കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി സഖ്യത്തില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ്; എസ്പിക്കും ബിഎസ്പിക്കും മഹാരാഷ്ട്രയില്‍ സീറ്റ് വാഗ്ദാനം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
SPക്കും BSPക്കും മഹാരാഷ്ട്രയില്‍ സീറ്റ് വാഗ്ദാനം | Oneindia Malayalam

മുംബൈ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യ സാധ്യതകള്‍ സജീവമാക്കി കോണ്‍ഗ്രസ് നീക്കം. കേന്ദ്രത്തില്‍ നിന്നും നരേന്ദ്രമോദി സര്‍ക്കാറിനെ താഴെയിറക്കുക എന്ന പൊതുലക്ഷ്യത്തിന് വേണ്ടി തങ്ങളുള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതള്‍ വിട്ടു വീഴ്ച്ചക്ക് തയ്യാറാവേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

<strong>വടകരയില്‍ ജയരാജന്‍; തോല്‍പ്പിക്കാന്‍ കച്ചകെട്ടി ആര്‍എംപി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കും</strong>വടകരയില്‍ ജയരാജന്‍; തോല്‍പ്പിക്കാന്‍ കച്ചകെട്ടി ആര്‍എംപി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കും

എസ്പി-ബിഎസ്-ആര്‍എല്‍ഡി സഖ്യം യൂപിയില്‍ നിലവില്‍ വന്നു കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തിന്‍റെ ഭാഗമായേക്കും എന്ന സൂചനകള്‍ കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമാണ്. യുപിയിലെ സഖ്യത്തിന്‍റെ ഭാഗമാവുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ എസ്പിക്കും ബിഎസ്പിക്കും സീറ്റ് നല്‍കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്.

2014 ല്‍ ബിജെപി

2014 ല്‍ ബിജെപി

എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് , ആര്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ക്കിടയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോയതിലൂടെയായിരുന്നു 2014 ല്‍ ബിജെപി യുപിയില്‍ റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റില്‍ 71 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ബിജെപി കരസ്ഥമാക്കിയത്.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

ഇത്തവണ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യംസാധ്യമായെങ്കിലും കോണ്‍ഗ്രസ് പുറത്ത് നില്‍ക്കുന്നതിനാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോവുന്ന സ്ഥിതിയാണ് ഉള്ളത്. കോണ്‍ഗ്രസ് കൂടി സഖ്യത്തിന്‍റെ ഭാഗമാവുക എന്നുള്ളതാണ് ഇതിനുള്ള ഏക പരിഹാരം.

കോണ്‍ഗ്രസിനെ ഒഴിവാക്കി

കോണ്‍ഗ്രസിനെ ഒഴിവാക്കി

ആദ്യ ഘട്ടത്തില്‍ സഖ്യചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും സീറ്റ് തര്‍ക്കങ്ങള്‍ വിലങ്ങ് തടിയായതോടെ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു. യുപിയില്‍ ബിജെപിയെ പിടിച്ചുകെട്ടാന്‍ ഈ സഖ്യത്തിന് കഴിയുമെന്നായിരുന്നു അഖിലേഷ് യാദവിന്‍റെയും മയാവതിയുടേയും ആത്മവിശ്വാസം.

രാഷ്ട്രീയ സാഹചര്യങ്ങള്‍

രാഷ്ട്രീയ സാഹചര്യങ്ങള്‍

എന്നാല്‍ പിന്നീടാണ് പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ആകെ മാറിമറിയുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വോട്ടാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ പോരാട്ടം കനക്കും. ഇതോടു കൂടിയാണ് യുപിയില്‍ കോണ്‍ഗ്രസിനെക്കുടി സഖ്യത്തിന്‍റെ ഭാഗമാക്കുക എന്ന ആവശ്യം ശക്തമായത്.

കോണ്‍ഗ്രസിന്‍റെ വാഗ്ദാനം

കോണ്‍ഗ്രസിന്‍റെ വാഗ്ദാനം

യുപിയില്‍ കോണ്‍ഗ്രസിനെ സഖ്യത്തിന്‍റെ ഭാഗമാക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ എസ്പിക്കും ബിഎസ്പിക്കും സീറ്റ് എന്നതാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം. എസ്പിക്ക് ഒരു സീറ്റും ബിഎസ്പിക്ക് രണ്ട് സീറ്റും നല്‍കാമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയില്‍ ഗുണം ചെയ്യും

മഹാരാഷ്ട്രയില്‍ ഗുണം ചെയ്യും

പ്രകാശ് അംബേദ്കറിന്‍റെയും അസദുദ്ദിന്‍ ഒവൈസിയുടേയും നേതൃത്വത്തിലുള്ള സഖ്യം വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ എസ്പിയും ബിഎസ്പിയും സഖ്യത്തിലേക്ക് കടന്നുവരുന്നത് മഹാരാഷ്ട്രയില്‍ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു.

പ്രകാശ് അംബേദ്കര്‍

പ്രകാശ് അംബേദ്കര്‍

നേരത്തെ പ്രകാശ് അംബേദ്കര്‍ കോണ്‍ഗ്രസുമായി സഖ്യംചര്‍ച്ചകള്‍ നടത്തിയിരുന്നു. 24 സീറ്റായിരുന്നു എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തോട് പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എന്‍സിപിയും കോണ്‍ഗ്രസ് തയ്യറായില്ല.

ബിജെപിക്കെതിരെ പോരാടാന്‍

ബിജെപിക്കെതിരെ പോരാടാന്‍

ഇതേ തുടര്‍ന്നാണ് എസ്പിയേയും ബിഎസ്പിയേയും സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്. പ്രകാശ് അംബേദ്കറുമായുള്ള സീറ്റ് ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ലെന്നും ബിജെപിക്കെതിരെ പോരാടാന്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുബൈ കോണ്‍ഗ്രസ് പ്രസിഡന്‍റ് സഞ്ജയ് നിരുപം വ്യക്തമാക്കുന്നു.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളില്‍ 26 കോണ്‍ഗ്രസ്, 22 എന്‍സിപി എന്നതാണ് നിലവില്‍ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം. എസ്പിയം ബിഎസ്പിയും കൂടി ഈ സഖ്യത്തിന്‍റെ ഭാഗമാവുകയാണെങ്കില്‍ ഈ ധാരണകളില്‍ മാറ്റം വരും.

1 സീറ്റ് എന്‍സിപിയും

1 സീറ്റ് എന്‍സിപിയും

തങ്ങളുടെ ക്വാട്ടയില്‍ നിന്ന് രണ്ട് സീറ്റുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമ്പോള്‍ 1 സീറ്റ് എന്‍സിപിയും വിട്ടുനല്‍കിയേക്കും. യുപിയിലെ സീറ്റുകളില്‍ ധാരണ വന്നതിന് ശേഷമായിരിക്കും മഹാരാഷ്ട്രയിലെ സഖ്യത്തിലും അന്തിമ ധാരണയുണ്ടാവുക.

ചര്‍ച്ചകള്‍ സജീവം

ചര്‍ച്ചകള്‍ സജീവം

യുപിയില്‍ 11 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാഖ്യസാധ്യത പൂര്‍ണ്ണായി അടഞ്ഞിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് മായാവതിയും അഖിലേഷ് യാദവുമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നു. മൂന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയിലും സഖ്യ ചര്‍ച്ചകള്‍ സജീവമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
lok sabha elections 2019- still hoping for up alliance congress may offer sp bsp 3 seats in maharash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X