യുപിയില്‍ പ്രതിപക്ഷ സഖ്യം പൊളിയുമോ? ബിഎസ്പി കൂടെ വേണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം
ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിർത്തി പുതിയ സംഖ്യം രൂപീകരിച്ചെങ്കിലും സീറ്റ് വിതരണം പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികള്‍ക്കിടയില്‍ പ്രതിസന്ധിയാവുകയാണ്. 80 ലോക്സഭ അംഗങ്ങളെ തിരഞ്ഞെടുക്കപ്പെടുന്ന ഉത്തർപ്രദേശില്‍ അടക്കം തർക്കം രൂക്ഷമാണ്. എസ് പിയും കോണ്‍ഗ്രസുമാണ് ഉത്തർപ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികള്‍. ചില മേഖലകളില്‍ സ്വാധീനമുള്ള ആർ എല്‍ ഡിയും സഖ്യത്തിന്റെ ഭാഗമാണ്.
സീറ്റ് വിതരണം സംബന്ധിച്ച ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുപാർട്ടികളും വ്യത്യസ്ത പ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 18 ദിവസത്തെ ഉത്തർപ്രദേശ് ജോഡോ യാത്രയിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് 11 ജില്ലകളിലെ 16 ലോക്‌സഭാ സീറ്റുകൾ സന്ദർശിച്ചു. സമാനമായി പ്രവർത്തകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് എസ്പി തലവൻ അഖിലേഷ് യാദവ് റാലികൾ നടത്തുകയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

ചില ലോക്‌സഭാ സീറ്റുകളിൽ ഇരുപാർട്ടികളും ശക്തമായ വിലപേശൽ നടത്തിയേക്കാമെന്നിരിക്കെയും എസ്പി-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ വേഗത്തില്‍ പൂർത്തിയാകുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യമുണ്ടാക്കിയെങ്കിലും നേതാക്കൾ വെവ്വേറെയായിരുന്നു പ്രചാരണം നടത്തിയത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ സഖ്യം കടലാസിൽ മാത്രമാകുകയും ചെയ്തു.
സ്ഥിതിഗതികൾ മാറിയെന്നും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ദേശീയ ശക്തിയായാണ് ന്യൂനപക്ഷങ്ങൾ തങ്ങളെ നോക്കിക്കാണുന്നതെന്നും കോൺഗ്രസ് വിശ്വസിക്കുന്നു. എന്നാൽ കോൺഗ്രസിന് വിലപേശാനുള്ള ശക്തി സംസ്ഥാനത്ത് കുറവാണ് എന്നതാണ് യാഥാർത്യം. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 2.33% വോട്ടുകൾ കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ എസ്പി 32.06%, രാഷ്ട്രീയ ലോക്ദൾ (RLD) 2.85% എന്നിങ്ങനെയായിരുന്നു വോട്ട് ശതമാനം.
എസ്പിയുടെ ബദ്ധവൈരിയായ ബഹുജൻ സമാജ് പാർട്ടിയെ (ബിഎസ്പി) സഖ്യത്തില്‍ ഉൾപ്പെടുത്തണമെന്ന ആഗ്രഹം കോൺഗ്രസിലെ ഒരുവിഭാഗത്തിനുണ്ട്. എന്നാല്‍ എസ്പി ഇല്ലാതെ കോൺഗ്രസ് ബിഎസ്പിക്കൊപ്പം പോകാനുള്ള സാധ്യത വളരെ നേരിയത് മാത്രമാണ്. 2007ൽ മികച്ച ഭൂരിപക്ഷത്തോടെ മായാവതി നാലാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിനുശേഷം സംസ്ഥാനത്ത് ബിഎസ്പിയുടെ അടിത്തറ ഗണ്യമായി കുറഞ്ഞു.
2022ൽ 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ അവർക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ള. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി എസ് പി എസ്പിയുമായി സഖ്യത്തിലേർപ്പെടുകയും പൂജ്യത്തിൽ നിന്ന് 10 സീറ്റുകളിലേക്ക് ഉയരുകയും ചെയ്തു. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ തിരിച്ചെത്തിയതോടെ തിരഞ്ഞെടുപ്പ് പരാജയത്തിന് എസ്പിയെ കുറ്റപ്പെടുത്തി മായാവതി സഖ്യം അവസാനിപ്പിക്കുകയും ചെയ്തു.
2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 50% വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസും എസ്പിയും ആർഎൽഡിയും ചേർന്ന് 38% വോട്ട് വിഹിതം മാത്രമാണ് നേടിയത്. ബിഎസ്പിയെ ഇന്ത്യൻ ബ്ലോക്കിൽ ഉൾപ്പെടുത്താനുള്ള കോൺഗ്രസിന്റെ താൽപ്പര്യത്തെ ഇത് ഭാഗികമായി ശരിവെക്കുന്നു. എന്നാല്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എസ്പി, കോൺഗ്രസ്, ബിഎസ്പി, ആർഎൽഡി എന്നിവയുടെ സംയുക്ത വോട്ട് വിഹിതം 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 45% ആയിരുന്നു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications