കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വെല്ലുവിളിച്ച് ശശി തരൂര്‍!! മോദിക്ക് ഒരിക്കലും സാധിക്കില്ല; പക്ഷേ രാഹുല്‍ ഗാന്ധിക്ക് പറ്റും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വെല്ലുവിളി. മോദിക്ക് സാധിക്കാത്തത് രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്നും തരൂര്‍ പറഞ്ഞു. പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

രാജ്യത്തിന്റെ ഏത് ഭാഗത്തും മല്‍സരിക്കാനുള്ള ആത്മവിശ്വാസം രാഹുല്‍ ഗാന്ധിക്കുണ്ട്. എവിടെ നിന്നാലും മല്‍സരിച്ച് ജയിക്കാന്‍ സാധിക്കുമെന്ന വിശ്വാസം. എന്നാല്‍ അത് നരേന്ദ്ര മോദിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ കടന്നാക്രമണമാണ് തരൂര്‍ അഭിമുഖത്തിലുടനീളം നടത്തിയത്. വിശദാംശങ്ങള്‍.....

 വടക്കും തെക്കും ജയിക്കാന്‍

വടക്കും തെക്കും ജയിക്കാന്‍

വയനാട് മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതിനെ ശശി തരൂര്‍ പ്രശംസിച്ചു. വടക്കും തെക്കും ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം രാഹുല്‍ ഗാന്ധിക്കുണ്ട്. നരേന്ദ്ര മോദിക്ക് അതുണ്ടോ എന്നും തരൂര്‍ ചോദിച്ചു.

മോദിക്ക് ധൈര്യമുണ്ടോ

മോദിക്ക് ധൈര്യമുണ്ടോ

കേരളത്തിലോ തമിഴ്‌നാടോ മല്‍സരിക്കാന്‍ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്നും തരൂര്‍ ചോദിച്ചു. വയനാട് രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതോടെ അതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യയില്‍ മൊത്തം പ്രകടമാകുമെന്നും അടുത്ത പ്രധാനമന്ത്രി തെക്ക് നിന്നാണെന്നും തരൂര്‍ പറഞ്ഞു.

രാഹുല്‍ ഓടിപ്പോയി- ആരോപണത്തോട്

രാഹുല്‍ ഓടിപ്പോയി- ആരോപണത്തോട്

ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്ന് രാഹുല്‍ ഓടിപ്പോയി എന്ന ബിജെപിയുടെ വിമര്‍ശനത്തെ തരൂര്‍ തള്ളി. ബിജെപി മതഭ്രാന്ത് വില്‍ക്കുകയാണ്. പ്രധാനമന്ത്രിയില്‍ നിന്നാണ് ഇത്തരം വാക്കുകള്‍ വന്നതെന്ന കാര്യവും തരൂര്‍ എടുത്തുപറഞ്ഞു.

എല്ലാ പൗരന്‍മാരുടെയുമാകണം

എല്ലാ പൗരന്‍മാരുടെയുമാകണം

പ്രധാനമന്ത്രി രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും പ്രധാനമന്ത്രിയാകണം. അതാണ് തത്വം. എന്നാല്‍ മോദിയുടെ വാക്കുകള്‍ ഒരുവിഭാഗത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഭൂരിപക്ഷം, ന്യൂനപക്ഷം എന്നിങ്ങനെ വേര്‍ത്തിരിച്ച് മോദി പ്രസംഗിച്ച കാര്യം സൂചിപ്പിച്ച് തരൂര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ വാര്‍ധയില്‍

മഹാരാഷ്ട്രയിലെ വാര്‍ധയില്‍

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മോദി വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്ന് രാഹുല്‍ ഓടിപ്പോകുകയാണെന്നും ന്യൂനപക്ഷക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മല്‍സരിക്കുകയാണെന്നുമാണ് മോദി പ്രസംഗിച്ചത്.

 ഫെഡറലിസത്തിന്റെ ആത്മാവ്

ഫെഡറലിസത്തിന്റെ ആത്മാവ്

ഫെഡറലിസത്തിന്റെ ആത്മാവ് അറിഞ്ഞുകൊണ്ടുള്ള നീക്കമാണ് വയനാട് നിന്ന് മല്‍സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി നടത്തിയതെന്ന് ശശി തരൂര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരും തെക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ബിജെപി ഭരണത്തില്‍ വഷളായിരിക്കുകയാണെന്നും തരൂര്‍ ആരോപിച്ചു.

