ബിജെപി ജയിക്കണം, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം; രാജസ്ഥാന് ഗവര്‍ണര്‍ വിവാദത്തില്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് സംസാരിച്ച രാജസ്ഥാന് ഗവര്‍ണര്‍ വിവാദത്തില്‍. ബിജെപി ജയിക്കണമെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും ഗവര്‍ണര്‍ കല്യാണ്‍ സിങ് അഭിപ്പായപ്പെട്ടതാണ് വിവാദമായത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തികള്‍ രാഷ്ട്രീയത്തിന് അതീതരായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ രാജസ്ഥാന് ഗവര്‍ണര്‍ പരസ്യമായി ബിജെപി ചായ്വ് പ്രകടിപ്പിക്കുകയായിരുന്നു.

ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണ്. ബിജെപി ജയിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും തങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന് പരമപ്രധാനമായ കാര്യമാണിതെന്നും കല്യാണ്‍ സിങ് പറഞ്ഞു.
ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന വ്യക്തി നിഷ്പക്ഷനാകണമെന്ന ഭരണഘടനാ നിര്‍ദേശമാണ് കല്യാണ്‍ സിങ് ലംഘിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
അലിഗഡിലെ ബിജെപി സ്ഥാനാര്‍ഥിയായി സതീഷ്ഗൗതത്തിനെ തീരുമാനിച്ചുവെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. സതീഷ് ഗൗതം മണ്ഡലത്തില്‍ വരാത്ത വ്യക്തിയാണെന്നും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കരുതെന്നും ആവശ്യപ്പെട്ട് കല്യാണ്‍ സിങിന്റെ വീട്ടുപരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കണമെന്നായിരുന്നു കല്യാണ്‍ സിങിന്റെ പ്രതികരണം. പിന്നീടാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
87കാരനായ കല്യാണ്‍ സിങ് യുപി മുന്‍ മുഖ്യമന്ത്രിയാണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ കല്യാണ്‍ സിങായിരുന്നു യുപി മുഖ്യമന്ത്രി. അയോധ്യ സംഭവത്തിന് ശേഷം കല്യാണ്‍ സിങിന്റെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. 1999ല്‍ ബിജെപി വിട്ട കല്യാണ്‍ സിങ് 2004ല്‍ തിരിച്ചെത്തി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് കല്യാണ്‍ സിങിനെ രാജസ്ഥാന് ഗവര്‍ണറാക്കിയത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications