കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം കുറയും; ബില്ല് ലോക്‌സഭ പാസാക്കി, കുറയുന്നത് എത്രയാണ്?

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന ബില്ല് ലോക്‌സഭയില്‍ പാസായി. 30 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ബന്ധപ്പെട്ട ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അടുത്ത ഒരു വര്‍ഷത്തേക്കാണ് ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കഴിഞ്ഞ ഏപ്രില്‍ 6ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു.

p

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാരിച്ച സാമ്പത്തിക ചെലവാണ് സര്‍ക്കാരിന് വന്നിരിക്കുന്നത്. മാത്രമല്ല, വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിക്കുകയും ചെയ്തു. നികുതികള്‍ കൃത്യമായി പിരിച്ചെടുക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നു. ഈ വേളയിലാണ് എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 30 ശതമാനം ശമ്പളമാണ് കുറയ്ക്കുക. ഇതോടെ ഒരു ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന എംപിമാര്‍ക്ക് ഇപ്പോള്‍ 70000 രൂപയാണ് ലഭിക്കുന്നത്.

ഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹുഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹു

അലവന്‍സിലും മാറ്റം വരും. മണ്ഡല കാര്യ അലവന്‍സ് ആയി 70000 രൂപയാണ് പ്രതിമാസം അനുവദിച്ചിരുന്നത്. ഇതില്‍ 21 000 രൂപയുടെ കുറവാണ് സംഭവിക്കുക. ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയുടെ 30 ശതമാനം കുറവ് ആണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

സര്‍ക്കാരിലെ ഉന്നതന്‍ രണ്ടുതവണ സ്വപ്‌നയ്ക്ക് സന്ദേശമയച്ചു; ഒന്നിന് മറുപടി, വിശദാംശങ്ങള്‍ പുറത്ത്സര്‍ക്കാരിലെ ഉന്നതന്‍ രണ്ടുതവണ സ്വപ്‌നയ്ക്ക് സന്ദേശമയച്ചു; ഒന്നിന് മറുപടി, വിശദാംശങ്ങള്‍ പുറത്ത്

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

കേന്ദ്രസര്‍ക്കാര്‍ ശമ്പളം വെട്ടിക്കുറച്ച മാതൃകയില്‍ ചില സംസ്ഥാനങ്ങളും ജനപ്രതിനിധികളുടെ ശമ്പളം കുറച്ചിട്ടുണ്ട്. ആന്ധ്രയും തെലങ്കനയും വന്‍തോതില്‍ കുറച്ചിരുന്നു. മാത്രമല്ല, ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെതും കുറവ് വരുത്തി. ഇതെല്ലാം തല്‍ക്കാലത്തേക്ക് മാത്രമാണ്. കേരളത്തില്‍ ആറ് മാസം നിശ്ചിത സംഖ്യ എന്ന തോതില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. സാമ്പത്തിക ഭദ്രത കൈവരുമ്പോള്‍ തിരിച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

English summary
Lok Sabha passes bill to cut 30% salary, Allowance and Pension for MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X