ബിജെപിയോ കോണ്‍ഗ്രസോ? 2024 ല്‍ ആർക്കൊപ്പം: നിലപാട് പ്രഖ്യാപിച്ച് മായാവതി
ഡല്‍ഹി: 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പി തനിച്ച് മത്സരിച്ചു. പാർട്ടി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമായപ്പോൾ ബിഎസ്പിക്ക് നേട്ടങ്ങൾക്ക് പകരം നഷ്ടമാണ് ഉണ്ടായതെന്നും തനിച്ച് മത്സരിച്ച് പാർട്ടി ശക്തി തെളിയിക്കുമെന്നും അവർ വ്യക്തമാക്കി. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തത്തില്‍ ഇന്ന് ലഖ്‌നൗവിൽ ചേർന്ന പാർട്ടി യോഗത്തിലാണ് തനിച്ച് മത്സരിക്കാനുള്ള തീരുമാനമുണ്ടായത്.
ഒരു രാഷ്ട്രീയ സഖ്യം രൂപീകരിച്ചതിന് ശേഷം ബിഎസ്പിയുടെ വോട്ടുകൾ സഖ്യ പങ്കാളികൾക്ക് കൃത്യമായി കൈമാറുന്നത് തിരഞ്ഞെടുപ്പിൽ അവർക്ക് ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ സഖ്യത്തിലെ മറ്റ് പങ്കാളികൾക്ക് തങ്ങളുടെ വോട്ടുകൾ ബിഎസ്പിയിലേക്ക് മാറ്റാനുള്ള ഉദ്ദേശ്യമോ കഴിവോ ഇല്ലെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മായാവതി പറഞ്ഞു.

ഈ പ്രവണത പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും മനോവീര്യത്തെ ബാധിച്ചു. ഇതോടെയാണ് ഭരണ-പ്രതിപക്ഷ സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ ബിഎസ്പി തീരുമാനിച്ചത്. ഒന്നിലധികം ചെറിയ ഗ്രാമതല യോഗങ്ങൾ സംഘടിപ്പിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ നേതാക്കള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകാലങ്ങളിലെ പോരായ്മകൾ പരിഹരിക്കാനും പാർട്ടിയുടെ ബഹുജന അടിത്തറ വർധിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ബിഎസ്പി മേധാവി പറഞ്ഞു.
ബിജെപിക്കെതിരേയും പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരേയും മായാവതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. കാവി പാർട്ടിയുടെ സമീപനം ജാതീയവും വർഗീയവുമാണെന്നായിരുന്നു ഭാരതീയ ജനതാ പാർട്ടിയെ ലക്ഷ്യമിട്ട് അവർ പറഞ്ഞത്. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ വഴിത്തിരിവായിരിക്കും. സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ നഷ്‌ടപ്പെടുകയാണ്. ബിജെപി ഭരണം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്നു. 'ബഹുജൻ കുടുംബങ്ങളാണ് ഇതിന്റെ ആഘാതം നേരിടുന്നത്' എന്നും മായാവാതി വിമർശിച്ചു.
ബിഎസ്പി മൂന്ന് സംസ്ഥാനങ്ങളിൽ പൊതുതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഎസ്പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തനിച്ച് മത്സരം. എന്നാല്‍, ഹരിയാനയിലും പഞ്ചാബിലും, ബിഎസ്പി പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക.
ദലിതരെയും പിന്നാക്കക്കാരെയും അധികാരത്തിൽ നിന്ന് പുറത്താക്കുമ്പോൾ മാത്രമേ കോൺഗ്രസ് ഓർക്കാറുള്ളൂവെന്നായിരുന്നു കോൺഗ്രസ് പാർട്ടിയെ പരിഹസിച്ച് മായാവതി പറഞ്ഞ്. ബിഎസ്‌പി ഐഎൻഡിഐഎ സഖ്യത്തിൽ ചേരില്ലെന്നും അധികാരം നേടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ സഖ്യത്തിലേർപ്പെടുന്നതെന്നും അവർ നേരത്തെ ആരോപിച്ചിരുന്നു.












Click it and Unblock the Notifications