വിവാദ പൗരത്വ ബില്ല് ലോക്‌സഭ പാസാക്കി; മുസ്ലിംകളല്ലാത്ത വിദേശികള്‍ക്ക് പൗരത്വം ലഭിക്കും
ദില്ലി: വിവാദ പൗരത്വ ബില്ല് ലോക്‌സഭ പാസാക്കി. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ബില്ല്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് എന്‍ഡിഎ സഖ്യത്തിന് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അസമിലുള്ളവരെ ലക്ഷ്യമിട്ടല്ല ബില്ല് കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെ ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബിജെപിയുടെ സഖ്യകക്ഷികളായിട്ടുള്ള വടക്കുകിഴക്കന്‍ മേഖലകളിലെ ചില പാര്‍ട്ടികളും എതിര്‍പ്പുമായി രംഗത്തെത്തി. ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക വീക്ഷണത്തിന് എതിരാണ് ബില്ല് എന്ന് പ്രതിപക്ഷവും ഭരണപക്ഷത്തെ ചില കക്ഷികളും കുറ്റപ്പെടുത്തി.
അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് ബില്ലിനെ ചൊല്ലി ബിജെപി സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയിരിക്കുന്നത്. പൗരത്വ ബില്ലിനെതിരെ അസമില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ പൗരത്വ ബില്ല് തയ്യാറാക്കിയിരിക്കുന്നത്. മുസ്ലിംകളല്ലാത്ത മതസ്ഥര്‍ക്കാണ് പുതിയ ബില്ല് പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക. ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മേല്‍പറഞ്ഞ മതസ്ഥര്‍ക്കാണ് പൗരത്വം നല്‍കുക. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കാണ് പൗരത്വം.












Click it and Unblock the Notifications