നരേന്ദ്ര മോദി ഭരണം 2024 ല്‍ വീഴുമോ? കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുണ്ടോ? സർവ്വേകള്‍ പറയുന്നത്
ഡല്‍ഹി: 2024 ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഭരണ-പ്രതിപക്ഷ പാർട്ടികള്‍ സജീവമാക്കുകയാണ്. ബിജെപിക്കെതിരെ മഹാസഖ്യമെന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയ പ്രതിപക്ഷം 'ഇന്ത്യ' എന്ന പേരില്‍ പുതിയ മുന്നണി രൂപീകരിച്ചാണ് പ്രവർത്തനം. മുംബൈയില്‍ നടക്കുന്ന അടുത്ത യോഗത്തോടെ സീറ്റ് വീതംവെയ്പ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ് സഖ്യം.
പ്രതിപക്ഷം കൂടുതല്‍ പാർട്ടികളെ ഉള്‍പ്പെടുത്തി പുതിയ സഖ്യം രൂപീകരിച്ചപ്പോള്‍ മറുവശത്ത് ബിജെപിയും പ്രവർത്തനങ്ങള്‍ സജീവമാക്കി. പഴയ സഖ്യകക്ഷികളുമായി വീണ്ടും കൂട്ടുകൂടിയ ബിജെപി എന്‍സിപിയും ശിവസേനയും പിളർത്തി പുതിയ പാർട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഇത്തരത്തില്‍ രണ്ട് പാർട്ടികളും ആവനാഴിയിലെ ആയുധ ശേഖരം ശക്തമാക്കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് വിവിധ അഭിപ്രായ സർവ്വേകളും പുറത്ത് വരുന്നത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന സർവേ ഫലങ്ങളാണ് അടുത്തി പുറത്ത് വന്നിരിക്കുന്നത്. ജൂൺ 15-നും ഓഗസ്റ്റ് 12-നും ഇടയിൽ നടത്തിയ ടൈംസ് നൗ ഇടിജിയുടെ സർവ്വേയാണ് മൂന്ന് സർവേകളിലൊന്ന്. അവരുടെ കണക്കുകൾ പ്രകാരം എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിൽ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസമേ ഉള്ളൂ. ശേഷിക്കുന്ന ഒരു സർവ്വെ ജൂലൈ അവസാനം പുറത്തിററങ്ങിയ ഇന്ത്യ ടിവി സിഎൻഎക്‌സിന്റെതാണ്. മൂന്നാമത്തേത് ഇന്ത്യ ടുഡേയുടെതാണ്. ഈ വർഷം ജനുവരിയിലായിരുന്നു ഈ സർവ്വേ ഫലം പുറത്ത് വന്നത്.
ടൈംസ് നൗ ഇടിജി സർവേ
കഴിഞ്ഞ ആഴ്ച പുറത്തുവന്ന ടൈംസ് നൗ സർവേ പ്രകാരം എൻഡിഎ സഖ്യത്തിന് 296 മുതൽ 326 സീറ്റുകളും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് 160 മുതൽ 190 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഖ്യത്തിന്റെ ഭാഗമല്ലാത്ത വൈആർസിപി പാർട്ടി 24 മുതൽ 25 വരെ സീറ്റുകളും ബിജെഡി 12 മുതൽ 14 സീറ്റുകളും ബിആർഎസ് 9 മുതൽ 11 സീറ്റുകളും മറ്റുള്ളവർ 11 മുതൽ 14 സീറ്റുകളും നേടുമെന്നും സർവ്വെ അവകാശപ്പെടുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 42.60 ശതമാനവും ഇന്ത്യയ്ക്ക് 40.20 ശതമാനവും വോട്ട് വിഹിതം ലഭിക്കുമെന്നാണ് പ്രവചനം. രണ്ട് കക്ഷികളും തമ്മില്‍ വോട്ട് വിഹിതത്തിലെ വ്യത്യാസം രണ്ട് ശതമാനം മാത്രമേയുള്ളു എന്നതാണ് ശ്രദ്ധേയം. വൈഎസ്ആർസിപിക്ക് 2.67 ശതമാനം, ബിജെഡിക്ക് 1.75 ശതമാനം, ബിആർഎസ് 1.15 ശതമാനം, മറ്റുള്ളവർക്ക് 11.63 ശതമാനം വോട്ട് വിഹിതവും ലഭിച്ചേക്കും.
ഇന്ത്യ ടിവി സർവെ
കഴിഞ്ഞ മാസം പുറത്തുവന്ന ഇന്ത്യാ ടിവി സർവേ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 318 സീറ്റുകളും കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യൻ സഖ്യം 175 സീറ്റുകളും നേടും. മറ്റുള്ളവർക്ക് 50 സീറ്റുകളായിരിക്കും ലഭിക്കുക. വോട്ട് വിഹിതത്തില്‍ 42.5 ശതമാനം വോട്ടുമായി ഭരണപക്ഷം ഏറെമുന്നിലായിരിക്കും. അതേസമയം, സംയുക്ത പ്രതിപക്ഷത്തിന്റെ ഇന്ത്യൻ സഖ്യത്തിന് 24.9 ശതമാനം വോട്ടും മറ്റുള്ളവർക്ക് 33 ശതമാനം വോട്ടും ലഭിക്കുമെന്നും സർവെ പ്രവചിക്കുന്നു.
ഇന്ത്യ ടിവിയുടെ മൂഡ് ഓഫ് ദ നേഷൻ
ഈ വർഷം ആദ്യം ഇന്ത്യ ടിവി തന്നെ മൂഡ് ഓഫ് ദ നേഷൻ സർവേയും നടത്തിയിരുന്നു. ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 298 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ചപ്പോൾ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്ക് (അന്ന് ഇന്ത്യ സഖ്യം രൂപീകരിച്ചിട്ടില്ല) 153 സീറ്റുകളിലാണ് വിജയം പ്രതീക്ഷിക്കുന്നത്. മറ്റുള്ളവർ 92 സീറ്റുകൾ നേടിയേക്കും. പാർട്ടി അടിസ്ഥാനത്തില്‍ ബിജെപിക്ക് 284 സീറ്റും കോൺഗ്രസിന് 68 സീറ്റുമാണ് ലഭിച്ചത്. അതേസമയം മറ്റുള്ളവർ 191 സീറ്റുകൾ നേടുമെന്നും സർവെ പ്രവചിച്ചു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications