കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ജയിക്കണം, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം; രാജസ്ഥാന്‍ ഗവര്‍ണര്‍ വിവാദത്തില്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് സംസാരിച്ച രാജസ്ഥാന്‍ ഗവര്‍ണര്‍ വിവാദത്തില്‍. ബിജെപി ജയിക്കണമെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും ഗവര്‍ണര്‍ കല്യാണ്‍ സിങ് അഭിപ്പായപ്പെട്ടതാണ് വിവാദമായത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തികള്‍ രാഷ്ട്രീയത്തിന് അതീതരായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ പരസ്യമായി ബിജെപി ചായ്‌വ് പ്രകടിപ്പിക്കുകയായിരുന്നു.

narendra

ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണ്. ബിജെപി ജയിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും തങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന് പരമപ്രധാനമായ കാര്യമാണിതെന്നും കല്യാണ്‍ സിങ് പറഞ്ഞു.

ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന വ്യക്തി നിഷ്പക്ഷനാകണമെന്ന ഭരണഘടനാ നിര്‍ദേശമാണ് കല്യാണ്‍ സിങ് ലംഘിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തൂത്തുവാരും!! പ്ലാന്‍ ബി നടപ്പാക്കാന്‍ രാഹുലിന്റെ നിര്‍ദേശം, നവതന്ത്രംഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തൂത്തുവാരും!! പ്ലാന്‍ ബി നടപ്പാക്കാന്‍ രാഹുലിന്റെ നിര്‍ദേശം, നവതന്ത്രം

അലിഗഡിലെ ബിജെപി സ്ഥാനാര്‍ഥിയായി സതീഷ്ഗൗതത്തിനെ തീരുമാനിച്ചുവെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. സതീഷ് ഗൗതം മണ്ഡലത്തില്‍ വരാത്ത വ്യക്തിയാണെന്നും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കരുതെന്നും ആവശ്യപ്പെട്ട് കല്യാണ്‍ സിങിന്റെ വീട്ടുപരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കണമെന്നായിരുന്നു കല്യാണ്‍ സിങിന്റെ പ്രതികരണം. പിന്നീടാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

87കാരനായ കല്യാണ്‍ സിങ് യുപി മുന്‍ മുഖ്യമന്ത്രിയാണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ കല്യാണ്‍ സിങായിരുന്നു യുപി മുഖ്യമന്ത്രി. അയോധ്യ സംഭവത്തിന് ശേഷം കല്യാണ്‍ സിങിന്റെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. 1999ല്‍ ബിജെപി വിട്ട കല്യാണ്‍ സിങ് 2004ല്‍ തിരിച്ചെത്തി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് കല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണറാക്കിയത്.

English summary
Modi Should be PM Again, We All Are BJP Workers, Says Rajasthan Governor Kalyan Singh; Sparks Row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X