കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് അനുകൂലം.... വീണ്ടും മോദി തരംഗം, കോൺഗ്രസിന് മുന്നേറ്റമില്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
എല്ലാ എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് അനുകൂലം

17–ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങൾ പുറത്തുവന്നു. രാജ്യത്ത് മോദി തരംഗമെന്നാണ് സർവ്വെ ഫലങ്ങൾ വന്യക്തമാക്കുന്നത്. നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണു എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്.

<strong>വീണ്ടും മോദി സര്‍ക്കാര്‍? എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം, യുപിയില്‍ മഹാസഖ്യത്തിന് മുന്നേറ്റം: സര്‍വെ</strong>വീണ്ടും മോദി സര്‍ക്കാര്‍? എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം, യുപിയില്‍ മഹാസഖ്യത്തിന് മുന്നേറ്റം: സര്‍വെ

കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോളുകൾ പ്രചിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും മുന്ന് മുതൽ അഞ്ച് വരെ സീറ്റുകളിൽ എൽഡിഎഫ് തൃപ്തിയടയേമ്ടി വരുമെന്നും പുറത്തുവരുന്ന എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്.

റിപബ്ലിക് ടിവി- സി വോട്ടർ

റിപബ്ലിക് ടിവി- സി വോട്ടർ


റിപ്പബ്ലിക് ടിവി സിവോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ 287 സീറ്റുകള്‍ നേടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് പ്രവചനം. യുപിഎ 128 സീറ്റുകള്‍ നേടുമാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. യുപിയില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.

റിപബ്ലിക് ഭാരത്-ജൻ കി ബാത്ത്

റിപബ്ലിക് ഭാരത്-ജൻ കി ബാത്ത്

എൻഡിഎ 305 സീറ്റുകൾ ലഭിക്കുമെന്ന് റിപബ്ലിക് ബാരത്-ജൻ കി ബാത്ത് സർവ്വെയിൽ വ്യക്തമാക്കുന്നു. യുപിഎ സഖ്യത്തിന് 124 സീറ്റുകൾ ലഭിക്കുമെന്നും സർവ്വെയിൽ വ്യക്തമാക്കുന്നു. അതേസമയം എസ്പി- ബിസ്പി സഖ്യത്തിന് 26 സീറ്റുകൾ ലഭിക്കുമെന്നും മറ്റുള്ളവർക്ക് 87 സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

ന്യൂസ് നാഷൻ

ന്യൂസ് നാഷൻ

എൻഡിഎ സഖ്യത്തിന് 282 മുൽ 290 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് ന്യൂസ് നാഷൻ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. യുപിഎ സഖ്യത്തിന് 118 മുതൽ 126 വരെ സീറ്റുകളും മറ്റുള്ളവർക്ക് 130 മുതൽ 138 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ ഫലം പ്രചിക്കുന്നു.

ടൈംസ് നൗ- വിഎംആർ

ടൈംസ് നൗ- വിഎംആർ

രാജ്യത്ത് വ്യക്തമായ ആധിപത്യത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അതേസമയം യുപിഎയ്ക്ക് 132 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും ടൈംസ് പ്രവചിക്കുന്നു. മറ്റ് കക്ഷികള്‍ക്ക് 104 സീറ്റുകള്‍ വരെ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

ന്യൂസ് 18- ഐപിഎസ്ഒഎസ്

ന്യൂസ് 18- ഐപിഎസ്ഒഎസ്

എന്‍ഡിഎ സര്‍ക്കാര്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുമെന്ന് ന്യൂസ് 18 ഐപിഎസ്ഒഎസ് സര്‍വേ. ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി 242 മുതല്‍ 252 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. എന്‍ഡിഎ 292 മുതല്‍ 312 സീറ്റ് വരെയാണ് നേടുക. 50 മുതല്‍ 60 സീറ്റ് വരെ എന്‍ഡിഎ കക്ഷികള്‍ നേടുമെന്നും സർവ്വെ പ്രവചിക്കുന്നു.

എൻഡിടിവി

എൻഡിടിവി

മോദി തരംഗമെന്ന് എൻഡിടിവിയും. എൻഡിഎ സഖ്യത്തിന് 300 സീറ്റ് ലഭിക്കുമെന്ന് എൻഡിടിവി എക്സിറ്റ് പോൾ സർവ്വെ. യുപിഎ സംഖ്യത്തിന് 126 സീര്റുകൾ ലഭിക്കുമെന്നും മറ്റുള്ളവർ 116 സീറ്റുകൾ കരസ്ഥമാക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

English summary
Lok Sabha Election 2019: Who will form government? Exit poll result reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X