Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസായി; 323 പേർ ബില്ലിനെ അനുകൂലിച്ചു, എതിർത്തത് മൂന്ന് പേർ മാത്രം!!

ദില്ലി: സാമ്പത്തിക സംവരണ ബിൽ സോക്സഭയിൽ പാസായി. 323 പേരണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം മൂന്ന് പേർ ബില്ലിനെ എതിർത്തു. സാമ്പത്തികി ബില്ലിൽ ചർച്ചയ്ക്ക് ശേഷമേ തീരുാമനമെടുക്കാനാകൂ എന്ന് പറഞ്ഞ സിപിഎമ്മും കോൺഗ്രസും ബില്ലിനെ അനുകൂലിക്കുകയായിരുന്നു. ബില്‍ രാജ്യസഭ നാളെ പരിഗണിക്കും.കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്‌ലോത്താലായിരുന്നു ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നത്.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയുള്ള നീക്കം നടന്നത്. സാമ്പത്തിക സംവരണ തീരുമാനത്തിന് നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ട് പറഞ്ഞു. തീരുമാനം സുപ്രീംകോടതി തള്ളില്ല. ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Loksabha

ഭരണഘടനയുടെ 15, 16 അനുഛേദത്തിൽ മാറ്റം വരുത്താനാണു നീക്കം. സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ ലോക്സഭ ബഹിഷ്കരിച്ചു. അതേസമയം ബിൽ ജെപിസിക്കു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നുവെന്നും കോൺഗ്രസ് അറിയിക്കുകയായിരുന്നു.

പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയ ശേഷമാണു സംവരണ ബില്‍ ലോക്സഭ പരിഗണിച്ചത്. അതേസമയം സാമ്പത്തിക ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് സി.പി.എമ്മും ബില്ലിനൊപ്പമാണെന്ന് കോൺഗ്രസും നിലപാടെടുത്തെങ്കിലും സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധവും മുന്നോക്ക പ്രീണനമാണെന്നുമെല്ലാം വിമർശിച്ചാണ് ദലിത് നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്.

സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം ചരിത്രപരമായ അസന്തുലിതത്വവും അധികാര പ്രാതിനിധ്യമില്ലായ്മയും പരിഹരിക്കലാണെന്നും ദാരിദ്ര നിര്‍മാര്‍ജനമല്ലെന്നുമാണ് വിമര്‍ശനം. സംവരണം ഒരു ദാരിദ്ര നിർമാർജന പദ്ധതിയല്ലെന്നും ദളിത് നേതാക്കൾ ഉന്നയിക്കുന്നു. ജനസംഖ്യാ ആനുപാതത്തേക്കാൾ അധികാര പ്രാതിനിധ്യം കിട്ടുന്ന ജനങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ഇത് തെളിഞ്ഞ ഭരണഘടനാ ലംഘനവും ഉന്നത ജാതിക്കാരെ പ്രീണിപ്പിക്കുന്നതുമാണെന്ന് അഖിലേന്ത്യാ ദലിത് കോൺഫഡറേഷൻ ചെയർമാൻ അശോക് ഭാരതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+