കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കില്ല.... കരുത്ത് പകരാന്‍ പ്രിയങ്കയെത്തും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തവണയും ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി രാജിവെക്കും എന്ന് തീരുമാനത്തിലാണ്. എന്നാല്‍ ഇത് ഉണ്ടാവില്ലെന്നാണ് സൂചനകള്‍. അടുത്ത ദിവസം നടക്കുന്ന കോണ്‍ഗ്രസ് യോഗത്തില്‍ അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അതുണ്ടാവില്ല.

അതേസമയം കോണ്‍ഗ്രസ് ബിജെപിയെ പോലെ അപ്‌ഡേറ്റഡായി മാറാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് പ്രമുഖരുടെ സ്ഥാനങ്ങള്‍ ഇല്ലാതാവുമെന്നാണ്. കോണ്‍ഗ്രസ് മുന്നില്‍ കണ്ട ഫോര്‍മുല പാളി പോയിരുന്നു. സംസ്ഥാന ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള പോരാട്ടം വലിയ തിരിച്ചടിയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പുനപരിശോധനയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

രാഹുലിന്റെ രാജിയില്ല

രാഹുലിന്റെ രാജിയില്ല

രാഹുല്‍ ഗാന്ധി രാജിവെക്കില്ലെന്നാണ് കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ പറയുന്നത്. തലമുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ മാറണമെന്നും, പാര്‍ട്ടി പുതിയ ശൈലി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രബല വിഭാഗവും സോണിയയും രാഹുലിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രവര്‍ത്തിച്ച് തുടങ്ങണമെന്ന നിര്‍ദേശം സോണിയാ ഗാന്ധി തന്നെ മുന്നിലേക്ക് വെച്ചിരിക്കുകയാണ്.

പ്രചാരണം ഏശിയില്ല

പ്രചാരണം ഏശിയില്ല

കോണ്‍ഗ്രസിന്റെ പ്രചാരണം രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചായിരുന്നു. മികച്ച പ്രചാരണം തന്നെയാണ് അദ്ദേഹം നയിച്ചത്. എന്നാല്‍ ഒപ്പം നില്‍ക്കാന്‍ മറ്റൊരു നേതാക്കളില്ലാതെ പോയി. ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ യാതൊരു സ്വാധീനവും ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന് രാഹുലുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് പ്രമുഖരെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് രാഹുല്‍.

രണ്ട് നേതാക്കള്‍

രണ്ട് നേതാക്കള്‍

മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കും ദിഗ്വിജയ് സിംഗിനും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് സൂചന. ഇവരോട് തല്‍ക്കാലം സംസ്ഥാനങ്ങളില്‍ ഒതുങ്ങി കഴിയാനും ആവശ്യപ്പെട്ടേക്കും. ദിഗ്വിജയ് സിംഗ് മധ്യപ്രദേശില്‍ വിഭാഗീയത ഉണ്ടാക്കുന്നതില്‍ പ്രധാന കാരണമായി പറയുന്നുണ്ട്. അതേസമയം ജോതിരാദിത്യ സിന്ധ്യയുടെ തോല്‍വിയും രാഹുലിനെ ഞെട്ടിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നിന്ന് മാറി നിന്ന് നടത്തിയ പരീക്ഷണം വന്‍ തകര്‍ച്ചയായി മാറിയെന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നു.

പ്രിയങ്ക മുന്‍നിരയിലേക്ക്

പ്രിയങ്ക മുന്‍നിരയിലേക്ക്

കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് പ്രിയങ്ക ഗാന്ധിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ യുപിയുടെ ചുമതല ലഭിച്ചെങ്കിലും ദയനീയ പ്രകടനമാണ് പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കാഴ്ച്ചവെച്ചത്. ഈ സാഹചര്യത്തില്‍ യുപിയുടെ ചുമതല ശക്തമായി തുടരാനാണ് പ്രിയങ്കയുടെ തീരുമാനം. അതോടൊപ്പം രാഹുലിന് കരുത്ത് പകരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ സജീവമായിരിക്കും. രാഹുലിന് വേണ്ട സഹായങ്ങള്‍ ഇനി പ്രിയങ്ക ഒരുക്കും. പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കുന്നതും പ്രിയങ്കയായിരിക്കും.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

പ്രിയങ്ക കോണ്‍ഗ്രസിന്റെ ഓരോ പ്രവര്‍ത്തനങ്ങളും പ്രത്യേകം നിരീക്ഷിക്കും. താഴെ തട്ടിലുള്ള പ്രവര്‍ത്തകരില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തും. സോണിയ ഗാന്ധി പാര്‍ട്ടിയുടെ നിരീക്ഷണ ചുമതലയും ഉപദേശക റോളിലും ഉണ്ടാവും. അതേസമയം ബിജെപിയെ ഏതെങ്കിലും തരത്തില്‍ ഞെട്ടിക്കണമെങ്കില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് പ്രിയങ്ക കോണ്‍ഗ്രസിനുള്ളില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

ലക്ഷ്യം മൂന്ന് സംസ്ഥാനം

ലക്ഷ്യം മൂന്ന് സംസ്ഥാനം

കോണ്‍ഗ്രസിന്റെ ലക്ഷ്യം മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകളാണ്. ഇപ്പോഴത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറണമെങ്കില്‍ അത് നേടേണ്ടി വരും. മഹാരാഷ്ട്ര, ദില്ലി, തിരഞ്ഞെടുപ്പുകള്‍ ഉടന്‍ വരുന്നുണ്ട്. അതിന് പുറമേ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടി വരും. മറ്റൊന്ന് ഹരിയാന തിരഞ്ഞെടുപ്പാണ്. ഇതെല്ലാം നേടാനായാല്‍ കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെടും. ഇതിന്റെ ചുമതല പ്രിയങ്ക ഏറ്റെടുത്തേക്കും.

ഗാന്ധി കുടുംബം

ഗാന്ധി കുടുംബം

മോദി ജനങ്ങളെ കൈയ്യിലെടുത്ത് ഗാന്ധി കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ഇത് ഒഴിവാക്കാന്‍ ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്‍കാത്ത പാര്‍ട്ടി ഘടകങ്ങളെ രൂപീകരിക്കും. നിലവില്‍ പദവിയുള്ള കെസി വേണുഗോപാലിന് കൂടുതല്‍ പദവികള്‍ ലഭിക്കുമോ എന്ന് സംശയമാണ്. നിലവിലെ ടീമിനെ മൊത്തം മാറ്റാനും സാധ്യതയുണ്ട്. ടെക്‌നിക്കല്‍ ടീമിലും കാര്യമായ മാറ്റം വന്നേക്കും.

ബിജെപി വെറുതെ വന്ന് വിജയിച്ചവരല്ല... ആഞ്ഞടിച്ചത് നമോ സുനാമി, മോദി റാലി നടത്തിയ 114 സീറ്റിലും വിജയംബിജെപി വെറുതെ വന്ന് വിജയിച്ചവരല്ല... ആഞ്ഞടിച്ചത് നമോ സുനാമി, മോദി റാലി നടത്തിയ 114 സീറ്റിലും വിജയം

English summary
lok sabha elections 2019 priyanka may come for rahuls help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X