കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഇരുട്ടടിയായി പ്രതിപക്ഷനീക്കം; ചുമതല രാഹുലിനെന്ന് മമത, തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം

Google Oneindia Malayalam News

Recommended Video

cmsvideo
വമ്പൻ സഖ്യങ്ങളുമായി രാഹുലിന്റെ നീക്കം | Oneindia Malayalam

ദില്ലി: ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നു. സുപ്രധാന തീരുമാനങ്ങളെടുത്തു. ബിജെപിയെ എന്തുവില കൊടുത്തും അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ഇവരുടെ ചര്‍ച്ചാ വിഷയം. തിരഞ്ഞെടുപ്പിന് ശേഷം സഖ്യചര്‍ച്ചയാകാം എന്ന പഴയ നിലപാടില്‍ നേതാക്കള്‍ മാറ്റം വരുത്തി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമായി.

പൊതുമിനിമം പരിപാടി തയ്യാറാക്കും. ഇതിന് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. രാഹുല്‍ ഗാന്ധി കരട് രൂപം തയ്യാറാക്കും. വളരെ നിര്‍ണായകമായ നീക്കങ്ങളാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ ദില്ലിയിലെ വസതിയില്‍ നടന്നത്. മമതാ ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത യോഗത്തില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു....

ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍

ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍

പതിനാറാം ലോക്‌സഭയുടെ അവസാന സിറ്റിങ് കഴിഞ്ഞ ശേഷമാണ് പവാറിന്റെ വസതിയില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്നത്. ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കുന്നതായിരുന്നു ചര്‍ച്ച. പൊതുമിനിമം പരിപാടി തയ്യാറാക്കാനും അവര്‍ തീരുമാനിച്ചു.

നേതാക്കള്‍ ഇവര്‍

നേതാക്കള്‍ ഇവര്‍

രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, ശരത് പവാര്‍, അരവിന്ദ് കെജ്രിവാള്‍, ഫാറൂഖ് അബ്ദുല്ല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പറഞ്ഞു. പൊതുമിനിമം പരിപാടിയുടെ കരട് രൂപം തയ്യാറാക്കാന്‍ രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിച്ചുവെന്നും മമത വ്യക്തമാക്കി.

ചിലര്‍ വിട്ടുനിന്നു

ചിലര്‍ വിട്ടുനിന്നു

ജന്തര്‍ മന്ദിറില്‍ എഎപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ റാലിക്ക് ശേഷമാണ് ആറ് പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നത്. എന്നാല്‍ റാലിയില്‍ പങ്കെടുത്ത ചില പാര്‍ട്ടികള്‍ യോഗത്തില്‍ സംബന്ധിച്ചില്ല. എസ്പി, സിപിഎം, സിപിഐ, ആര്‍ജെഡി എന്നീ കക്ഷികളാണ് പങ്കെടുക്കാതിരുന്നത്. ഇതിന്റെ കാരണം നേതാക്കള്‍ വ്യക്തമാക്കിയില്ല.

അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി

അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി

്പ്രതിപക്ഷം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിശാലമായ നിലപാടുമായി രംഗത്തിറങ്ങുമെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എസ്പിയുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാത്തത് അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബിഎസ്പിയുമായി എസ്പി യുപിയില്‍ സഖ്യത്തിലാണ്. ബിഎസ്പി കെജ്രിവാളിന്റെ റാലിയില്‍ പങ്കെടുത്തിരുന്നില്ല.

ബിജെപിയുടെ പരിഹാസം

ബിജെപിയുടെ പരിഹാസം

പ്രതിപക്ഷ നേതാക്കളുടെ യോഗത്തെ പലപ്പോഴും പരിഹസിക്കുകയാണ് ബിജെപി ചെയ്തിരുന്നത്. വ്യക്തമായ കാഴ്ചപ്പാടില്ലാത്ത സഖ്യമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊതുമിനിമം പരിപാടി തയ്യാറാകുന്നതോടെ പ്രതിപക്ഷം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് കരുതുന്നത്. ബിജെപിയുടെ പരിഹാസവും അസ്ഥാനത്താകും.

