കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുലിന് കരുത്തേകാന്‍ വോട്ട് തേടി സിപിഎം'; യച്ചൂരിയില്ല, സിപിഎം പോസ്റ്ററില്‍ നിറഞ്ഞ് നിന്ന് രാഹുല്‍

Google Oneindia Malayalam News

Recommended Video

cmsvideo
CPM പോസ്റ്ററില്‍ പകരം രാഹുല്‍ | Oneindia Malayalam

ചെന്നൈ: മൂന്നാംശക്തിയായി ബിജെപിയുണ്ടെങ്കിലും കേരളത്തില്‍ പോരാട്ടം നടക്കുന്നത് സിപിഎം നയിക്കുന്ന ഇടതുമുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും തമ്മിലാണ്. ആകെയുള്ള 20 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം സീറ്റില്‍ മാത്രമാണ്. ബാക്കിയുള്ള 19 സീറ്റുകളിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്.

<strong>രമ്യയുടെ പോസ്റ്റര്‍; ട്രോളുമായി ബല്‍റാം, തിരിച്ചടിച്ച് സ്വരാജ്, വലിയ വേലകള്‍ വരാനിരിക്കുന്നതേയുള്ളു</strong>രമ്യയുടെ പോസ്റ്റര്‍; ട്രോളുമായി ബല്‍റാം, തിരിച്ചടിച്ച് സ്വരാജ്, വലിയ വേലകള്‍ വരാനിരിക്കുന്നതേയുള്ളു

കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുക എന്നതാണ് ഇരുമുന്നണികളുടേയും മുദ്രാവാക്യം. കേരളത്തില്‍ ആരോപണ-പ്രത്യാരോപണങ്ങളുമായി വാശിയേറിയ പോരാട്ടം നടക്കുമ്പോള്‍ തൊട്ടപ്പുറത്ത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരേ സഖ്യത്തിന് കീഴിലാണ് മത്സരിക്കുന്നത്. അതേ തമിഴ്നനാട്ടില്‍ നിന്നുള്ള ഒരു പോസ്റ്ററാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

പ്രചരണ പോസ്റ്റര്‍

പ്രചരണ പോസ്റ്റര്‍

ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി മധുര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സിപിഎമ്മിന്‍റെ എസ് വെങ്കടേശന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററാണ് സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

മുസ്ലിംലീഗും

മുസ്ലിംലീഗും

സ്റ്റാലിന്‍റെയും രാഹുല്‍ ഗാന്ധിയുടേയും അത്ര വലുതായിട്ടല്ലെങ്കിലും അല്ലെങ്കിലും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍റെയും മറ്റ് സഖ്യകക്ഷി നേതാക്കളുടേയും ചിത്രങ്ങള്‍ വെങ്കടേശന്‍റെ പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്.

യെച്ചൂരിയില്ല

യെച്ചൂരിയില്ല

സിപിഎം സ്ഥാനാര്‍ത്ഥിയുടെ പ്രചരണപോസ്റ്റര്‍ ആണെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയോ മറ്റ് ദേശീയ നേതാക്കളുടെയോ ചിത്രങ്ങളൊന്നും പോസ്റ്ററില്‍ ഇടം പിടിച്ചില്ല എന്നതാണ് ശ്രദ്ധേയമാവുന്നത്.

സിപിഎം വിശദീകരണം

സിപിഎം വിശദീകരണം

സിപിഎമ്മിന്‍റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശന്‍ എന്നിവര്‍ മാത്രമാണണ് പോസ്റ്ററില്‍ ഇടംപിടിച്ച ഇടത് നേതാക്കള്‍. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണസമിതിയാണ് നോട്ടീസുകള്‍ അടിച്ചിറക്കിയത് എന്നാണ് സിപിഎം വിശദീകരണം.

സ്വാഭാവികമാണ്

സ്വാഭാവികമാണ്

ഒരു മുന്നണിയുടെ ഭാഗമായി മത്സരിക്കുമ്പോള്‍ ഘടകകക്ഷി നേതാക്കളുടെ ചിത്രം നോട്ടീസില്‍ വരുന്നത് സ്വാഭാവികമാണ്. ഇത് ചര്‍ച്ചായക്കുന്നതില്‍ വലിയ കാര്യമില്ലെന്നും സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മറ്റ് പോസ്റ്ററുകളില്‍ യെച്ചൂരി ഉള്‍പ്പടേയുള്ള പാര്‍ട്ടി നേതാക്കള്‍ ഇടംപിടിച്ചിട്ടുണ്ടെന്നും സിപിഎം വ്യക്തമാക്കുന്നു.

പുതുച്ചേരിയില്‍

പുതുച്ചേരിയില്‍

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരമണ പോസ്റ്ററുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ ഇടം പിടിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന കേശവന്‍ നാരായണ സ്വാമിയുടെ പോസ്റ്ററില്‍ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിയും ഇടം പിടിച്ചിട്ടുണ്ട്.

മതനിരപേക്ഷ പുരോഗമന സഖ്യം

മതനിരപേക്ഷ പുരോഗമന സഖ്യം

തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിന് കീഴിലാണ് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

സീറ്റുകള്‍

സീറ്റുകള്‍

സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് 9 സീറ്റുകളില്‍ സിപിഎം, സിപിഐ കക്ഷികള്‍ 2 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഒരു സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന പുതുച്ചേരിയിലും സഖ്യം നിലവില്‍ ഉണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
lok sabha elections 2019-rahul ghandhi in cpm poster,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X