കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തൂത്തുവാരും!! പ്ലാന്‍ ബി നടപ്പാക്കാന്‍ രാഹുലിന്റെ നിര്‍ദേശം, നവതന്ത്രം

Google Oneindia Malayalam News

Recommended Video

cmsvideo
പ്ലാന്‍ ബി നടപ്പാക്കാന്‍ രാഹുലിന്റെ നിര്‍ദേശം | Oneindia Malayalam

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നു. സംസ്ഥാനം രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ലാത്ത നാല് സീറ്റുകള്‍ ഇത്തവണ പിടിക്കണമെന്നാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് വേണ്ടി പ്രത്യേക പദ്ധതിയും കോണ്‍ഗ്രസ് തയ്യാറാക്കി.

എന്നാല്‍ ബിജെപിയാകട്ടെ, നിലവിലെ സിറ്റിങ് എംപിമാരെ എല്ലാം മാറ്റിയിട്ടുണ്ട്. പുതുമുഖങ്ങളെയാണ് കളത്തിലിറക്കുന്നത്. സിറ്റിങ് എംപിമാര്‍ക്ക് ജനപ്രീതി നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, നേരത്തെ എംഎല്‍എമാരായവരെയും ബിജെപി മല്‍സരിപ്പിക്കുന്നില്ല. കോണ്‍ഗ്രസ് അതീവ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഛത്തസ്ഗഡില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഇങ്ങനെ...

ആദിവാസി മേഖല

ആദിവാസി മേഖല

ഛത്തീസ്ഗഡിന്റെ വലിയൊരു ഭൂപ്രദേശം ആദിവാസി മേഖലയാണ്. നാല് ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ മേഖലയിലുള്ളത്. സംസ്ഥാനം രൂപീകരിച്ച 2000 മുതല്‍ ഇന്നുവരെ ഈ മണ്ഡലങ്ങളില്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളാണ്. ഈ മണ്ഡലങ്ങള്‍ നഷ്ടമാകുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

 എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും ആദിവാസി മേഖലയിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളും പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇത്തവണ ഈ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് പിടിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നത്.

കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി

കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി

ഛത്തീസ്ഗഡിലെ ആദിവാസി മേഖലയില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. എംഎല്‍എമാരുടെ ജനപ്രീതി വോട്ടാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

 മൂന്ന് മണ്ഡലങ്ങളില്‍ പ്ലാന്‍ ബി

മൂന്ന് മണ്ഡലങ്ങളില്‍ പ്ലാന്‍ ബി

പ്ലാന്‍ ബിയാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ നടപ്പാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എമാരെ മല്‍സരിപ്പിക്കുന്നത്. എംഎല്‍എമാരെ മല്‍സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്ന് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വെയില്‍ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്ന് മണ്ഡലങ്ങളില്‍ എംഎല്‍എമാരെ സ്ഥാനാര്‍ഥികളാക്കിയത്.

ബിജെപിക്ക് പരാജയ ഭീതി

ബിജെപിക്ക് പരാജയ ഭീതി

ബസ്തര്‍, റായ്ഗഡ്, സുര്‍ഗുജ മണ്ഡലങ്ങളില്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാരെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കാന്‍കര്‍ മണ്ഡലം പട്ടിക ജാതി സംവരണ മണ്ഡലമാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മല്‍സരിച്ചാല്‍ തിരിച്ചടിയാകുമെന്ന് ബിജെപിക്ക് ആശങ്കയുണ്ട്.

വിജയം ആവര്‍ത്തിക്കും

വിജയം ആവര്‍ത്തിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ച വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ജനറല്‍ സെക്രട്ടറി ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു. പ്രേമനഗര്‍ എംഎല്‍എ ഖല്‍സായ് ആണ് സുര്‍ഗുജയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നാല് തവണ എംഎല്‍എ ആയിട്ടുള്ള ഇദ്ദേഹം മൂന്ന് തവണ എംപിയും ആയിരുന്നു.

ചിത്രകോട്ട് എംഎല്‍എ

ചിത്രകോട്ട് എംഎല്‍എ

ചിത്രകോട്ട് എംഎല്‍എയും യുവ നേതാവുമായ ദീപക് ബയ്ജിനെ കോണ്‍ഗ്രസ് ബസ്തറില്‍ മല്‍സരിപ്പിക്കുന്നു. മാവോവാദികള്‍ക്ക് സ്വാധീനമുള്ള ഈ മേഖലയില്‍ ദീപക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി വോട്ടാകുമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

 കാന്‍കറില്‍ പുതുമുഖം

കാന്‍കറില്‍ പുതുമുഖം

ധരംജായ്ഗഡ് എംഎല്‍എ ലാല്‍ജിത് സിങ് റാത്തിയ റായ്ഗഡില്‍ മല്‍സരിക്കും. എന്നാല്‍ കാന്‍കറില്‍ പുതുമുഖത്തെ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ബിരേഷ് താക്കൂറാകും ഇവിടെ സ്ഥാനാര്‍ഥി. ഛത്തീസ്ഗഡ് ജനസഖ്യയില്‍ 32 ശതമാനം ആദിവാസികളാണ്.

കര്‍ഷകര്‍ പാര്‍ട്ടിക്കൊപ്പം

കര്‍ഷകര്‍ പാര്‍ട്ടിക്കൊപ്പം

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിവാസി മേഖലിയലെ കര്‍ഷകര്‍ പാര്‍ട്ടിക്കൊപ്പം നിന്നതാണ് വിജയത്തിന് കാരണം. ഇതേ സാഹചര്യം തന്നെയാണ് ഇപ്പോഴും. ബിജെപി സര്‍ക്കാര്‍ വ്യവസായത്തിന് ഏറ്റെടുത്ത ഭൂമി മേഖലയിലെ കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനവും തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

 29ല്‍ 25ഉം കോണ്‍ഗ്രസ്

29ല്‍ 25ഉം കോണ്‍ഗ്രസ്

ഛത്തീസ്ഗഡില്‍ പട്ടികജാതി സംവരണമുള്ള 29 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 25ലും കോണ്‍ഗ്രസ് ജയിച്ചു. ബിജെപിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. ഒന്ന് അജിത് ജോഗിയുടെ ജെസിസിയും പിടിച്ചു. നേരത്തെ ബിജെപി വിജയിച്ചിരുന്ന മണ്ഡലങ്ങളായിരുന്നു ഇതെല്ലാം.

ബസ്തറില്‍ ആറും കോണ്‍ഗ്രസിന്

ബസ്തറില്‍ ആറും കോണ്‍ഗ്രസിന്

ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറും കോണ്‍ഗ്രസിനൊപ്പമാണ്. ദത്തേവാഡ മണ്ഡലം മാത്രമാണ് ബിജെപിക്കൊപ്പമുള്ളത്. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. ഏറ്റവും ജനകീയരായ നേതാക്കളെയാണ് തങ്ങള്‍ മല്‍സരിപ്പിക്കുന്നതെന്ന് ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു.

സിപിഎം പതനം പൂര്‍ണം: 1500 പേര്‍ ബിജെപിയില്‍ ചേര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ബിപ്ലബ്സിപിഎം പതനം പൂര്‍ണം: 1500 പേര്‍ ബിജെപിയില്‍ ചേര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ബിപ്ലബ്

English summary
In Chhattisgarh, Congress to Aims to Sweep Tribal Seats to Halt BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X