പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം കുറയും; ബില്ല് ലോക്സഭ പാസാക്കി, കുറയുന്നത് എത്രയാണ്?
ദില്ലി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന ബില്ല് ലോക്സഭയില്‍ പാസായി. 30 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ബന്ധപ്പെട്ട ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. അടുത്ത ഒരു വര്‍ഷത്തേക്കാണ് ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കഴിഞ്ഞ ഏപ്രില്‍ 6ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാരിച്ച സാമ്പത്തിക ചെലവാണ് സര്‍ക്കാരിന് വന്നിരിക്കുന്നത്. മാത്രമല്ല, വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിക്കുകയും ചെയ്തു. നികുതികള്‍ കൃത്യമായി പിരിച്ചെടുക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നു. ഈ വേളയിലാണ് എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 30 ശതമാനം ശമ്പളമാണ് കുറയ്ക്കുക. ഇതോടെ ഒരു ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന എംപിമാര്‍ക്ക് ഇപ്പോള്‍ 70000 രൂപയാണ് ലഭിക്കുന്നത്.
അലവന്‍സിലും മാറ്റം വരും. മണ്ഡല കാര്യ അലവന്‍സ് ആയി 70000 രൂപയാണ് പ്രതിമാസം അനുവദിച്ചിരുന്നത്. ഇതില്‍ 21 000 രൂപയുടെ കുറവാണ് സംഭവിക്കുക. ശമ്പളം, അലവന്‍സ്, പെന്ഷന് എന്നിവയുടെ 30 ശതമാനം കുറവ് ആണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ ശമ്പളം വെട്ടിക്കുറച്ച മാതൃകയില്‍ ചില സംസ്ഥാനങ്ങളും ജനപ്രതിനിധികളുടെ ശമ്പളം കുറച്ചിട്ടുണ്ട്. ആന്ധ്രയും തെലങ്കനയും വന്‍തോതില്‍ കുറച്ചിരുന്നു. മാത്രമല്ല, ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെതും കുറവ് വരുത്തി. ഇതെല്ലാം തല്‍ക്കാലത്തേക്ക് മാത്രമാണ്. കേരളത്തില്‍ ആറ് മാസം നിശ്ചിത സംഖ്യ എന്ന തോതില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. സാമ്പത്തിക ഭദ്രത കൈവരുമ്പോള്‍ തിരിച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
-
സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ശമ്പളം തുല്യമാകുമോ? ശമ്പള കമ്മീഷന് പറയുന്നത് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications