കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡിജിറ്റലായി പാർലമെന്റ് സമ്മേളനവും; എംപിമാർ ഹാജർ രേഖപ്പെടുത്തിയത് 'അറ്റന്റന്‍സ് രജിസ്റ്റര്‍' ആപ്പില്‍
ദില്ലി: 18 ദിവസത്തെ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിച്ചു. കൊവിഡ് വ്യാപനത്തിനിടയില്‍ കനത്ത സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. 18 ബില്ലുകളും രണ്ട് സാമ്പത്തിക ഇനങ്ങളുമാണ് ചര്‍ച്ചക്കുള്ളതെന്നായിരുന്നു ബിസിനസ് ഉപദേശക സമിതി യോഗത്തിന് ശേഷം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നില്ല.
അതേസമയം, പാര്‍ലമെന്റ് സമ്മേളനത്തിലെത്തിയ എംപിമാര്‍ ഹാജര്‍ രേഖപ്പെടുത്താന്‍ ഡിജിറ്റല്‍ സംവിധാനമാണ് ഇത്തവണ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാവുന്ന ആപ്പ് ഉപയോഗിച്ചാണ് എല്ലാ എംപിമാരും തങ്ങളുടെ ഹാജര്‍ രേഖപ്പെടുത്തിയത്. ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം പാര്‍ലെമന്റില്‍ ഉപയോഗിക്കുന്നത്.
Covaxin vaccination found effective in non-human primates | Oneindia Malayalan