കമല്‍ ഹാസന്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലേക്ക്: പക്ഷെ മത്സരിക്കാന്‍ ആര് സീറ്റ് നല്‍കും?
ചെന്നൈ: 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി വിരുദ്ധ പാർട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ പദ്ധതിയിട്ട് തമിഴ് സൂപ്പർ സ്റ്റാർ കമൽഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം). കോയമ്പത്തൂർ, മധുര, ദക്ഷിണ ചെന്നൈ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോർട്ട്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ എംഎൻഎം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പാർട്ടി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നടപടികളെക്കുറിച്ച് കമൽഹാസൻ പാർട്ടി ജില്ലാതല പ്രവർത്തകരെ ധരിപ്പിച്ചതായും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജന്‍സിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

കർണാടകയിലെ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിലേക്ക് ചേക്കേറാനാണ് കമല്‍ഹാസന്റെ നീക്കം. ഡിഎംകെയെക്ക് കമല്‍ഹാസനോട് വലിയ താല്‍പര്യം ഇല്ലെങ്കിലും കോണ്‍ഗ്രസിന് പ്രത്യേക താല്‍പര്യം താരത്തോടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലടക്കം ശ്രദ്ധേയ സാന്നിധ്യമായിരുന്നു കമല്‍ ഹാസന്‍.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ മത്സരിക്കുകയാണെങ്കില്‍ ഏത് സീറ്റില്‍ എന്നതും ചോദ്യ വിഷയാണ്. ആകെയുള്ള 40 സീറ്റില്‍ 20 സീറ്റിലാണ് ഡി എം കെ മത്സരിക്കുന്നത്. 9 സീറ്റില്‍ കോണ്‍ഗ്രസും 4 സീറ്റില്‍ ഇടത് പാർട്ടികളും ബാക്കിയുള്ള സീറ്റുകളില്‍ വി സി കെ - 2, ഐ ജെ കെ, കെ എം ഡി കെ, എം ഡി എം കെ, മുസ്ലീം ലീഗ് എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നു.
കമല്‍ ഹാസനെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് കൂടുതല്‍ താല്‍പര്യപ്പെട്ടാല്‍ അവരുടെ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിപ്പിക്കാനായിരിക്കും ഡി എം കെ നിർദേശം. അങ്ങനെയെങ്കില്‍ കമലിനെ കോണ്‍ഗ്രസ് തങ്ങളുടെ ചിഹ്നത്തില്‍ തന്നെ മത്സിരിപ്പിക്കാന്‍ തയ്യാറായേക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎം സംസ്ഥാനത്തെ മൊത്തം വോട്ട് വിഹിതത്തിന്റെ 3.43 ശതമാനം നേടിയിരുന്നു. സഖ്യമുണ്ടാക്കിയാൽ പാർട്ടി സീറ്റുകൾ നേടുമെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്നു.
2024ലെ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് മൂന്ന് ലോക്‌സഭാ സീറ്റുകളെങ്കിലും പാർട്ടി ലക്ഷ്യമിടുന്നുണ്ട്, ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് സഖ്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. ബി ജെ പി ഒഴികേ ആരുമായും സഖ്യത്തിന് തയ്യാറാണെന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്. പാർട്ടി സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എംഎൻഎം യുവജനവിഭാഗം സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇരുചക്രവാഹന റാലിയും നടത്തും.












Click it and Unblock the Notifications