Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എംപിയുടെ നഗ്നദൃശ്യം പകര്‍ത്തിയത് വനിതാ അഭിഭാഷക; ബിജെപി നേതാക്കളും കുടുങ്ങി

ദില്ലി: ബിജെപിയുടെ ലോക്‌സഭാ എംപി കെസി പട്ടേലിനെതിരെ ഹണി ട്രാപ്പ് നടത്തിയത് വനിതാ അഭിഭാഷകയാണെന്ന് റിപ്പോര്‍ട്ട്. എംപി പോലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപിയുമായി ഏറെക്കാലമായി അടുപ്പത്തിലുണ്ടായിരുന്ന യുവതിയാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് സൂചന.

തന്നെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കിയശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് എംപിയുടെ പരാതി. എന്നാല്‍, ഇരുവരും ചേര്‍ന്ന് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ യുവതി രഹസ്യമായി പകര്‍ത്തിയെന്നും എംപി പിന്നീട് തെറ്റിപ്പിരിഞ്ഞതോടെ ഇവ കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസിന് ലഭിക്കുന്ന സൂചന.

rape-crime

ദൃശ്യങ്ങള്‍ കാട്ടി 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എംപി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം, വനിതാ അഭിഭാഷക ബലാത്സംഗം പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാത്തതിനാല്‍ കോടതിയെ സമീപിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേരളത്തില്‍ അടുത്തിടെ മന്ത്രിയായിരുന്ന ശശീന്ദ്രന് നേരെ സമാനരീതിയിലുള്ള ആരോപണം ഉയര്‍ന്നപ്പോള്‍ ബിജെപി നേതാക്കള്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി വനിതാ നേതാക്കള്‍ ഉള്‍പ്പെടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. ആഴ്ചകള്‍ കഴിയുമ്പോള്‍ തങ്ങളുടെ ഒരു എംപിക്കെതിരെ ഇതേ ആരോപണം ഉയര്‍ന്നതോടെ ബിജെപി നേതാക്കള്‍ വെട്ടിലായി. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് ട്രോളുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+