Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യം നിലം തൊടില്ല': ബിജെപി തൂത്തുവാരുമെന്ന്

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബി ജെ പി തൂത്തുവാരുമെന്ന് പാർട്ടി എംപി ബൻസുരി സ്വരാജ്. ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യം സ്വാർത്ഥതാൽപര്യത്തിന് വേണ്ടിയുള്ളതാണ്. ഈ സംഖ്യം നഗരത്തിലെ ഏഴ് പാർലമെൻ്റ് സീറ്റുകളും നിലനിർത്തുന്ന തങ്ങളുടെ പാർട്ടിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥിയായ ബൻസുരി സ്വരാജ് പറഞ്ഞു.

അബ്കി ബാർ 400 പാർ (ഇത്തവണ 400-ലധികം സീറ്റുകൾ)" എന്ന മുദ്രാവാക്യം കേവലം ഒരു വാചകമല്ല, മറിച്ച് അത് യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടും. അർപ്പണബോധമുള്ള ബി ജെ പി പ്രവർത്തകരുടെ സഹായവും ജനങ്ങളുടെ പിന്തുണയും ഈ ലക്ഷ്യം കൈവരിക്കുന്നതിന് കരുത്താകുമെന്നും അന്തരിച്ച മുതിർന്ന ബി ജെ പി നേതാവ് സുഷമ സ്വരാജിന്റെ മകള്‍ കൂടിയായി ബൻസുരി സ്വരാജ് അവകാശപ്പെട്ടു.

aap-congress-

എ എ പി - കോൺഗ്രസ് സഖ്യത്തിൻ്റെ സ്വാധീനം ഡൽഹിയിൽ ഉണ്ടാകില്ല. ഞങ്ങൾ വളരെ പോസിറ്റീവായ ഒരു കാമ്പെയ്ൻ നടത്തുന്നു, 10 വർഷത്തെ റിപ്പോർട്ട് കാർഡുമായി ജനങ്ങൾക്കിടയിൽ പോകുന്നു.നരേന്ദ്രമോദി സർക്കാർ പറഞ്ഞത് ചെയ്തു. ആർട്ടിക്കിൾ 370 എടുത്തുകളയും, രാമക്ഷേത്ര നിർമാണം, സംസ്ഥാന നിയമസഭകളിലും പാർലമെൻ്റിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണത്തിനുള്ള നിയമനിർമ്മാണം അങ്ങനെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എഎപി-കോൺഗ്രസ് സഖ്യം സ്വാർത്ഥതാൽപര്യത്തിൽ അധിഷ്ഠിതമാണെന്ന് സ്വരാജ് അവകാശപ്പെട്ടു. "സ്വാർത്ഥതാത്പര്യത്തിൻ്റെ രാഷ്ട്രീയം ഉണ്ടാകുമ്പോൾ രാഷ്ട്രധർമ്മവും രാജധർമ്മവും ബലികഴിക്കപ്പെടും. അതിനാൽ, ഈ സഖ്യം നിലനിൽക്കില്ല" അവർ പറഞ്ഞു. ഡൽഹിയിൽ ബി ജെ പി മത്സരിപ്പിക്കുന്ന രണ്ട് വനിതാ സ്ഥാനാർത്ഥികളിൽ ഒരാളാണ് അവർ. തുടർച്ചയായി മൂന്നാം തവണയും ദേശീയ തലസ്ഥാനത്തെ ഏഴ് സീറ്റുകളിലും പാർട്ടി സമ്പൂർണ്ണ വിജയമാണ് ലക്ഷ്യമിടുന്നത്.

ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തുമ്പോൾ തനിക്ക് ജനങ്ങളിൽ നിന്ന് വലിയ സ്നേഹമാണ് ലഭിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. വേദിയിൽ ഇരുന്ന് പ്രസംഗിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി പറഞ്ഞു. കോൺഗ്രസുമായുള്ള സീറ്റ് വിഭജന കരാറിൻ്റെ ഭാഗമായാണ് ആം ആദ്മി പാർട്ടി ന്യൂഡൽഹി ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നത്. സോമനാഥ് ഭാരതിയാണ് സഖ്യ സ്ഥാനാർത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+