രവചനം ഫലിച്ചു; കര്‍ണാടകയില്‍ വന്‍ വിവാദം; രാജിപ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എ

English summary
General Election 2019: Priyanka Gandhi From Varanasi? "50:50 Chances," Say Congress Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X