കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പിറക്കുന്നത് പുതുയുഗം; പ്രിയങ്കാ ഗാന്ധി ദേശീയ നേതൃത്വത്തിലേക്ക്, സോണിയക്ക് പകരം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഇത്തവണ പൊതിതിരഞ്ഞെടുപ്പിന് ശക്തമായ ഒരുക്കമാണ് നടത്തുന്നത്. യുവനേതാക്കളെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി സജീവമാക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൂട്ടായി സഹോദരി പ്രിയങ്ക ഗാന്ധിയും ദേശീയ നേതൃത്വത്തിലേക്ക് വരുന്നുവെന്നാണ് പുതിയ വിവരം. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സോണിയാ ഗാന്ധിക്ക് പകരം ചുമതലകള്‍ ഏറ്റെടുക്കുക പ്രിയങ്കയായിരിക്കും. ശക്തമായ നിലപാടും മൂര്‍ഛയേറിയ വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ മിടുക്ക് തെളിയിച്ചിട്ടുമുള്ള പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന ഇങ്ങനെ...

 എവിടെ മല്‍സരിക്കണം

എവിടെ മല്‍സരിക്കണം

പ്രധാന നേതാക്കള്‍ എവിടെ മല്‍സരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചില ധാരണകളുണ്ടാക്കിയെന്നാണ് വിവരം. ഉത്തര്‍ പ്രദേശിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ മല്‍സരിച്ചത്. ഇത്തവണയും അദ്ദേഹം അമേത്തിയില്‍ നിന്ന് ജനവിധി തേടും.

സോണിയ സംശയത്തില്‍

സോണിയ സംശയത്തില്‍

സോണിയാ ഗാന്ധി മല്‍സരിക്കുന്ന മണ്ഡലമാണ് ഉത്തര്‍ പ്രദേശിലെ റായ് ബറേലി. എന്നാല്‍ ഇത്തവണ സോണിയാ ഗാന്ധി മല്‍സരിച്ചേക്കില്ല. പകരം മകള്‍ പ്രിയങ്കാ ഗാന്ധിയായിരിക്കും ഈ മണ്ഡലത്തില്‍ ജനവിധി തേടുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

മറ്റേതെങ്കിലും മണ്ഡലത്തില്‍

മറ്റേതെങ്കിലും മണ്ഡലത്തില്‍

എന്നാല്‍ സോണിയാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മാറിയാല്‍ മറ്റേതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. അവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകില്ലെന്ന് ചില നേതാക്കള്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രധാനമായ ചില തീരുമാനങ്ങളുമെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടില്ല

പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടില്ല

പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടിയായിരിക്കില്ല പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുക. പകരം തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇക്കാര്യം പരിശോധിക്കുക. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണ.

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് പ്രത്യേക സഖ്യമുണ്ടാക്കും. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉത്തര്‍ പ്രദേശ് പിടിക്കാന്‍ ബിജെപി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശില്‍ നേരത്തെ കോണ്‍ഗ്രസ് മതേതര കൂട്ടായ്മ രൂപീകരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഇത്തരം കൂട്ടായ്മ വിജയം കണ്ടിരുന്നു.

ഉത്തര്‍ പ്രദേശില്‍ 80

ഉത്തര്‍ പ്രദേശില്‍ 80

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 71 സീറ്റുകള്‍ കഴിഞ്ഞതവണ ബിജെപി നേടിയിരുന്നു. കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ ബിജെപിയെ തുണച്ചതും ഉത്തര്‍ പ്രദേശ് തന്നെ. പ്രതിപക്ഷത്തിലെ ഭിന്നിപ്പാണ് 2014ല്‍ ബിജെപിക്ക് തുണയായത്.

2014ലെ സാഹചര്യം ഒഴിവാക്കുക

2014ലെ സാഹചര്യം ഒഴിവാക്കുക

2014ലെ സാഹചര്യം ഒഴിവാക്കുക എന്നതാണ് കോണ്‍ഗ്രസ് ശ്രമം. പ്രതിപക്ഷത്തെ മറ്റുകക്ഷികളുമായി ഐക്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസ്. എസ്പി, ബിഎസ്പി, ആര്‍എല്‍ഡി തുടങ്ങിയ കക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് മല്‍സരിക്കുക. എന്നാല്‍ ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ല.

