കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ? ചോദ്യത്തിന് കെജ്രിവാള്‍ നല്‍കിയ മറുപടി ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ? കെജ്രിവാളിന്റെ മറുപടി

ദില്ലി: ബിജെപിയെ നേരിടുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കക്ഷികളാണ് കോണ്‍ഗ്രസും എഎപിയും. എന്നാല്‍ ഇരുപാര്‍ട്ടികളും രണ്ടുതട്ടിലാണ് ഇപ്പോഴും നില്‍ക്കുന്നത്. സഖ്യസാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണ് എന്ന് രണ്ടുകക്ഷികളും പറയുമ്പോഴും സഖ്യം സാധ്യമാകുന്നില്ല.

Arvi

ഈ സാഹചര്യത്തിലാണ് എഎപി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനോട് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം മാധ്യമങ്ങള്‍ ഉന്നയിച്ചത്. അദ്ദേഹത്തിന്റെ മറുപടി കൃത്യമായിരുന്നു. മോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍, ജനാധിപത്യം നിലനിര്‍ത്താന്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

രാജ്യം അപകടത്തിലാണ്. രാജ്യത്തെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. മോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു.

തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടിവീഴാന്‍ കാരണം ഇതാണ്; ചങ്ങലയില്‍ തൂങ്ങി, സ്റ്റൂള്‍ എടുത്തുമാറ്റിതരൂരിന്റെ തലയില്‍ ത്രാസ് പൊട്ടിവീഴാന്‍ കാരണം ഇതാണ്; ചങ്ങലയില്‍ തൂങ്ങി, സ്റ്റൂള്‍ എടുത്തുമാറ്റി

കെജ്രിവാളിനൊപ്പം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലുമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സഖ്യസാധ്യതയെ കുറിച്ച് കപില്‍ സിബലിനോടും ചോദിച്ചു. അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. തന്നേക്കാള്‍ ഇക്കാര്യം കെജ്രിവാളിനാണ് അറിയുകയെന്നും അദ്ദേഹത്തോട് ചോദിക്കൂവെന്നും കപില്‍ സിബല്‍ പറഞ്ഞു.

ദില്ലിയില്‍ എഎപിയുമായി സഖ്യസാധ്യത തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റുചില സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് ഭിന്നത നിലനില്‍ക്കുന്നതെന്നും അക്കാര്യം നിങ്ങള്‍ക്ക് അറിയാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പ്രതികരിച്ചു.

English summary
Will do Anything to Defeat Narendra Modi, Amit Shah: Arvind Kejriwal on Alliance With Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X