കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശം മെയ് 23 വരെ കാണുമോ? ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് ശിവസേന!!

Google Oneindia Malayalam News

മുംബൈ: പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് ബിജെപിക്കെതിരെ കൊണ്ടുവരാനുള്ള ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ നീക്കങ്ങളെ പരിഹസിച്ച് ശിവസേന. മെയ് 23 വരെ ഈ ആവേശം നായിഡുവിന് ഉണ്ടാവുമോയെന്നായിരുന്നു ശിവസേനയുടെ പരിഹാസം. പ്രതിപക്ഷ നിരയില്‍ ഒരു വിശാസ കുറവുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തിലാണ് അത്. ഇതിനുള്ള ഉത്തരം അമിത് ഷാ നേരത്തെ തന്നെ പറഞ്ഞ് കഴിഞ്ഞു. ബിജെപി തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ തന്നെ 300 സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.

1

എന്തിനാണ് ചന്ദ്രബാബു ഇത്രയധികം ആവേശം കൊള്ളുന്നത്. അദ്ദേഹത്തിന്റെ ആവേശം നിലനില്‍ക്കട്ടെയെന്നും, എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു സാമ്‌നയുടെ പരിഹാസം. ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി, ശരത് പവാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങളൊന്നും പ്രവചിക്കില്ലെന്നും, ന്യായമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കില്‍ തീര്‍ച്ചയായും ടിഡിപി ആന്ധ്രപ്രദേശില്‍ മികച്ച ജയം നേടുമെന്നും നായിഡു പറയുന്നു. അതേസമയം നായിഡുവിന്റെ നീക്കങ്ങളെ വിലകുറച്ച് കാണുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന എന്‍ഡിഎയെ ഒരുകാരണവശാലും ഒഴിവാക്കില്ലെന്നും, ബിജെപിക്കൊപ്പം തന്നെ നില്‍ക്കുമെന്നും റാവത്ത് പറഞ്ഞു.

ചന്ദ്രബാബു നായിഡു മികച്ച നേതാവ്. ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മികച്ച പ്രതിപക്ഷം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ചന്ദ്രബാബു നായിഡു നടത്തുന്നത് അത്തരമൊരു നീക്കമാണെന്നും റാവത്ത പറഞ്ഞു. അതേസമയം എന്‍ഡിഎ എന്തൊക്കെ വന്നാലും അധികാരത്തിലെത്തുമെന്നും, രാഷ്ട്രീയം എല്ലാ സമയത്തും എന്റര്‍ടെയിനിംഗ് ആയിരിക്കുമെന്നും റാവത്ത് വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപിക്ക് 250 സീറ്റെന്ന് ഇന്ത്യ ടിവി സര്‍വേ..... 310 സീറ്റുമായി എന്‍ഡിഎ കുതിക്കും!!ബിജെപിക്ക് 250 സീറ്റെന്ന് ഇന്ത്യ ടിവി സര്‍വേ..... 310 സീറ്റുമായി എന്‍ഡിഎ കുതിക്കും!!

English summary
lok sabha elections 2019 shivsena mocks chandrababu naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X