കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok sabha Election 2019: ഏഴാം ഘട്ടത്തിലേക്ക് മൂന്ന് നാൾ, ബംഗാളിൽ തൃണമൂൽ- ബിജെപി പോരാട്ടം കനക്കുന്നു

Google Oneindia Malayalam News

Newest First Oldest First
5:14 PM, 15 May

ഒരു വ്യക്തിക്ക് മാത്രം രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ബാര്‍ഗരി ഫരീദ്കോട്ടില്‍ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന കാര്യം മോദി മറക്കരുതെന്നും രാഹുൽ
5:12 PM, 15 May

അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് ബിജെപി നേതാവ് കൈലാഷ് വർഗീയ. മമതാ ബാനർജിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ബിജെപി
5:12 PM, 15 May

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ തന്നെ ബിജെപി ഭൂരിപക്ഷം മറികടന്നുവെന്ന് അമിത് ഷാ. അവസാന ഘട്ടം കഴിയുന്നതോടെ ബിജെപിയുടെ സീറ്റ് നേട്ടം 300 കടക്കുമെന്നും അമിത് ഷാ.
3:44 PM, 15 May

മമതയുടെ ഗുണ്ടായിസത്തിനെതിരായ പ്രതിഷേധം എന്ന നിലയില്‍ ജന്തര്‍മന്ദിറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കേന്ദ്രമന്ത്രിമാർ പങ്കെടുത്തു.പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ചുണ്ടില്‍ വിരല്‍ വച്ച് ' ഇവിടെ മിണ്ടിക്കൂട' എന്ന നിലയിലായിരുന്നു പ്രതിഷേധം.
3:40 PM, 15 May

വീണ്ടു വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ദുർഗ്ഗാ പൂജയുടെ സമയത്ത് മുഹറം ബലി നടത്താനാകില്ലെന്ന് നിർദ്ദേശിച്ചു. ഉത്തർപ്രദേശ് പോലീസിനാണ് നിർദ്ദേശം നൽകിയതെന്ന് യോഗി, ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പരാമർശം
1:17 PM, 15 May

ജയിലില്‍ പീഡിപ്പിക്കപ്പെട്ടെന്ന് മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മ. അഞ്ചുദിവസത്തിന് ശേഷം ജാമ്യം ലഭിച്ച പ്രിയങ്ക ഇന്ന് രാവിലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
1:16 PM, 15 May

ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഒരു ബംഗാളി തന്നെയാകും മുഖ്യമന്ത്രിയാകുമെന്ന് അമിത് ഷാ
1:15 PM, 15 May

പശ്ചിമബംഗാളില്‍ റോഡ് ഷോയ്ക്കിടെ നടന്ന ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതായും അമിത് ഷാ ആരോപിച്ചു.
11:06 AM, 15 May

തൃണമൂൽ കോൺഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് സീതാറാം യെച്ചൂരി
10:22 AM, 15 May

മധ്യപ്രദേശിൽ കോൺഗ്രസിന് 22 സീറ്റ് കിട്ടുമെന്ന് കമൽനാഥ്. ഗോവധത്തിന് ദേശീയ സുരക്ഷാ നിയമ പ്രകാരം ഇനി കേസെടുക്കില്ല. പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് ശാഖകൾ കർശനമായി നിരോധിക്കുമെന്നും കമൽനാഥ്
9:05 AM, 15 May

ഇന്ന് രാവിലെ 10 മണിക്ക് അമിത് ഷാ മാധ്യമങ്ങളെ കാണും
9:04 AM, 15 May

അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തൃണമൂൽ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടു. ആക്രമണത്തില് ബംഗാളി എഴുത്തുകാരൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടിരുന്നു
7:43 AM, 15 May

അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം മമതാ ബാനർജിക്ക് ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
7:43 AM, 15 May

സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ കോൺഗ്രസ് എംഎൽഎ അതിഥി സിംഗിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പോകും വഴിയായിരുന്നു ആക്രമണം.
7:43 AM, 15 May

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ താൻ ഒരിക്കലും അപമാനിക്കില്ലെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും രാഹുൽ ഗാന്ധി. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് രാഹുലിന്റെ മറുപടി.
7:43 AM, 15 May

സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന പരാമർശത്തിൽ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനെതിരെ ക്രിമിനൽ കേസെടുത്തു.

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിലേക്ക് ഇനി 3നാൾ കൂടി. ആദ്യ ആറ് ഘട്ടങ്ങളിലും വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം അരങ്ങേറിയ ബംഗാളിൽ വോട്ടെടുപ്പിന് മുമ്പ് തന്നെ സംഘർഷം പുകയുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് തൃണമൂൽ- ബിജെപി സംഘർഷം പുകയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വിലക്കേർപ്പെടുത്തണമെന്ന് ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മമതാ ബാനർജി ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും ബിജെപി ആരോപിച്ചു. കൂടുതൽ ലോക്സഭാ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

live
English summary
Lok Sabha Election 2019 live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X