Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയില്‍ രാഹുല്‍ തോറ്റാല്‍ രാഷ്ട്രീയം വിടും, സിദ്ദു ക്വിറ്റ് പൊളിറ്റിക്‌സ് ട്രെന്‍ഡിംഗ്!!

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് നവജോത് സിംഗ് സിദ്ദു പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞതിപ്പോള്‍ വലിയ പാരയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ ഇതാണ് ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ കോട്ടയായ അമേഠിയില്‍ ഗാന്ധി കുടുംബത്തിന് ഒരിക്കലും കാലിടറില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അത് സ്മൃതി ഇറാനി തെറ്റിച്ചിരിക്കുകയാണ്.

1

എന്തായാലും #sidhuquitpolitics എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ അടക്കം ട്രെന്‍ഡിംഗാണ്. സിദ്ദു പറഞ്ഞ വാക്കിന് വില നല്‍കി രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. അതേസമയം സിദ്ദുവിന് വമ്പന്‍ തിരിച്ചടികളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പഞ്ചാബില്‍ സീറ്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട് സിദ്ദുവിനെതിരെ അമരീന്ദര്‍ സിംഗ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരിക്കുകയാണ്. അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ആവശ്യം.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും സിദ്ദു രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാണ് ആവശ്യമുള്ളതെന്നായിരുന്നു ഒരാളുടെ പരിഹാസം. വാക്ക് കാത്തുസൂക്ഷിക്കണമെന്നും ഇയാള്‍ പറയുന്നു. ട്വിറ്ററില്‍ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു ക്യാമ്പയിന്‍ തന്നെ നടക്കുന്നുണ്ട്. അതേസമയം സിദ്ദു ഇതുവരെ ഇത്തരം കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല.

സിദ്ദു പാകിസ്താന്‍ അനുകൂല പരാമര്‍ശം നടത്തിയതെല്ലാം വന്‍ തിരിച്ചടിയായി കോണ്‍ഗ്രസിന് മാറിയെന്നാണഅ വിമര്‍ശനം. അതേസമയം തന്റെ ഭാര്യക്ക് ടിക്കറ്റ് നിഷേധിച്ചത് അമരീന്ദറാണെന്ന സിദ്ദുവിന്റെ വാദം അതിലേറെ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസിന് നഗരമേഖലകളില്‍ സീറ്റ് കുറയാന്‍ കാരണം സിദ്ദുവിന്റെ പ്രസ്താവനയാണെന്ന് അമരീന്ദര്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+