കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം ഒരുങ്ങുന്നു. നിലവിലുള്ള മന്ദിരത്തിന് തൊട്ടടുത്ത് തന്നെയാകും പുതിയ മന്ദിരവും. ലോക്‌സഭാ എംപിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കെയാണ് പുതിയ മന്ദിരത്തിന്റെ ജോലികളും ആരംഭിക്കുന്നത്. 2024ഓടെ നിര്‍മാണം പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

എംപിമാരുടെ എണ്ണം ഇരട്ടിയാക്കുമെന്ന സൂചന നല്‍കിയാണ് ഇരിപ്പിടം ഒരുക്കുന്നത്. പുതിയ മന്ദിരത്തില്‍ ലോക്‌സഭാ എംപിമാരുടെ ഹാളില്‍ 900 ഇരിപ്പിടമാണ് ഒരുക്കുന്നത്. സംയുക്ത പാര്‍ലമെന്റ് സമ്മേളന ഹാളില്‍ 1350 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യവും ഒരുക്കുന്നുണ്ട്. ഇതോടെയാണ് എംപിമാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. വിശദാംശങ്ങള്‍....

 ത്രികോണ ആകൃതി

ത്രികോണ ആകൃതി

ത്രികോണ ആകൃതിയിലാകും പുതിയ പാര്‍ലമെന്റ് മന്ദിരം. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്‌സിപി ഡിസൈന്‍ എന്ന കമ്പനിയാണ് മന്ദിരത്തിന്റെ രൂപകല്‍പ്പന ചെയ്യുന്നത്. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ തൊട്ടടുത്ത് തന്നെയാണ് പുതിയ മന്ദിരം വരുന്നത്.

92 വര്‍ഷത്തെ പഴക്കം

92 വര്‍ഷത്തെ പഴക്കം

നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് 92 വര്‍ഷത്തെ പഴക്കമുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും മന്ദിരത്തില്‍ അറ്റക്കുറ്റ പണി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോളനി കാലത്തെ മന്ദിരം ആധുനിക രീതിയിലേക്ക് മാറ്റണമെന്നായിരുന്നു അവരുടെ നിര്‍ദേശം.

എംപിമാരുടെ എണ്ണത്തില്‍ മാറ്റം

എംപിമാരുടെ എണ്ണത്തില്‍ മാറ്റം

ലോക്‌സഭാ എംപിമാരുടെ എണ്ണത്തില്‍ വന്‍തോതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇക്കാര്യം സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ജനസംഖ്യ അടിസ്ഥാനത്തില്‍ അംഗങ്ങളുടെ എണ്ണത്തിലും വര്‍ധന വരുത്തേണ്ടതുണ്ടെന്നാണ് ആവശ്യം.

2026 ആകുമ്പേഴേക്കും

2026 ആകുമ്പേഴേക്കും

2026 ആകുമ്പേഴേക്കും ലോക്‌സഭ അംഗങ്ങളുടെ എണ്ണം 848 ആയി ഉയര്‍ത്തേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരായ മിലന്‍ വൈഷ്ണവും ജമീ ഹിന്റ്‌സണും അഭിപ്രായപ്പെട്ടത്. രാജ്യത്തെ ജനസംഖ്യ വന്‍ തോതില്‍ ഉയര്‍ന്നിട്ടും അംഗങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്താത്തത് ശരിയല്ല എന്ന അഭിപ്രയവും ഉയര്‍ന്നിരുന്നു.

ലോക്‌സഭാ ഹാളില്‍ 900 ഇരിപ്പിടം

ലോക്‌സഭാ ഹാളില്‍ 900 ഇരിപ്പിടം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ഹാളില്‍ 900 അംഗങ്ങള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടാകും. ഏകദേശം ഇരട്ടിയോളം അംഗങ്ങളെ വര്‍ധിപ്പിക്കണമെന്ന കഴിഞ്ഞ മാസം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ 545 അംഗങ്ങളാണ് ലോക്‌സഭയില്‍. ഇത് 1000 ആക്കണമെന്നാണ് പ്രണബ് അഭിപ്രായപ്പെട്ടത്.

വിദേശരാജ്യങ്ങളിലെ മന്ദിരങ്ങള്‍...

വിദേശരാജ്യങ്ങളിലെ മന്ദിരങ്ങള്‍...

ഇരിപ്പിടവും മറ്റു സൗകര്യങ്ങളും ഒരുക്കുന്ന ശില്‍പ്പികളില്‍ പ്രധാനിയാണ് ബിമല്‍ പട്ടേല്‍. ഇദ്ദേഹവും സംഘവും ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള പാര്‍ലമെന്റിലെ സൗകര്യങ്ങള്‍ പഠിച്ചിരുന്നു. ക്യൂബ, ഈജിപ്ത്, സിംഗപ്പൂര്‍, ജര്‍മനി എന്നിവിടങ്ങളിലെ സൗകര്യങ്ങളെല്ലാം പരിശോധിച്ചു.

