ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷം മുത്തലാഖ് ബിൽ പാസായി, അനുകൂലിച്ചത് 245 പേർ, 11 പേർ എതിർത്തു!
Recommended Video

ദില്ലി: ഏറെ വാഗ് വാദങ്ങൾക്ക് ശേഷം മുത്തലാഖ് ബിൽ ലോക്സഭിൽ പാസായി. 245 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. പതിനൊന്ന് പേരാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. സിപിഎമ്മും ആര്‍എസ്പിയുടെ എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു.
പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വ്യവസ്ഥകളും വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ഭരണപക്ഷം ലോക്സഭയില്‍ വിജയം ഉറപ്പിച്ചത്. ഭാരത് മാതാകി ജയ് എന്ന് മുദ്രാവാക്യം വിളിച്ചാണ് ബിജെപി അംഗങ്ങള്‍ ബില്ല് ലോക്സഭയില്‍ പാസായതിനെ സ്വാഗതം ചെയ്തത്. കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഓർഡിനൻസിനെതിരെയുള്ള എൻകെ പ്രേമചന്ദ്രൻറെ പ്രമേയം സ്പീക്കർ തള്ളുകയായിരുന്നു.

ബില്ല് പാസാക്കാൻ അണ്ണാ ഡിഎംകെ ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയിരുന്നെങ്കിലും അണ്ണാ ഡി എം കെ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആർജ്ജിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പാർട്ടി നേതാക്കൾക്ക് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർത്തതിനാൽ രാജ്യസഭയിൽ ബിൽ പാസാകാൻ സാധ്യത ഇല്ല.












Click it and Unblock the Notifications