കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പഴയ കരുത്തന്‍: 5 തവണ എംഎല്‍എ, ആരാണ് മോദിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ അജയ് റായ്

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കെതിരെ മത്സരിക്കുന്നത് BJPയുടെ മുൻ MLA

ദില്ലി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ടാണ് അജയ് റായിയെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്കഗാന്ധി നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി തീരുമാനം അനുകൂലമായില്ല.

വടക്കന്‍ കേരളത്തില്‍ 5 സീറ്റില്‍ വിജയമുറപ്പെന്ന് സിപിഎം; കോഴിക്കോട് പ്രതീക്ഷ, പൊന്നാനിയില്‍ അട്ടിമറിവടക്കന്‍ കേരളത്തില്‍ 5 സീറ്റില്‍ വിജയമുറപ്പെന്ന് സിപിഎം; കോഴിക്കോട് പ്രതീക്ഷ, പൊന്നാനിയില്‍ അട്ടിമറി

പ്രിയങ്ക വന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ഏവരുടേയും ധാരണ. എന്നാല്‍ കോണ്‍ഗ്രസ് തീരുമാനം നീണ്ടുപോയതോടോ വാരാണാസിയിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ എസ്പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതോടെയാണ് പ്രിയങ്കയ രംഗത്തിറക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. പ്രിയങ്ക ഗാന്ധി വന്നില്ലെങ്കിലും മോദി വെല്ലുവിളിയുയര്‍ത്താന്‍ കഴിയുന്ന നേതാവാണ് അജയ് റായി എന്നാണ് കോണ്‍ഗ്രസിന്‍റ കണക്ക് കൂട്ടല്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

2014 ലും

2014 ലും

2014 ലും വരാണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ അജയ് റായിയെ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ കൂടി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കഴിഞ്ഞതവണ മൂന്നാം സ്ഥാനം നേടന്‍ മാത്രമായിരുന്നു അജയ് റായിക്ക് കഴിഞ്ഞിരുന്നത്.

75614 വോട്ടുകള്‍

75614 വോട്ടുകള്‍

581022 വോട്ടുകള്‍ നരേന്ദ്ര മോദി നേടിയപ്പോള്‍ അജയ് റായിക്ക് നേടാന്‍ കഴിഞ്ഞത് 75614 വോട്ടുകള്‍ മാത്രമായിരുന്നു. 209238 വോട്ടുകള്‍ കരസ്ഥമാക്കിയ അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്ത്. പാര്‍ട്ടി വോട്ടുകളില്‍ വലിയൊരു ശതമാനം കെജ്രിവാളിന് പോയതാണ് അജയ് റായിക്ക് വോട്ട് കുറയാന്‍ ഇടയാക്കിയതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

എബിവിപിയിലൂടെ

എബിവിപിയിലൂടെ

2009 ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അജയ് റായി മണ്ഡലത്തില്‍ ശക്തമായ സ്വാധിനമുള്ള വ്യക്തികളില്‍ ഒരാളാണ്. എബിവിപിയിലൂടെ അജയ് റായി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. സംഘടനയുടെ സംസ്ഥാന ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1996 മുതല്‍ 2007 വരെ

1996 മുതല്‍ 2007 വരെ

1996 മുതല്‍ 2007 വരേയുള്ള കാലഘട്ടത്തില്‍ മൂന്ന് തവണ കൊലാസല നിയോജമണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ വിജയിച്ച അജയ് റായി വരാണാസിയില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവാണ്.

പാര്‍ട്ടി വിടുന്നു

പാര്‍ട്ടി വിടുന്നു

2009 ലാണ് അജയ് റായി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ പാര്‍ട്ടി വിടലില്‍ കലാശിച്ചത്. മുരളീ മനോഹര്‍ ജോഷിക്കായിരുന്നു ബിജെപി അത്തവണ വാരാണായില്‍ സീറ്റ് നല്‍കിയത്.

സമാജ് വാദി പാര്‍ട്ടിയില്‍

സമാജ് വാദി പാര്‍ട്ടിയില്‍

ബിജെപി ബന്ധം അവസാനിപ്പിച്ച അജയ് റായി അതേവര്‍ഷം തന്നെ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അദ്ദേഹത്തിന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയെങ്കിലും വാരണാസിയില്‍ മുരളീ മനോഹര്‍ ജോഷിയോട് പരാജയപ്പട്ടു.

സ്വതന്ത്രനായി

സ്വതന്ത്രനായി

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എസ്പി വിട്ട അജയ് റായി 2009 ല്‍ തന്‍റെ തട്ടകമായ കൊലാസലയില്‍ നിന്ന് നിയമസഭയിലേക്ക് വീണ്ടും വിജയിച്ചു കയറി. സ്വതന്ത്രനായിട്ടായിരുന്നു നാലാം തവണ അജയ് റായി മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍

കോണ്‍ഗ്രസ് ടിക്കറ്റില്‍

2009 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 2012 ല്‍ പിന്ദ്രയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് വീണ്ടും വിജയിച്ചു കയറി. ഇതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലും അദ്ദേഹം പ്രതിയായിരുന്നു.

മോദിക്കെതിരെ

മോദിക്കെതിരെ

പിന്ദ്രയില്‍ നിന്നുള്ള നിയമസഭാംഗമായിരിക്കെ തന്നെയായിരുന്നു 2014 ല്‍ മോദിക്കെതിരെ വാരണാസിയില്‍ കോണ്‍ഗ്രസ് അജയ് റായിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. മണ്ഡലത്തില്‍ അദ്ദേഹത്തിന് സ്വാധീനം വോട്ടായി മാറുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ.

പ്രതീക്ഷ

പ്രതീക്ഷ

എന്നാല്‍ മോദി തരംഗവും കെജ്രിവാളും കോണ്‍ഗ്രസിന്‍റെ വോട്ടുകളില്‍ വലിയ വിള്ളല്‍ വീഴ്ത്തി. 2017 ല്‍ സിറ്റിങ് സീറ്റായ പിന്ദ്രയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടാനായിരുന്നു അദ്ദേഹത്തിന്‍റ വിധി.. അജയ് റായിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ഇത്തവണ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

മധ്യകേരളത്തില്‍ ആറു മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് യുഡിഎഫ്; ഇടത് വിജയം ഉറപ്പിക്കുന്നത് 2 ഇടത്ത്മധ്യകേരളത്തില്‍ ആറു മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് യുഡിഎഫ്; ഇടത് വിജയം ഉറപ്പിക്കുന്നത് 2 ഇടത്ത്

English summary
lok sabha elections 2019 - who is ajay rai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X