സൗകര്യക്കുറവ് ഉണ്ടെന്ന് പരാതി

സൗകര്യക്കുറവ് ഉണ്ടെന്ന് പരാതി

നിലവിലെ പാര്‍ലമെന്റില്‍ സൗകര്യക്കുറവുണ്ടെന്ന് പല എംപിമാരും പരാതി ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയതില്‍ ചെറിയ ആക്ഷേപം പോലും ഉന്നയിക്കാന്‍ അവസരമുണ്ടാകരുത് എന്നാണ് പിന്നണിയിലുള്ളവരുടെ തീരുമാനം. നിലവില്‍ എംപിക്ക് ഇരിക്കാന്‍ 40-50 സെന്റിമീറ്ററാണ് നല്‍കുന്നത്. ഇത് 60 സെന്റീമീറ്ററാക്കി വര്‍ധിപ്പിക്കും.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

എല്ലാ രണ്ടു എംപിമാര്‍ക്കും പ്രത്യേകം ഡസ്‌കുണ്ടാകും. നിലവില്‍ ആദ്യ രണ്ടുവരികളിലുള്ളവര്‍ക്ക് മാത്രമാണ് പ്രത്യേകം ഡസ്‌കുള്ളത്. മുന്നിലുള്ള അംഗം തടസമല്ലാത്ത രീതിയിലാകും പുതിയ ഇരിപ്പിടം ഒരുക്കുക. സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് എംപിമാര്‍ക്ക് ഒരു ഡസ്‌ക് എന്ന രീതിയല്‍ ഒരുക്കും.

മ്യൂസിയമാക്കി മാറ്റിയേക്കും

മ്യൂസിയമാക്കി മാറ്റിയേക്കും

2022ല്‍ പണി പൂര്‍ത്തിയാക്കുന്ന തരത്തിലായിരുന്നു നേരത്തെ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ഇപ്പോള്‍ 2024 വരെ നീട്ടിയിരിക്കുകയാണ്. ടെന്‍ഡര്‍ നടപടികള്‍ ഈ വര്‍ഷം തന്നെ അവസാനിച്ചേക്കും. നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാക്കി മാറ്റാനാണ് സാധ്യത.

 രൂപമാറ്റങ്ങള്‍

രൂപമാറ്റങ്ങള്‍

ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഓഫ് ആര്‍ട്‌സ് മറ്റൊരിടത്തേക്ക് മാറ്റും. നാഷണല്‍ ആര്‍ക്കൈവ്‌സിന് രൂപ മാറ്റം വരുത്തും. പ്രധാനമന്ത്രിയുടെ വസതി സൗത്ത് ബ്ലോക്കിന് പിന്നിലേക്കും ഉപരാഷ്ട്രപതിയുടെ വസതി നോര്‍ത്ത് ബ്ലോക്കിന് പിന്നിലേക്കും മാറ്റുമെന്നാണ് വിവരം.

നിലവിലെ പാര്‍ലമെന്റ് മന്ദിരം

നിലവിലെ പാര്‍ലമെന്റ് മന്ദിരം

നിലവിലെ പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയിലുള്ളതാണ്. 1912-13 കാലയളവില്‍ എഡ്വിന്‍ ലുട്ടിന്‍സ്, ബെര്‍ബര്‍ട്ട് ബക്കര്‍ എന്നിവരാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഇന്ത്യയിലെ പുരാതന പൈതൃക കേന്ദ്രമായ ചൗസാത്ത് യോഗിനി ക്ഷേത്രം അടിസ്ഥാനമാക്കിയായിരുന്നു അന്നത്തെ നിര്‍മാണം.

ജനലുകള്‍ക്ക് വ്യത്യസ്ത വലിപ്പം

ജനലുകള്‍ക്ക് വ്യത്യസ്ത വലിപ്പം

പുതിയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലുള്ള ജനലുകള്‍ക്ക് വ്യത്യസ്ത വലിപ്പമായിരിക്കും. രാജ്യത്തിന്റെ വൈവിധ്യം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ നിര്‍മിക്കുന്നതെന്ന് ബിമല്‍ പട്ടേല്‍ പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024ലാണ് നടക്കേണ്ടത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ വേളയില്‍ തന്നെയാകും പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുക.

മോദിയുടെ ഒറ്റപ്രഖ്യാപനത്തില്‍ പിടിച്ചുകയറി ബിജെപി; ദില്ലി ഭരണം പിടിക്കുമെന്ന് സൂചന, പിന്തുണയേറി

English summary
Lok Sabha MP's Number may be increase; New Parliament complex details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X