കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിട്ട ടോം വടക്കന്‍ കേരള രാഷ്ട്രീയത്തിലേക്ക്; ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

Google Oneindia Malayalam News

ദില്ലി: രാജിവെച്ച കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ഉടന്‍ കേരളരാഷ്ട്രീയത്തില്‍ സജീവമാകുന്ന് സൂചന. ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും നേതാക്കള്‍ കരുതുന്നു. അതേസമയം, കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Dd

ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാകാന്‍ വൈകിയ സാഹചര്യം കൂടി ചേര്‍ത്താണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. തൃശൂരോ ചാലക്കുടിയോ ടോം വടക്കന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും നിരുപാധിക പിന്തുണയാണ് നല്‍കുന്നതെന്നുമാണ് ടോം വടക്കന്‍ പറയുന്നത്.

കോണ്‍ഗ്രസില്‍ ഏറെ കാലമായി അതൃപ്തിയോടെയാണ് ടോം വടക്കന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തന മേഖലയില്‍ സജീവമാകാന്‍ ടോം വടക്കന്‍ ഏറെ ആഗ്രഹിച്ചിരുന്നു. കേരളത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും താല്‍പ്പര്യമുണ്ടായിരുന്നു.

യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതിയുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി

തന്റെ നാടായ തൃശൂരില്‍ മല്‍സരിക്കാന്‍ ടോം വടക്കന് താല്‍പ്പര്യമുണ്ടായിരുന്നുവത്രെ. തൃശൂര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഓരോ ഘട്ടത്തിലും പലതരത്തിലുള്ള തടസങ്ങള്‍ നേരിട്ടു.

ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിന്റെ രീതി എന്നും ടോം വടക്കന്‍ കുറ്റപ്പെടുത്തി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കന്‍. 20 വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ മുഖ്യധാര നേതാക്കളില്‍ പ്രമുഖനാണ്. പ്രധാനനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും നന്ദി പറഞ്ഞാണ് അദ്ദേഹം ബിജെപി അംഗത്വമെടുത്ത കാര്യം പ്രഖ്യാപിച്ചത്.

English summary
Tom Vadakkan may contest in Kerala as BJP candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X