Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ നടന്നത് വെറുതേയാവും: മുഴുവന്‍ ലോക്സഭ സീറ്റിലും ബിജെപി ജയിക്കുമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്ന് പോകുന്ന എല്ലാ ലോക്സഭ മണ്ഡലങ്ങളിലും ബി ജെ പി ഉജ്ജ്വല വിജയം നേടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അവകാശപ്പെട്ടു. ഏറെ നാടകീയത നിറഞ്ഞ സംഭവി വികാസങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര വ്യാഴാഴ്ച പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ചതിന് പിന്നാലെയിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.

കോൺഗ്രസ് രാഷ്ട്രീയത്തെ 'സോഫ്റ്റ് നക്സലൈറ്റ്' എന്ന് വിശേഷിപ്പിച്ച ശർമ്മ അവരുടെ മുദ്രാവാക്യങ്ങൾ ഗാന്ധിയൻ തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ആരോപിച്ചു. 'ഞാനും 22 വർഷമായി കോൺഗ്രസിൽ ഉണ്ടായിരുന്നു, എന്നാൽ അതിന് മുമ്പ് അത്തരം മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നില്ല. കോൺഗ്രസിന് മൃദുവായ മുദ്രാവാക്യം ഉണ്ടായിരുന്നു. അവർ കോൺഗ്രസിൻ്റെ ആത്മാവിനെപ്പോലും കൊന്നൊടുക്കിയതായി ഞാൻ കാണുന്നു. അവരുടെ മുഴുവൻ ഇടതുപക്ഷക്കാരെയും ഇടതുപക്ഷ ചായ്‌വുള്ളവരെയും കൊണ്ട് നിറഞ്ഞിരുന്നു.' ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

 rahul-asam

രാഹുലിനും കോൺഗ്രസിനുമെതിരായ ആക്രമണം തുടരുന്ന അസം മുഖ്യമന്ത്രി, അയോധ്യയിലെ രാമലല്ല വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനിടെ യാത്ര നടത്തി അസമിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു. എന്നാൽ ഞങ്ങളുടെ പാർട്ടിയിലെ ആളുകളും രാമഭക്തരും സ്വയം സംയമനം പാലിച്ചു. അസമിൽ അനിഷ്ടകരമായതൊന്നും സംഭവിക്കാൻ അവർ അനുവദിച്ചില്ല," ശർമ്മ പറഞ്ഞു.

"ഗുവാഹത്തിയിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള അദ്ദേഹത്തിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയിപ്പി ലഭിച്ചു. ഇന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു - 2019 ൽ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ കുറച്ച് സീറ്റുകളായിരിക്കും അസമിൽ അവർക്ക് ലഭിക്കുക. ഞങ്ങൾ അവരെ നല്ല മാർജിനിൽ പരാജയപ്പെടുത്തും." അസം മുഖ്യമന്ത്രി പറഞ്ഞു.

നവ-വൈഷ്ണവ മതപ്രഭാഷകനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രാവ താനിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനാവശ്യ സാഹചര്യം സൃഷ്ടിച്ചതായും ശർമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+