ഭിന്നത വര്‍ധിച്ചുവരുന്നു

ഭിന്നത വര്‍ധിച്ചുവരുന്നു

ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ ഭിന്നത വര്‍ധിച്ചുവരികയാണ്. ഈ ഘട്ടത്തില്‍ ഇരുമേഖലകളെയും ഒന്നിപ്പിക്കുന്ന പാലമാണ് രാഹുല്‍ ഗാന്ധി വയനാട് മല്‍സരിക്കുന്നതിലൂടെ സ്ഥാപിക്കുന്നത്. തെക്കും വടക്കും തനിക്ക് ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം രാഹുല്‍ ഗാന്ധിക്കുണ്ടെന്നും തരൂര്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ മോദി മല്‍സരിക്കുമോ?

തമിഴ്‌നാട്ടില്‍ മോദി മല്‍സരിക്കുമോ?

കേരളത്തില്‍ വന്ന് മല്‍സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ? തമിഴ്‌നാട്ടില്‍ മോദി മല്‍സരിക്കുമോ? തരൂര്‍ ചോദിച്ചു. മോദിക്ക് സാധിക്കില്ല. എന്നാല്‍ രാഹുലിന് സാധിക്കും. അമേഠിയിലും വയനാടും മല്‍സരിച്ച് രാഹുല്‍ ജയിക്കുമെന്നും തരൂര്‍ പറഞ്ഞു.

ദക്ഷിണേന്ത്യ മൊത്തം കാണും

ദക്ഷിണേന്ത്യ മൊത്തം കാണും

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ വന്ന് മല്‍സരിക്കുന്നതിന്റെ ആവേശമാണ് വയനാട്ടില്‍ കണ്ടത്. അടുത്ത പ്രധാനമന്ത്രി ദക്ഷിണേന്ത്യയില്‍ നിന്നാകും. അതിന്റെ മാറ്റം ദക്ഷിണേന്ത്യ മൊത്തം കാണുമെന്നും തരൂര്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് ആവേശം

പ്രവര്‍ത്തകര്‍ക്ക് ആവേശം

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് ആവേശം ഇരട്ടിയായിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇതിന്റെ ആരവം കേള്‍ക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മോദിക്ക് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാന്‍ സാധിക്കാത്തത് വന്‍ ദുരന്തമാണെന്നും തരൂര്‍ പറഞ്ഞു.

അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിക്കില്ല

അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിക്കില്ല

മതഭ്രാന്ത് വച്ച് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിക്കില്ല. ഇത്തരം ആശയങ്ങള്‍ കേരളത്തിലുള്ളവര്‍ നേരത്തെ തള്ളിയതാണ്. കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങള്‍ ബിജെപിക്ക് ഇത്തവണയും ചുട്ട മറുപടി കൊടുക്കുമെന്നും തരൂര്‍ പറഞ്ഞു.

അപൂര്‍വം നേതാക്കളില്‍ ഒരാള്‍

അപൂര്‍വം നേതാക്കളില്‍ ഒരാള്‍

രാജ്യത്തിന്റെ എല്ലാ ഭാഗത്തും സ്വീകാര്യതയും ജനകീയതയുമുള്ള അപൂര്‍വം നേതാക്കളില്‍ ഒരാള്‍ കാണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകുമെന്ന് തരൂര്‍ പറഞ്ഞു. രാജ്യത്തെ ഒന്നായി കാണുന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഈ നിലപാടിന് അരക്കെട്ടുറപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചെയ്തിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

മധ്യപ്രദേശിനെ വിറപ്പിച്ച് കേന്ദ്രം; കമല്‍നാഥിനെ പൂട്ടാന്‍ നീക്കം, 50 ഇടങ്ങളില്‍ പുലര്‍ച്ചെ പരിശോധന മധ്യപ്രദേശിനെ വിറപ്പിച്ച് കേന്ദ്രം; കമല്‍നാഥിനെ പൂട്ടാന്‍ നീക്കം, 50 ഇടങ്ങളില്‍ പുലര്‍ച്ചെ പരിശോധന

കോണ്‍ഗ്രസ്-എഎപി സഖ്യം വ്യാപിപ്പിക്കും; 18 മണ്ഡലങ്ങളില്‍... ദില്ലിയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്കോണ്‍ഗ്രസ്-എഎപി സഖ്യം വ്യാപിപ്പിക്കും; 18 മണ്ഡലങ്ങളില്‍... ദില്ലിയില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്

English summary
Will PM Modi Have Courage to Fight from Kerala or Tamil Nadu, Asks Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X