തീരുമാനം ഇങ്ങനെ

തീരുമാനം ഇങ്ങനെ

സംസ്ഥാന തലത്തില്‍ വ്യത്യസ്ത ചേരികളില്‍ പ്രവര്‍ത്തിച്ചേക്കാം, മല്‍സരിച്ചേക്കാം. എന്നാല്‍ ദേശീയ തലത്തില്‍ ഐക്യനിര പടുക്കുകയാണ് ഞങ്ങള്‍. ദേശീയതലത്തില്‍ സഖ്യമുണ്ടാക്കുക എന്നത് രാജ്യം തേടുന്ന അനിവാര്യതയാണെന്ന പവാറിന്റെ വസതിയിലെ യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തില്‍ ഏക തീരുമനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

ബിജെപിയും ആര്‍എസ്എസും ഭരണഘടന നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം ഐക്യപ്പെടുന്നത്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും ഇനി സഖ്യത്തിന്റെ പ്രവര്‍ത്തനം. എല്ലാവരും ഒന്നാകുകയാണ്. ചര്‍ച്ചകള്‍ക്ക് തുടക്കമായി. ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അടുത്ത യോഗത്തില്‍ കരട് അവതരിപ്പിക്കും

അടുത്ത യോഗത്തില്‍ കരട് അവതരിപ്പിക്കും

ഈ മാസം അവസാനത്തില്‍ ആറ് പാര്‍ട്ടികളും അടുത്ത യോഗം ചേരും. ഈ യോഗത്തില്‍ രാഹുല്‍ ഗാന്ധി പൊതുമിനിമം പരിപാടിയുടെ കരട് രൂപം അവതരിപ്പിക്കും. ആവശ്യമെങ്കില്‍ മാത്രം ഭേദഗതി വരുത്തും. ശക്തമായ ദേശീയ ഐക്യമാണ് ഉദ്ദേശിക്കുന്നതെന്ന മമതാ ബാനര്‍ജി പറഞ്ഞു.

 ചുക്കാന്‍ പിടിച്ചത് നായിഡു

ചുക്കാന്‍ പിടിച്ചത് നായിഡു

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവാണ് തിരഞ്ഞെടുപ്പിന് മുമ്പ് ഐക്യം എന്ന ആശയം യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം സാധ്യമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കില്ല എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, ഇരുപാര്‍ട്ടി നേതാക്കളും യോഗത്തില്‍ സംബന്ധിച്ചിട്ടുണ്ട്.

ചില സംശയങ്ങള്‍

ചില സംശയങ്ങള്‍

പശ്ചിമ ബംഗാളിലെ സഖ്യത്തിലും ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസും ഇടതുപക്ഷവും ബംഗാളില്‍ ഐക്യപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ അവിടെ എതിര്‍പക്ഷത്ത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. അതേസമയം തന്നെ കോണ്‍ഗ്രസും തൃണമൂലും ദേശീയ തലത്തില്‍ സഖ്യം ചേരാനും പോകുന്നു.

മഹാരാഷ്ട്രയില്‍ എംഎന്‍എസിനെ ചേര്‍ക്കും

മഹാരാഷ്ട്രയില്‍ എംഎന്‍എസിനെ ചേര്‍ക്കും

അതേസമയം, എന്‍സിപി മഹാരാഷ്ട്രയില്‍ പുതിയ സഖ്യസാധ്യത തേടുന്നുവെന്നാണ് വിവരങ്ങള്‍. എംഎന്‍എസ് നേതാവ് രാജ് താക്കറെയുമായി എന്‍സിപി നേതാവ് അജിത് പവാര്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്ട്രയില്‍ സഖ്യത്തിലാണ്. ഈ സഖ്യത്തിലേക്ക് എംഎന്‍എസ് വരണമെന്ന് എന്‍സിപി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ബിജെപി-ശിവസേന സഖ്യമാണ് ഇവിടെ പ്രതിപക്ഷത്തിന്റെ ശത്രു.

യുപിയില്‍ പ്രിയങ്ക മാജിക് തുടങ്ങി; മഹാന്‍ദള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിഎസ്പി നേതാക്കളുംയുപിയില്‍ പ്രിയങ്ക മാജിക് തുടങ്ങി; മഹാന്‍ദള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിഎസ്പി നേതാക്കളും

English summary
On the table at Pawar dinner: Pre-poll tie-up and a common agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X