ശിവസേനയും ബിജെപിയും

ശിവസേനയും ബിജെപിയും

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും സഖ്യമില്ലാതെയാണ് മല്‍സരിക്കുക എന്നാണ് വിവരങ്ങള്‍. ബിജെപിയെ രൂക്ഷമായി ശിവസേന വിമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശിവസേനയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് തള്ളി.

മൂന്ന് നിയമസഭകള്‍

മൂന്ന് നിയമസഭകള്‍

ശിവസേനയുടെ ആദര്‍ശം കോണ്‍ഗ്രസുമായി ചേരുന്നതല്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. വരാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങളും കോണ്‍ഗ്രസ് തയ്യാറാക്കിവരികയാണ്. മൂന്നിടത്തും മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടില്ല.

ബിജെപിയുടെ കേന്ദ്രങ്ങള്‍

ബിജെപിയുടെ കേന്ദ്രങ്ങള്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. മൂന്ന് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നതാണ്. ബിജെപിയെ പുറത്താക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്ന്ത. ചെറുപാര്‍ട്ടികളുമായി ഇവിടെ സഖ്യമുണ്ടാക്കും. കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമിലും നിയമസഭാ വരുന്നുണ്ട്.

പ്രിയങ്ക ഗാന്ധി ചുക്കാന്‍ പിടിക്കും

പ്രിയങ്ക ഗാന്ധി ചുക്കാന്‍ പിടിക്കും

പ്രതിപക്ഷത്ത് ഐക്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യുന്നത്. ബിഎസ്പി, എസ്പി എന്നിവരുമായി യുപിയില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പ്രിയങ്കാ ഗാന്ധി ചര്‍ച്ചകളില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. രാഹുലിന് ശക്തി പകരുകയാണ് അവര്‍. ബിഹാറില്‍ ലാലുവിന്റെ ആര്‍ജെഡിയുമായിട്ടാണ് സഖ്യം.

തിരഞ്ഞെടുപ്പ് വിഷയങ്ങള്‍

തിരഞ്ഞെടുപ്പ് വിഷയങ്ങള്‍

ബിജെപി ഭരണകൂടത്തിന്റെ അഴിമതി, കാര്‍ഷിക വിഷയം, തൊഴിലില്ലായ്മ, ആരോഗ്യ മേഖല, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളാകും കോണ്‍ഗ്രസ് പ്രധാനമായും ഉയര്‍ത്തിപ്പിടിക്കുക. മുസ്ലിം സമുദായത്തെ കൂടെ നിര്‍ത്താന്‍ പ്രാദേശിക തലത്തില്‍ മുസ്ലിം സംഘടനകളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും.

2014നേക്കാള്‍ മികച്ച പ്രകടനം

2014നേക്കാള്‍ മികച്ച പ്രകടനം

2014നേക്കാള്‍ മികച്ച പ്രകടനം 2019ല്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കൂട്ടല്‍. കോണ്‍ഗ്രസ് നിര്‍വാഹക സമിതിയില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഏകദേശ രൂപമാകും. മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങള്‍ മറികടക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ജസ്‌നയെ ധ്യാന കേന്ദ്രത്തില്‍ കണ്ടെന്ന്: അധികൃതര്‍ പോലീസിനെ അറിയിച്ചു, ഷാളിട്ട് തലമറച്ച്, അണക്കരയില്‍ജസ്‌നയെ ധ്യാന കേന്ദ്രത്തില്‍ കണ്ടെന്ന്: അധികൃതര്‍ പോലീസിനെ അറിയിച്ചു, ഷാളിട്ട് തലമറച്ച്, അണക്കരയില്‍

രമ്യ നമ്പീശന് മാത്രമല്ല, ജോയ് മാത്യുവിനും തിരിച്ചടിയാകുന്നു; സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലരമ്യ നമ്പീശന് മാത്രമല്ല, ജോയ് മാത്യുവിനും തിരിച്ചടിയാകുന്നു; സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല

English summary
Rahul to Contest 2019 Polls From Amethi; Priyanka May Replace Sonia From Rae Bareli: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X