കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഐഎ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; ഭീകരവാദം തടയും, എൻഐഎയെ ദുരുപയോഗം ചെയ്യില്ലെന്ന് അമിത് ഷാ!

Google Oneindia Malayalam News

ദില്ലി: പാർലമെന്റിൽ വാഗ്വാദങ്ങൾക്കൊടുവിൽ എൻഐഎ ബിൽ പാസ്സാക്കി. ഭീകരവാദം ഇല്ലാതാക്കുക മാത്രമാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ വ്യക്തമാക്കി. വിദേശത്ത് വച്ച് ഇന്ത്യക്കാര്‍ നേരിടുന്ന ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് എന്‍ഐഎക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

<strong>യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്; പ്രതികളുടെ നിയമന നടപടി മാറ്റിവെക്കുമെന്ന് പിഎസ്‌സി</strong>യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്; പ്രതികളുടെ നിയമന നടപടി മാറ്റിവെക്കുമെന്ന് പിഎസ്‌സി

എന്നാൽ ഭേദഗതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ലോക്‌സഭയിലെ ശക്തരായ നേതാക്കളായ അമിത് ഷായും അസസുദ്ദീൻ ഉവൈസിയും തമ്മിലായിരുന്നു പാർലമെന്റിൽ വാഗ്വാദം നടന്നത്. ഈ നിയമഭേദഗതി രാജ്യത്തെ ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ഒന്നാണെന്നും നരേന്ദ്രമോദി സർക്കാർ അതിനെ ദുരുപയോഗം ചെയ്യില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

Amit Shah

ബിജെപിയുടെ സത്യപാൽ സിങ് തങ്ങളെ സംബന്ധിച്ച് ഉന്നയിച്ച ആരോപണത്തിനെതിരെ ഹൈദരാബാദ് എംപിയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ ഒവൈസി എഴുന്നേറ്റ സന്ദർഭത്തിലായിരുന്നു പാർലമെന്റിൽ വാഗ്വാദം ഉടലെടുത്ത്. ഹൈദരാബാദ് പോലീസിനെതിരെ തങ്ങളുടെ ഭാഗത്തു നിന്നും ഭീഷണിയുണ്ടായെന്ന ആരോപണത്തെ പ്രതിരോധിക്കാൻ അസദുദ്ദീൻ ഒവൈസി എഴുന്നേറ്റു.

ഒവൈസിയോട് വിരൽ ചൂണ്ടിയായിരുന്നു അമിത് ഷാ സംസാരിച്ചത്. താങ്കള്‍ എന്നെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട എന്ന് ഉവൈസി തുറന്നടിച്ചു. താന്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും അമിത് ഷാ തിരിച്ചടികക്കുകയായിരുന്നു. രാജ്യത്ത് പൊലീസ് രാജ് നടപ്പാക്കാനുള്ള നീക്കമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. ദേശീയതാൽപര്യങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ ഈ ബില്ല് കൊണ്ടുവരുന്നതെന്ന് ആഭ്യന്തരസഹമന്ത്രി ജി കൃഷ്ണൻ റെഡ്ഢി വ്യക്തമാക്കി.

English summary
Lok sabha passes bill giving NIA empowering it to investigate attacks against Indians abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X