കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പെട്രോള്‍,ഡീസല്‍ വില കൂടി!! ഇനി തിരിഞ്ഞ് നോക്കേണ്ടി വരില്ല?

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഇനി പെട്രോൾ വില പിടിച്ചാൽ കിട്ടില്ല

ദില്ലി: തിരഞ്ഞെടുപ്പും പെട്രോള്‍, ഡിസല്‍ വില വര്‍ധനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഡിമാന്‍റ്, സപ്ലൈ തീയറികള്‍ പോലെ തിരഞ്ഞെടുപ്പ് അടുത്താല്‍ പെട്രോള്‍ വില കുറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില കൂടുകയും ചെയ്യുന്ന പ്രതിഭാസം ആദ്യത്തെ സംഭവമൊന്നുമല്ല. 17ാം ലോക്സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ആ പ്രതിഭാസം വീണ്ടും തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ പെട്രോള്‍,ഡീസല്‍ വില ഒറ്റയടിക്ക് ഉയര്‍ന്നിട്ടുണ്ട്.

 petroldsl-

തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 8-10 പൈസയും ഡീസലിന് 15-16 പൈസയുമാണ് ഉയര്‍ന്നിരിക്കുന്നത്. ദില്ലിയില്‍ പെട്രോള്‍ വില 71.12 ഉം ഡീസല്‍ വില 66.11 ലും എത്തി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.38 രൂയും ലിറ്ററിന് 71.11 രൂപയുമാണ്. കോഴിക്കോട് 73.4 ഉം ഡീസലിന് 70.08 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 73.08 രൂപയും ഡീസലിന് 69.76 രൂപയുമാണ് വില. പതിനഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇപ്പോള്‍ ഒറ്റയടിക്ക് ഉയര്‍ന്നിരിക്കുന്നത്.

<strong>എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!</strong>എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!

ആഗോള തലത്തില്‍ വിലവര്‍ധനവ് സ്ഥായിയായി തുടര്‍ന്നപ്പോഴാണ് തിരഞ്ഞെടുപ്പിന് മുന്‍പ് വില കുത്തന ഇടിഞ്ഞെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കാലത്ത് വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

<strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?</strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?

ഈ കാലയളവിലെ നഷ്ടം നികത്താന്‍ ഇനി വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും രാജ്യത്ത് ഇന്ധന വില വര്‍ധന ഉയര്‍ന്നിരിക്കുമെന്നാണ് കമ്പനികള്‍ നല്‍കുന്ന സൂചന.

English summary
lok sabha elections end: petrol diesel price starts rising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X