കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയില്‍ കൂട്ടരാജി; നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു, സഖ്യചര്‍ച്ച പൊളിഞ്ഞതോടെ...

Google Oneindia Malayalam News

ദില്ലി: ആഴ്ചകളായി എഎപിയും കോണ്‍ഗ്രസും കൈകോര്‍ക്കുമോ എന്ന ചര്‍ച്ചയായിരുന്നു. ദില്ലി, ഹരിയാന, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യസാധ്യതകള്‍ നിലനിന്നിരുന്നു. ഇരുപാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ സഖ്യം സാധ്യമല്ലെന്ന് ഉറപ്പായി. സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായതിന് പിന്നാലെ എഎപിക്ക് ഉഗ്രന്‍ പണിയാണ് കോണ്‍ഗ്രസ് കൊടുത്തിരിക്കുന്നത്. എഎപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു.

എല്ലാവരും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. എഎപിക്ക് പുറമെ പിഇപി എന്ന പ്രാദേശിക പാര്‍ട്ടിയിലെ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തി പകരുന്നതാണ് നേതാക്കളുടെ വരവ്. അതേസമയം, എഎപിക്ക് തിരിച്ചടിയുമാണ്. നിരവധി അനുയായികളുള്ള നേതാക്കളാണ് എഎപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

നേതാക്കളുടെ കൂറുമാറ്റം

നേതാക്കളുടെ കൂറുമാറ്റം

പഞ്ചാബിലാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാകുന്ന നേതാക്കളുടെ കൂറുമാറ്റം സംഭവിച്ചിരിക്കുന്നത്. ഒട്ടേറെ എഎപി നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഎപിയും കോണ്‍ഗ്രസും നടത്തിയിരുന്ന സഖ്യചര്‍ച്ച വിജയിക്കില്ലെന്ന വിവരം വന്നതിന് പിന്നാലെയാണ് കൂട്ടരാജി.

 പഞ്ചാബി ഏകതാ പാര്‍ട്ടി

പഞ്ചാബി ഏകതാ പാര്‍ട്ടി

പഞ്ചാബി ഏകതാ പാര്‍ട്ടിയുടെ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുഖ്പാല്‍ സിങ് ഖൈറ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് പിഇപി. സംഗ്രൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ശക്തിയുള്ള പ്രാദേശിക പാര്‍ട്ടിയാണിത്. നേതാക്കളുടെ വരവ് ഇവിടെ കോണ്‍ഗ്രസിന് ജയസാധ്യത വര്‍ധിപ്പിച്ചു.

 ഇതിനെല്ലാം പുറമെ

ഇതിനെല്ലാം പുറമെ

ഇതിനെല്ലാം പുറമെ ബിഎസ്പിയില്‍ നിന്നു നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ബിഎസ്പി നേതാവ് മോഹന്‍ ലാല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ നേരിട്ട് കണ്ടാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

ബിഎസ്പി വിട്ടവര്‍

ബിഎസ്പി വിട്ടവര്‍

ബിഎസ്പിയുടെ പഞ്ചാബ് മുന്‍ അധ്യക്ഷന്‍ ഗുരുലാല്‍ സൈല, 2017ല്‍ ബംങ്കയില്‍ ബിഎസ്പിക്ക് വേണ്ടി മല്‍സരിച്ച രജീന്ദര്‍ സിങ് എന്നിവരും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ചണ്ഡീഗഡില്‍ ഇവര്‍ക്ക് പ്രത്യേകം സ്വീകരണം കോണ്‍ഗ്രസ് നല്‍കിയിരുന്നു.

 ആനന്ദ്പൂരില്‍ ഉറപ്പിച്ച കോണ്‍ഗ്രസ്

ആനന്ദ്പൂരില്‍ ഉറപ്പിച്ച കോണ്‍ഗ്രസ്

മോഹന്‍ലാല്‍, ഗുരുലാല്‍ സൈല, രജീന്ദര്‍ സിങ് എന്നീ മൂന്നുപേരും ആനന്ദ്പൂര്‍ സാഹിബ് മണ്ഡലത്തിലെ നേതാക്കളാണ്. നേരത്തെ ശിരോമണി അകാലിദള്‍ എംഎല്‍എ ആയിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞവര്‍ഷമാണ് ഇദ്ദേഹം ബിഎസ്പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസിന് കരുത്ത് പകരുന്നു

കോണ്‍ഗ്രസിന് കരുത്ത് പകരുന്നു

പഞ്ചാബില്‍ കോണ്‍ഗ്രസിന് കരുത്ത് പകരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ ചേരുന്നത്് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ നേട്ടമാകുമെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ പ്രതികരിച്ചു. സംഗ്രൂര്‍ മണ്ഡലത്തില്‍ കേവാല്‍ സിങ് ധില്ലന്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

മുഖ്യമന്ത്രിയുടെ പ്രതികരണം

മുഖ്യമന്ത്രിയുടെ പ്രതികരണം

പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി എന്നതിന്റെ തെളിവാണിതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. പ്രതിപക്ഷത്തിന് കൃത്യമായ അജണ്ടകളില്ല. കോണ്‍ഗ്രസിന്റെത് വികസന അജണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു.

സഖ്യമുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി

സഖ്യമുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി

എഎപിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സഖ്യമുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇരുപാര്‍ട്ടികളും ദില്ലിയില്‍ സ്വന്തമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. എഎപി നാല് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

പരസ്പരം ആരോപണം

പരസ്പരം ആരോപണം

ഇരുപാര്‍ട്ടികളും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. ബിജെപിക്കെതിരെ ഐക്യപ്പെടാന്‍ ഇരുകക്ഷികളും ആഗ്രഹിച്ചുവെങ്കിലും ചില വിഷയങ്ങളില്‍ ഉടക്കിയാണ് ചര്‍ച്ച പൊളിഞ്ഞത്. ബിജെപിയെ പരാജയപ്പെടുത്താന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എഎപി അധ്യക്ഷന്‍ കെജ്രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇരുപാര്‍ട്ടികളുടെയും നിലപാട്

ഇരുപാര്‍ട്ടികളുടെയും നിലപാട്

ദില്ലിയില്‍ മാത്രം സഖ്യം മതി എന്നാണ് കോണ്‍ഗ്രസ് നിലപാട്. ദില്ലിയില്‍ ഏഴ് സീറ്റാണുള്ളത്. എന്നാല്‍ എഎപി പറയുന്നത് നാല് സംസ്ഥാനങ്ങളിലെ 33 സീറ്റുകളില്‍ സഖ്യം വേണമെന്നാണ്. ഇതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കവിഷയം.

 എഎപിയുടെ നിര്‍ദേശം

എഎപിയുടെ നിര്‍ദേശം

ദില്ലി, ഹരിയാണ, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും ഛണ്ഡീഗഡിലും സഖ്യം വേണമെന്നും ഇവിടെയുള്ള 33 മണ്ഡലങ്ങളില്‍ സഖ്യമുണ്ടാക്കിയാല്‍ ഇരുകക്ഷികള്‍ക്കും വന്‍ വിജയം നേടാമെന്നും എഎപി പറയുന്നു. തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന 33 സീറ്റുകളില്‍ 23ലും കഴിഞ്ഞതവണ ബിജെപിയാണ് ജയിച്ചതെന്നും എഎപി നേതാക്കള്‍ പറയുന്നു.

 സ്ഥാനാര്‍ഥികള്‍ ധാരണയില്‍

സ്ഥാനാര്‍ഥികള്‍ ധാരണയില്‍

ചാന്ദ്‌നി ചൗക്കില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ മല്‍സരിക്കുമെന്നാണ് വിവരം. നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ മുന്‍ ദില്ലി മന്ത്രി രാജ്കുമാര്‍ ചൗഹാനും ന്യൂഡല്‍ഹിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനും നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മുന്‍ എംപി ജെപി അഗര്‍വാളും മല്‍സരിക്കും.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

ഈസ്റ്റ് ദില്ലി, വെസ്റ്റ് ദില്ലി, സൗത്ത് ദില്ലി മണ്ഡലങ്ങളില്‍ ആരെ മല്‍സരിപ്പിക്കുമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ഈസ്റ്റ് ദില്ലിയില്‍ സംസ്ഥാന അധ്യക്ഷ ഷീലാ ദീക്ഷിത് മല്‍സരിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിനെയാണ് ഇവിടെ പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം ഉറപ്പിച്ചു, ബിഎസ്പി സ്ഥാനാര്‍ഥി പിന്മാറിമായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം ഉറപ്പിച്ചു, ബിഎസ്പി സ്ഥാനാര്‍ഥി പിന്മാറി

English summary
Several AAP, PEP leaders join Punjab Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X