കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടില്‍ നിന്നും കുതിച്ചുയരും കോണ്‍ഗ്രസ്; ബിജെപിയില്‍ നിന്ന് ആ 56 സീറ്റുകള്‍ പിടിച്ചെടുക്കും

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയില്‍ നിന്ന് ആ 56 സീറ്റുകള്‍ പിടിച്ചെടുക്കും

ദില്ലി: ബിജെപിക്ക് ഏറെ നിര്‍ണ്ണായകമായ 72 സീറ്റുകളിലാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന. 9 സംസ്ഥാനങ്ങളിലെ ഈ 72 സീറ്റുകളില്‍ 56 ഉം 2014 ല്‍ നേടിയത് ബിജപിയായിരുന്നു. തൃണൂല്‍ കോണ്‍ഗ്രസിനും ബിജെഡിക്കും ആറ് വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 2 സീറ്റ് മാത്രമായിരുന്നു.

<strong>ഉള്ളിലെ സംഘികള്‍ പുറത്തുചാടിയ ശ്രീനിവാസനും രാധാകൃഷ്ണനും കോണ്‍ഗ്രസിന് വലിയൊരു പാഠമാണ്</strong>ഉള്ളിലെ സംഘികള്‍ പുറത്തുചാടിയ ശ്രീനിവാസനും രാധാകൃഷ്ണനും കോണ്‍ഗ്രസിന് വലിയൊരു പാഠമാണ്

എന്നാല്‍ ഇത്തവണ ഈ സീറ്റുകളില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. പല സീറ്റുകളിലും കോണ്‍ഗ്രസ് തന്നെയാണ് ബിജെപിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കണക്കിലെ കളികളിലും ബിജെപിക്ക് ഇത്തവണ സൂക്ഷിക്കാനേറെയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സീറ്റുകളില്‍ ഇത്തവണ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. രാജസ്ഥാനിലെ ഒരു സീറ്റിലും കഴിഞ്ഞ തവണ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.

ശക്തമായ തിരിച്ചു വരവ്

ശക്തമായ തിരിച്ചു വരവ്

പക്ഷെ ഇത്തവണ മധ്യപ്രദേശിലും രാജസ്ഥാനിലും വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചു പുലര്‍ത്തുന്നത്. രണ്ടു സംസ്ഥാനങ്ങളിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

നിയമസഭയില്‍ ലഭിച്ച സീറ്റുകളുടെ എണ്ണത്തില്‍ പക്ഷെ രണ്ടു പാര്‍ട്ടികളും തമ്മില്‍ നേരിയ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ 230 സീറ്റുകളില്‍ കോണ്‍ഗ്രസ് 114 സീറ്റ് നേടിയപ്പോള്‍ ബിജെപി 109 സീറ്റുകളായിരുന്നു നേടിയത്.

രാജസ്ഥാനില്‍

രാജസ്ഥാനില്‍

ഇരുപാര്‍ട്ടികളും സ്വന്തമാക്കിയ വോട്ടുകളും ഏകദേശം തുല്യമായിരുന്നു. രാജസ്ഥാനില്‍ ആകെയുള്ള 200 സീറ്റുകളില്‍ 100 സീറ്റായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. 73 സീറ്റുകള്‍ ബിജെപിയും സ്വന്തമാക്കി.

പതിമൂന്നിലേറെ സീറ്റുകള്‍

പതിമൂന്നിലേറെ സീറ്റുകള്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ലോക്സഭയിലേക്ക് ആകേയുള്ള 25 സീറ്റുകളില്‍ പതിമൂന്നിലേറെ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. 2014 ല്‍ രാജസ്ഥാനിലെ 25 ല്‍ 25 സീറ്റും ബിജെപിയായിരുന്നു സ്വന്തമാക്കിയത്.

കണക്ക് കൂട്ടുന്നു

കണക്ക് കൂട്ടുന്നു

മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിള്ളാന്‍ തീരുമാനിച്ചതും പ്രകടന പത്രികയിലെ ന്യായ് പദ്ധതികളും തിരഞ്ഞെടുപ്പില്‍ വിജയം കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമാവുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

ചുക്കാന്‍ പിടിച്ചത്

ചുക്കാന്‍ പിടിച്ചത്

രാഹുല്‍ ഗാന്ധി തന്നെയാണ് ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മധ്യപ്രദേശില്‍ പാര്‍ട്ടിയുടെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായ കമല്‍നാഥും രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഗെലോട്ടും രാഹുലിന് പിന്തുണയുമായുണ്ട്.

ബിജെപി–ശിവസേന

ബിജെപി–ശിവസേന

2014ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 42 സീറ്റുകൾ നേടിയ ബിജെപി-ശിവസേന സംഖ്യത്തിനെതിരെ കോൺഗ്രസും എൻസിപിയും ചേർന്നാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബിജെപിയുടെ പ്രചാരണം

ബിജെപിയുടെ പ്രചാരണം

മറുപക്ഷത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമാണു ബിജെപിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധിയായിരിക്കില്ല ലോക്സഭയിലേക്ക് എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

പ്രതീക്ഷ

പ്രതീക്ഷ

ബംഗാളിലെ എട്ടും ഒഡീഷയിലെ ആറും സീറ്റുകളിൽ ബിജെപി പ്രതീക്ഷ പുലർത്തുന്നുണ്ട്. ഒഡീഷയിൽ കഴിഞ്ഞ തവണ ഒരു സീറ്റും (മൊത്തം 21) ബംഗാളിൽ രണ്ടു സീറ്റുമാണ് (മൊത്തം 42) ബിജെപിക്കു ലഭിച്ചത്

English summary
lok sabha elections- nda face big test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X